ബിഎസ്6 റെനോ ഡസ്റ്റർ എത്തി; പ്രാരംഭവില 8.49 ലക്ഷം രൂപ
published on മാർച്ച് 23, 2020 04:08 pm by rohit for റെനോ ഡസ്റ്റർ
- 52 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ദീർഘകാലമായി നിരത്തുകളിലുള്ള 1.5 ലിറ്റർ ഡീസൽ പിൻവാങ്ങുന്നതോടെ ഡസ്റ്റർ ഇപ്പോൾ പെട്രോൾ ഓപ്ഷൻ മാത്രമുള്ള മോഡലായിരിക്കുകയാണ്.
-
വിലയിൽ 50,000 രൂപയോളം വർധനവ്.
-
ആർ എക്സ് ഇ, ആർ എക്സ് എസ്, ആർ എക്സ് ഇസഡ് എന്നീ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.
-
ബിഎസ്6 ഡസ്റ്ററിന് ഇതുവരെ അധിക സവിശേഷതകളൊന്നും ലഭിച്ചിട്ടില്ല.
-
1.5 ലിറ്റർ പെട്രോൾ ഇനി സിവിടി ഓട്ടോമാറ്റിക് ഓപ്ഷൻ നൽകില്ല.
-
ഡീസൽ നിർത്തലാക്കിയതോടെ, എല്ലാ വീൽ ഡ്രൈവ് ഓപ്ഷനുകളും ഇപ്പോഴില്ല.
-
സിവിടി (ഓപ്ഷണൽ) യും കൂടുതൽ സവിഷേഷതകളുമുള്ള 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുള്ള ഡസ്റ്റർ ടർബോയും ഉടൻ പുറത്തിറങ്ങിയേക്കും.
2020 ജനുവരിയിൽ ബിഎസ്6 ക്വിഡ്, ട്രൈബർ എന്നിവ അവതരിപ്പിച്ച റെനോ ഇപ്പോഴിതാ ബിഎസ്6 ഡസ്റ്ററുമായി എത്തുകയാണ്. ആർഎക്സ്ഇ, ആർഎക്സ്എസ്, ആർഎക്സ്ഇഡ് എന്നീ മൂന്ന് വേരിയന്റുകളിൽ ഈ എസ്‌യുവി ലഭ്യമാണ്. സ്ഥാനക്കയറ്റം ലഭിച്ചത്തോടൊപ്പം ഡസ്റ്റർ പെട്രോൾ മാത്രമുള്ള മോഡലായി മാറുകയും ചെയ്തു. കാരണം റെനോ-നിസ്സാൻ ബിഎസ്6 കാലഘട്ടത്തിൽ ഇനി ഡീസൽ മോഡലുകൾ ഒന്നുംതന്നെ പുറത്തിറക്കില്ല. മുഖംമിനുക്കിയെത്തുന്ന ഡസ്റ്ററിന്റെ വിലയിലും 50,000 രൂപ വരെ വർധനയുണ്ട്. പുതുക്കിയ വിലവിവര പട്ടിക ചുവടെ:
വേരിയന്റ് (പെട്രോൾ) |
ബിഎസ്4 വില |
ബിഎസ്6 വില |
വ്യത്യാസം |
RXE |
Rs 7.99 lakh |
Rs 8.49 lakh |
Rs 50,000 |
RXS |
Rs 9.19 lakh |
Rs 9.29 lakh |
Rs 10,000 |
RXS (0) (CVT-only) |
Rs 9.99 lakh |
NA |
|
RXZ |
- |
Rs 9.99 lakh |
ബിഎസ്4 ഡസ്റ്ററിന്റെ സിവിടി മാത്രമുള്ള ആർഎക്സ്എസ് (ഒ) വേരിയൻറ് ഇപ്പോൾ വിപണിയിൽ ലഭ്യമല്ല. ബിഎസ്4 ഡസ്റ്ററിന്റെ ടോപ്പ്-സ്പെക്ക് പെട്രോൾ വേരിയന്റായിരുന്നു ഇത്. റിയർ പാർക്കിംഗ് ക്യാമറ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, റിയർ വൈപ്പർ, വാഷർ പോലുള്ള പ്രധാന സവിശേഷതകൾ ഈ വേരിയന്റിന് നഷ്ടമായി. ടോപ്പ്-സ്പെക്ക് ഡീസൽ ആർഎക്സ്‌ഇസഡ് വേരിയന്റിലാകട്ടെ ഈ സവിശേഷതകളെല്ലാം വേരിയബിൾ ആയിരുന്നു. ഡീസൽ ഇപ്പോൾ വിൽപ്പനയില്ലാത്തതിനാൽ റെനോ ബിഎസ്6 ഡസ്റ്റർ ശ്രേണിയിൽ പെട്രോൾ ആർഎക്സ്ഇഡ് ബ്രാൻഡ് പുനരവതരിപ്പിച്ചിരിക്കുന്നു. എന്നാൽ പുതിയ ആർഎക്സ്‌ഇസഡ് ഒരു മാനുവൽ വേരിയന്റാണ്. മാത്രമല്ല സിവിടി ഓപ്ഷനുമില്ല. യഥാർഥത്തിൽ ബിഎസ്6 ഡസ്റ്ററിന് സിവിടി ഓപ്ഷൻ മുഴുവനായും നഷ്ടപ്പെടുന്നു എന്നർഥം.
1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ബിഎസ്6 ഡസ്റ്റർ പെട്രോളിന് നൽകിയിരിക്കുന്നത്. സമാനമായ ബിഎസ്4 മോഡലിലെന്ന പോലെ 106 പിഎസ് പവറും 142 എൻഎം ടോർക്കും ഈ എഞ്ചിൻ ഓപ്ഷനിൽ നിന്ന് കിട്ടും. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനോടൊപ്പം മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബിഎസ് 6 ഡസ്റ്ററിൽ അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 14.26 കിലോമീറ്ററാണ്. ഡീസൽ ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ ഈ എസ്‌യുവിക്ക് ഒരു എഡബ്ല്യുഡി വേരിയന്റും നഷ്ടമാകുന്നു. .
കൂടുതൽ വായിക്കാം: ഇന്ത്യയ്ക്കായുള്ള റെനോ കാപ്റ്റർ ഫേസ്‌ലിഫ്റ്റ് റഷ്യയിൽ അവതരിപ്പിച്ചു.
ഡസ്റ്ററിന്റെ സവിശേഷതകളുടെ പട്ടികയിൽ റെനോ ഒരു മാറ്റവും വരുത്തിയിട്ടില്ല. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ, ക്രൂയിസ് കൺട്രോൾ എന്നിവ തുടർന്നും ലഭിക്കും. റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുമായാണ് ബിഎസ്6 ഡസ്റ്ററിന്റെ വരവ്.
അതേസമയം, കൂടുതൽ കരുത്തനായ ഡസ്റ്റർ ടർബോ മോഡൽ ഉടൻ പുറത്തിറങ്ങും. 156 പിഎസ് നൽകുന്ന 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഈ മോഡലിന്റെ കരുത്ത്. വലിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിമോട്ട് ക്യാബിൻ പ്രീ-കൂൾ എന്നിവ പോലുള്ള അധിക സവിശേഷതകളുമായി ഡസ്റ്റർ നിരയിലെ പുതിയ ടോപ്പ്-സ്പെക്ക് വേരിയന്റായാണ് ഡസ്റ്റർ ടർബോ പെട്രോൾ എത്തുക.
കിയ സെൽറ്റോസ്, അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായ് ക്രെറ്റ 2020 എന്നിവ പോലുള്ള ബിഎസ്6 എസ്‌യുവികൾക്കെതിരെയാണ് ബിഎസ്6 ഡസ്റ്ററിന്റെ മത്സരം.
എല്ലാ വിലകളും എക്സ്ഷോറൂം ഡൽഹി.
കൂടുതൽ വായിക്കാം: റെനോ ഡസ്റ്റർ ഓൺ റോഡ് പ്രൈസ്.
0 out of 0 found this helpful