അരങ്ങേറ്റത്തിന് മുമ്പേ ബിഎസ്6 മഹീന്ദ്ര ബൊലേറോയുടെ ഫസ്റ്റ്ലുക്ക് പുറത്ത്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 36 Views
- ഒരു അഭിപ്രായം എഴുതുക
പുതുക്കിയ മുൻഭാഗ സവിശേഷതകൾ ലഭിക്കുന്നതോടൊപ്പം ക്രാഷ്-ടെസ്റ്റ് കംപ്ലയിന്റായി സ്ഥാനക്കയറ്റവും ബിഎസ്6 ബൊലേറോയ്ക്ക് ലഭിക്കുന്നു
-
ബൊലേറോ പവർ പ്ലസിൽ നിന്നുള്ള അതേ 1.5 ലിറ്റർ എഞ്ചിൻ തന്നെയാണ് മഹീന്ദ്ര ഈ മോഡലിലും വാഗ്ദാനം ചെയ്യുന്നത്.
-
ബിഎസ്6 ബൊലേറോയ്ക്ക് ബൊലേറോ പവർ പ്ലസിനേക്കാൾ 80,000 രൂപ വരെ പ്രീമിയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
-
7.61 ലക്ഷം മുതൽ 8.99 ലക്ഷം രൂപ വരെയാണ് (എക്സ്ഷോറൂം ഡൽഹി) ബൊലേറോ പവർ പ്ലസിന്റെ വില.
-
ബൊലേറോ പവർ പ്ലസ് എന്നതിനുപകരം ഇതിനെ “ബൊലേറോ” എന്ന് വിളിക്കാനും സാധ്യതയുണ്ട്.
-
വരും ആഴ്ചകളിൽ പുതിയ ബൊലേറോ മഹീന്ദ്ര ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2019 ഡിസംബറിലാണ് മഹീന്ദ്ര ബിഎസ്6 ബൊലേറോയ്ക്ക് ആദ്യ സ്പൈഡ് ടെസ്റ്റിംഗ് നടത്തിയത്. ഇപ്പോഴിതാ ബൊലേറോയുടെ ബിഎസ്6 പതിപ്പ് ഒട്ടും മറയ്ക്കാതെ കാണിക്കുന്ന രണ്ട് സ്പൈ ഷോട്ടുകൾ ഞങ്ങൾ പുറത്തുവിടുകയാണ്. പുതിയ മോഡൽ വരും ദിവസങ്ങളിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ, മിക്കവാറും ബിഎസ്6 സമയപരിധിയായ ഏപ്രിൽ 1 ന് മുമ്പായി തന്നെ.
ബിഎസ്4 ബൊലേറോ പവർ പ്ലസിന് കരുത്തുപകരുന്ന എംഹോക് ഡി70 1.5 ലിറ്റർ ഡീസൽ എഞ്ചിന് 2019 ൽ തന്നെ എആർഎഐ ബിഎസ്6 സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. നിലവിൽ 71പിഎസും 195എൻഎമ്മും നൽകുന്ന ഈ എഞ്ചിന്റെ ബിഎസ്6 പതിപ്പ് പുതിയ ബൊലേറൊയ്ക്ക് കരുത്താകും. ഈ പവർ, ടോർക്ക് കണക്കുകളിൽ കാര്യമായ മാറ്റം വരാൻ സാധ്യതയില്ല. പുതിയ എഞ്ചിൻ 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണക്കിച്ചേർത്തിരിക്കുന്നു. ബൊലേറോ 2.5 ലിറ്റർ ഡീസൽ എഞ്ചിനുമായി ഇറങ്ങിയിരുന്നെങ്കിലും 2019 സെപ്റ്റംബറിൽ അത് നിർത്തലാക്കി.
മഹീന്ദ്ര ബൊലേറോയെ ബിഎസ്4 ൽ നിന്ന് ബിഎസ്6 ലേക്ക് അപ്ഗ്രേഡ് ചെയ്യുക മാത്രമല്ല, ചില കോസ്മെറ്റിക് മിനുക്കുപണികളും നൽകിയിട്ടുണ്ട്. പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ബമ്പറും, ഹെഡ്‌ലാമ്പുകളിൽ ചില ക്രോം, ബ്ലാക്ക് സ്പർശങ്ങൾ എന്നിവ ശ്രദ്ധേയം. എസ്‌യുവിയുടെ ഹുഡിനും ചില്ലറ മാറ്റങ്ങളുണ്ട്. ഈ അപ്‌ഗ്രേഡോടു കൂടി ബൊലേറോ ക്രാഷ്-ടെസ്റ്റ് കംപ്ലയിന്റ് മോഡലായി മാറുകയും ചെയ്യുന്നു.
കൂടുതൽ വായിക്കാം: രണ്ടാം തലമുറ മഹീന്ദ്ര ഥാർ 2020 ജൂണിൽ എത്തിയേക്കും.
സുരക്ഷാ സവിശേഷതകളുടെ കാര്യമെടുത്താൽ ഡ്രൈവർ സൈഡ് എയർബാഗ്, സ്പീഡ് അലേർട്ട്, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, അകത്ത് നിന്ന് വാതിൽ തുറക്കാൻ സെൻട്രൽ ലോക്കിംഗ് സിസ്റ്റത്തിന് മാനുവൽ ഓവർറൈഡ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് മഹീന്ദ്ര ബൊലേറോ വാഗ്ദാനം ചെയ്യുന്നവയിൽ പ്രധാന ആകർഷണം. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള ചില പുതുതലമുറ സംവിധാനങ്ങളും 2020 ബൊലേറോയിൽ കാണാം.
എൽഎക്സ്, എസ്‌എൽഇ, എസ്‌എൽഎക്സ്, ഇസഡ്എൽഎക്സ് എന്നിങ്ങനെ നാല് വേരിയന്റുകളാണ് ബൊലേറോ പവർ പ്ലസിന് നിലവിലുള്ളത്. 7.61 ലക്ഷം മുതൽ 8.99 ലക്ഷം വരെയാണ് (എക്സ്ഷോറൂം ഡൽഹി). ബിഎസ്6 എഞ്ചിൻ അവതരിപ്പിക്കുന്നതോടെ ഈ വിലകൾ 80,000 രൂപ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, പവർ പ്ലസ് ടാഗ് ഒഴിവാക്കി അപ്‌ഡേറ്റുകളുമായി വരുന്ന എസ്‌യുവിയെ ബൊലേറോ എന്ന് പേരിട്ട് വിളിക്കാനും മഹീന്ദ്രയ്ക്ക് കഴിയും.