MG കോമറ്റ് EVയുടെ ബാറ്ററി, റേഞ്ച്, ഫീച്ചറുകൾ എന്നിവ ഏപ്രിൽ 19-ന് പുറത്തുവരും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
ടാറ്റ ടിയാഗോ EV, സിട്രോൺ eC3 എന്നിവക്ക് എതിരാളിയായ കോമറ്റ് EV 10 ലക്ഷം രൂപയിൽ താഴെയുള്ള ഒരു ഉൽപ്പന്നമായിരിക്കാം
-
MG കോമറ്റ് EV രണ്ട് ഡോറും നാല് സീറ്റുകളുമുള്ള ഇലക്ട്രിക് ഹാച്ച്ബാക്കാണ്.
-
ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീനുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഓട്ടോ AC, പിൻ പാർക്കിംഗ് ക്യാമറ എന്നിവ ഉൾപ്പെടുത്തും.
-
300 കിലോമീറ്റർ വരെ റേഞ്ചുള്ള 17.3kWh, 26.7kWh ബാറ്ററി പാക്കുകൾ ലഭിക്കാം.
-
ഏകദേശം 9 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എംജി അതിന്റെ വരാനിരിക്കുന്ന ചെറിയ EV ഏപ്രിൽ 19 ന് അനാവരണം ചെയ്യാൻ പോകുന്നു, അതേസമയം അതിന്റെ ലോഞ്ച് പിന്നീട് നടക്കും. കോമറ്റ് EV-യുടെ ആദ്യ ടീസർ കാർ നിർമാതാക്കൾ ഈയിടെ പുറത്തിറക്കി, ഇതിൽ അതിന്റെ ഇന്റീരിയറിന്റെ ഒരു കാഴ്ച നൽകുന്നു.
MG കോമറ്റ്EVക്ക് ചെറിയ ഫൂട്ട്പ്രിന്റാണുള്ളത്, ടാറ്റ നാനോയേക്കാൾ നീളം കുറവാണ് ഇതിന്. രണ്ട് ഡോറുകളുള്ള ഇലക്ട്രിക് ഹാച്ച്ബാക്ക് ആണെങ്കിലും നാല് പേർക്ക് വരെ ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. EV അകത്തും പുറത്തും കിടിലൻ സ്‌റ്റൈലിംഗ് നൽകും, എന്നാൽ ഫ്ലാഷി വീലുകളും മുൻവശത്ത് സ്ലീക്ക് LED DRL സ്ട്രിപ്പും പോലുള്ള നിരവധി ആധുനിക ടച്ചുകൾ ഉണ്ടാകും.
ഇതും വായിക്കുക: MG കോമറ്റ് EV-യെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
കോമറ്റ് EV-യുടെ ഏറ്റവും പുതിയ ടീസർ ഇരട്ട 10.25 ഇഞ്ച് സ്‌ക്രീനുകൾ (ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിനും ഡ്രൈവർസ് ഡിസ്‌പ്ലേയ്ക്കും), ഓട്ടോമാറ്റിക് AC, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവ കാണിക്കുന്നു. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയും ഓഫറിൽ പ്രതീക്ഷിക്കാം.
17.3kWh, 26.7kWh ബാറ്ററി പാക്ക് ചോയ്‌സുകൾ ലഭിക്കുന്ന രീതിയിൽ ഇന്തോനേഷ്യൻ വിപണിയിൽ ഇത് വുലിംഗ് അൽമാസ് EV ആയി വിൽക്കുന്നു. ചെറിയ പാക്ക് 200km റേഞ്ച് വരെ ഓഫർ ചെയ്യുന്നു, വലുതിൽ 300km വരെ ഓഫർ ചെയ്യുന്നു. ഏത് ബാറ്ററി പാക്കാണ് കോമറ്റിന് കരുത്ത് പകരുന്നത് എന്ന് കണ്ടറിയണം. 40PS വരെ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന മോട്ടോർ സഹിതം, ബാറ്ററി പിൻ-വീൽ ഡ്രൈവ്ട്രെയിനിൽ ജ്യൂസ് നൽകും.
ഇതും വായിക്കുക: ഇന്ത്യയിൽ ഇനിവരുന്ന ഇലക്ട്രിക് കാറുകൾ
MG കോമറ്റ് EV-യുടെ വില ഏകദേശം 9 ലക്ഷം രൂപയിൽ നിന്ന് (എക്സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതുമൂലം, ചെറിയ അർബൻ EV സിട്രോൺ eC3 , ടാറ്റ ടിയാഗോ EV എന്നിവക്ക് എതിരാളിയാകും.
0 out of 0 found this helpful