Login or Register വേണ്ടി
Login

ഒരു സാങ്കേതികത ഓസ്‌ട്രേലിയൻ NCAP ക്രാഷ് ടെസ്റ്റുകളിൽ Mahindra Scorpio Nന് 0-സ്റ്റാർ

<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു
35 Views

അതേ മഹീന്ദ്ര സ്കോർപിയോ N ഗ്ലോബൽ NCAP-ൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി

2022-ന്റെ അവസാനത്തിൽ ഗ്ലോബൽ എന്‍.സി.എ.പി -ൽ നിന്ന് മഹീന്ദ്ര സ്കോർപിയോ N-ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചപ്പോൾ അത് വലിയൊരു വാർത്തയായിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലൻഡും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലും ത്രീ റോ SUV ഇത് ഓഫർ ചെയ്യുന്നു. ഇപ്പോൾ, ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (എ.എന്‍.സി.എ.പി) സ്‌കോർപ്പിയോ N ക്രാഷ് ടെസ്റ്റ് ചെയ്‌തു, പലരെയും അതിശയിപ്പിച്ചുകൊണ്ട്, ഇതിന് 0-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ആണ് ലഭിച്ചത്. മഹീന്ദ്ര SUV യെക്കുറിച്ച് കൂടുതലറിയാന്‍ നമുക്ക് ക്രാഷ് ടെസ്റ്റിന്റെ വിശദാംശങ്ങൾ നോക്കാം:

മുതിർന്ന യാത്രക്കാരുടെ സംരക്ഷണം:

മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി,ഒരു മിക്സഡ് ബാഗ് ഉള്‍പ്പെടുത്തിയത് എ.എന്‍.സി.എ.പി മഹീന്ദ്ര സ്കോർപ്പിയോ N ന് 40-ൽ 17.67 പോയിന്റ് സ്കോർ ചെയ്തു, ഇത് 44 ശതമാനമാനമാണെന്ന് പരിഗണിക്കാം. പരീക്ഷിച്ച SUV യ്ക്ക് 6 എയർബാഗുകൾ ഉണ്ട്. ഫ്രണ്ടൽ ഓഫ്‌സെറ്റ് പരിശോധനയിൽ SUVയുടെ പാസഞ്ചർ കമ്പാർട്ട്‌മെന്റ് സ്ഥിരതയുള്ളതാണെന്ന് വെളിപ്പെടുത്തി, എന്നാൽ ഫുൾ ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റ് ഡ്രൈവറുടെ നെഞ്ചിന്റെ ദുർബലമായ സംരക്ഷണത്തെക്കുറിച്ചും പിന്നിലെ യാത്രക്കാരന്റെ തല, കഴുത്ത്, നെഞ്ച് എന്നിവയ്ക്ക് നല്‍കുന്ന മോശം സുരക്ഷയെക്കുറിച്ചും ആശങ്ക ഉയർത്തി. രണ്ട് മുൻവശത്തെ ആഘാതങ്ങളും 50 കിലോമീറ്റർ വേഗതയിലാണ് പരീക്ഷിച്ചത്. ടെസ്റ്റിലെ മറ്റ് മേഖലകൾക്ക് ഓസ്‌ട്രേലിയൻ എൻ.സി.എ.പി-യിൽ നിന്ന് അനുകൂലമായ റേറ്റിംഗ് ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.

സ്കോർപിയോ N സൈഡ് ഇംപാക്ട് ടെസ്റ്റിൽ 60 കിലോമീറ്റർ വേഗതയിൽ ഫുൾ മാർക്കും, ചരിഞ്ഞ പോൾ ടെസ്റ്റിൽ 6-ൽ 5.31 പോയിന്റും നേടി. എന്നിരുന്നാലും, SUV ഫാർ സൈഡ് ഇംപാക്ട് ടെസ്റ്റിൽ (4 പോയിന്റിൽ 0 നേടി ) പരാജയപ്പെട്ടു, അതേസമയം മുൻ സീറ്റുകൾ റിയർ ക്രാഷ് സാഹചര്യങ്ങളിൽ കഴുത്തിലുണ്ടാകുന്ന പരിക്കുകൾക്കെതിരെ മോശം സംരക്ഷണം രേഖപ്പെടുത്തി. മഹീന്ദ്ര SUV ഫാർ-സൈഡ് ഇംപാക്ട് ടെസ്റ്റിംഗിന് വിധേയമായിരുന്നില്ല.

കുട്ടികളുടെ യാത്രാസംരക്ഷണം: ഒരു മുന്നറിയിപ്പോടെ മാന്യമായ സ്കോറുകൾ നേടി

എ.എന്‍.സി.എ.പി മഹീന്ദ്ര സ്‌കോർപ്പിയോ N-നെ കുട്ടികളുടെ സംരക്ഷണത്തിനായി മികച്ച രീതിയിൽ റേറ്റുചെയ്‌തു, 80 ശതമാനത്തോടെ 49 പോയിന്റിൽ 39.27 പോയിന്റ് നൽകി. എന്നിരുന്നാലും, ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റ്, 10 വയസ്സുള്ള കുട്ടിയുടെ ഡമ്മിയുടെ കഴുത്തിനും നെഞ്ചിനും ഒരു ചെറിയ സുരക്ഷാ റേറ്റിംഗ് ആണ് രേഖപ്പെടുത്തിയത്.കൂടാതെ, പ്രത്യേക ഇരിപ്പിടങ്ങളിൽ ഉയർന്ന ടെതർ ആങ്കറേജുകളുടെ അഭാവം എടുത്തുകാണിച്ചുകൊണ്ട് എ.എന്‍.സി.എ പി ഒരു ജാഗ്രതാ നിർദ്ദേശം നൽകി, ചെറിയ കുട്ടികളെ ആ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വാഹനം അനുയോജ്യമല്ലാതായി. കുട്ടികളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സംവിധാനം SUV യില്‍ ഇല്ലെന്നും അതിൽ പരാമർശിച്ചു. സീറ്റ് ട്രിം തടസ്സപ്പെട്ടതിനാൽ ISOFIX ആങ്കറേജുകൾ ഉപയോഗിച്ച് ചൈൽഡ് നിയന്ത്രണങ്ങൾ ശരിയായി ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് എ.എന്‍.സി.എ.പി ടെസ്റ്റ് എടുത്തുകാണിച്ച മറ്റൊരു പ്രശ്നം.

റോഡ് ഉപയോക്താക്കള്‍ക്ക് ദുർബലമായ സംരക്ഷണം: ആശങ്കയുടെ മേഖലകൾ

അപകടസാധ്യതയുള്ള റോഡ് ഉപയോഗിക്കുന്ന വ്യക്തികളുടെ സംരക്ഷണത്തിൽ 63-ൽ 14.94 (23 ശതമാനം) സ്കോർ ചെയ്തു, സ്കോർപിയോ N വിമര്‍ശനങ്ങള്‍ നേടി. ഒരു കാൽനടയാത്രക്കാരന് ബോണറ്റ് നൽകുന്ന നാമമാത്രമോ മതിയായതോ ആയ സംരക്ഷണം എ.എന്‍.സി.എ.പി തിരിച്ചറിഞ്ഞു, എന്നാൽ ബോണറ്റിന്റെ മുൻഭാഗത്തും വിൻഡ്‌സ്‌ക്രീനിന്റെ അടിഭാഗത്തും കടുപ്പമുള്ള പില്ലറുകളിലും ബലക്കുറവ് റിപ്പോർട്ട് ചെയ്തു. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗിന്റെ (AEB) അഭാവം എ.എന്‍.സി.എ.പി ചൂണ്ടിക്കാണിച്ചു. അത് കൊണ്ട് തന്നെ പെൽവിസ്, തുടയെല്ല്, ലോവർ ലെഗ് സംരക്ഷണം എന്നിവയ്ക്കും മോശം റേറ്റിംഗ് ലഭിച്ചു.

സുരക്ഷാ സഹായം: ADAS ഫീച്ചറുകളുടെ അഭാവത്തിന് സീറോ റേറ്റിംഗ്

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഫീച്ചറുകളൊന്നും ഇല്ലാത്തതിനാൽ, സുരക്ഷാപിന്തുണ വിഭാഗത്തിൽ മഹീന്ദ്ര സ്കോർപിയോ N-ന് 18-ൽ പൂജ്യമാണ് ലഭിച്ചത്.

പൊരുത്തക്കേടുകള്‍ പരിഗണിക്കുന്നു: ഒരു ഭാവി വീക്ഷണം

അപ്പോൾ, ഗ്ലോബൽ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റിൽ പ്രശംസനീയമായ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ മഹീന്ദ്ര സ്കോർപ്പിയോ N പോലെയുള്ള ഒരു വാഹനം എ.എന്‍.സി.എ.പി മൂല്യനിർണ്ണയത്തിൽ 0 സ്റ്റാർസ് നേടിയത് എങ്ങനെ? അവരുടെ ടെസ്റ്റിംഗ് മാനദണ്ഡം അമിതമായി കഠിനമാണെന്നല്ല, മറിച്ച് ഒരു സാങ്കേതികതയാണ്. ഓസ്‌ട്രേലിയയിൽ, 2023 മാർച്ച് മുതൽ എല്ലാ പുതിയ കാറുകൾക്കും ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റുകളുടെ സാന്നിധ്യം നിർബന്ധമായി. കംപ്ലയൻസ് ആവശ്യകതകളിൽ മഹീന്ദ്രയില്‍ ഒരു അഭാവം കണ്ടെത്തി, കൂടാതെ ADAS ഇല്ലാതെ തന്നെ സ്കോർപിയോ N വിൽപ്പനയ്‌ക്കെത്തിക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.

ഒരു കാർ വാഗ്ദാനം ചെയ്യുന്ന സുരക്ഷാ ഫീച്ചറുകൾ മാത്രം യഥാർത്ഥ യാത്രക്കാരുടെ സംരക്ഷണത്തെ പ്രതിനിധീകരിക്കുന്നില്ലെങ്കിലും, പുതിയ സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്നതിനായി കാർ നിർമ്മാതാക്കൾ അവരുടെ മോഡലുകൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ചെലവ് ചുരുക്കൽ രീതികൾക്ക് അമിതമായ പ്രാധാന്യം നല്കാതിരിക്കാനും ഈ കഠിനമായ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു. എല്ലാ പുതിയ കാറുകൾക്കും കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമായും വരുമ്പോൾ ഇന്ത്യൻ അധികാരികൾ ഇതേ സമീപനം ഉടൻ പ്രയോഗികമാക്കുന്നതാണ്.

മുന്നോട്ട് നോക്കുമ്പോൾ, 2025 മുതൽ വിൽക്കുന്ന എല്ലാ കാറുകൾക്കും നിർബന്ധിതമായി മാറുന്ന വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായ മാനദണ്ഡങ്ങളുമായി യോജിപ്പിച്ച്, ADAS സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ട് സ്കോർപിയോ N-ന്റെ സുരക്ഷാ പ്രൊഫൈൽ മെച്ചപ്പെടുത്താൻ മഹീന്ദ്ര പദ്ധതിയിടുന്നു. നിലവിൽ, XUV700 ഇന്ത്യയിൽ ഓട്ടോനോമസ്ഡ്രൈവിംഗ് ശേഷിയുള്ള മഹീന്ദ്രയുടെ മുൻനിര ഓഫറായി നിലകൊള്ളുന്നു.

കൂടുതൽ വായിക്കൂ: സ്കോർപിയോ N ഓട്ടോമാറ്റിക്

Share via

Write your Comment on Mahindra സ്കോർപിയോ എൻ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.8.25 - 13.99 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
Rs.46.89 - 48.69 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ