5 ഡോർ മഹീന്ദ്ര ഥാർ വീണ്ടും സ്പൈ നടത്തിയിരിക്കുന്നു, ഇതിൽ മാരുതി ജിംനി പോലുള്ള ഫീച്ചർ ലഭിക്കുന്നു

published on മെയ് 25, 2023 07:31 pm by rohit for മഹേന്ദ്ര ഥാർ 5-door

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ബൂട്ട് ഘടിപ്പിച്ച സ്‌പെയർ വീലിനു പിന്നിൽ ഒരു റിയർ വൈപ്പർ നൽകിയിരിക്കുന്ന ഓഫ്‌റോഡർ, ഇപ്പോഴും രൂപംമാറ്റിയാണിത് ഉള്ളത്, വീഡിയോ കാണിക്കുന്നു

5-door Mahindra Thar spied

  • 5-ഡോറുകളുള്ള മഹീന്ദ്ര ഥാറിന്റെ ടെസ്റ്റിംഗ് 2022 മുതൽ നടന്നുകൊണ്ടിരിക്കുകയാണ്.

  • LED ടെയിൽ‌ലൈറ്റുകൾ, റണ്ണിംഗ് ബോർഡുകൾ, അലോയ് വീലുകൾ എന്നിവ ഉള്ളതു കാരണമായി, ഏറ്റവും പുതിയ സ്പൈ വീഡിയോ ഇത് ഏതാണ്ട് ഉൽപ്പാദനത്തിന് തയ്യാറാണെന്നാണ് കാണിക്കുന്നത്.

  • പ്രതീക്ഷിക്കുന്ന ഫീച്ചറുകളിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോ AC, ആറ് എയർബാഗുകൾ വരെ എന്നിവ ഉൾപ്പെടുന്നു.

  • 3-ഡോർ ഥാറിന്റെ അതേ പെട്രോൾ, ഡീസൽ എഞ്ചിനുകൾ മഹീന്ദ്ര വാഗ്ദാനം ചെയ്യും.

  • 15 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന തുടക്ക വിലയിൽ 2024 ആദ്യത്തോടെ വിൽപ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

5 ഡോറുകളുള്ള മഹീന്ദ്ര ഥാർ ടെസ്റ്റിംഗ് സമയത്ത് ആദ്യമായി സ്പൈ നടത്തിയിട്ട് ഏകദേശം ഒരു വർഷമായി. 5-ഡോർ ഓഫ്‌റോഡറിന്റെ കൂടുതൽ ഉൽപ്പാദനത്തിന് തയ്യാറായ പതിപ്പിനെക്കുറിച്ച് സൂചന നൽകുന്ന SUV-യുടെ മറ്റൊരു സ്പൈ വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.

വ്യക്തമായ വിശദാംശങ്ങൾ

5-door Mahindra Thar spied

അടുത്തിടെയുള്ള സ്പൈ ടെസ്റ്റ് മ്യൂളിൽ ഉൽപ്പാദനത്തിന് തയ്യാറായ LED ടെയിൽലൈറ്റുകൾ, ബോഡി പാനലുകൾ, അലോയ് വീലുകൾ, റണ്ണിംഗ് ബോർഡുകൾ എന്നിവ കാണപ്പെട്ടു. ഇത് ഥാറിന്റെ ഹാർഡ്-ടോപ്പ് പതിപ്പാണെന്ന് തോന്നുന്നു, കാരണം ഇതിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഫിക്സ് ചെയ്ത പിൻ ഗ്ലാസ് വിൻഡോ ഉള്ളതായി തോന്നുന്നു. ശ്രദ്ധിക്കേണ്ട രസകരമായ ഒരു നിരീക്ഷണം, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീലിനു പിന്നിലായി ഒരു പിൻ വൈപ്പർ ഉള്ളതായി കാണുന്നു എന്നതാണ്, കൃത്യമായും 5-ഡോർ മാരുതി ജിംനിയിൽ കാണുന്നതുപോലെ.

മുമ്പ് കണ്ട വിശദാംശങ്ങൾ

5 door Mahindra Thar

C-പില്ലർ ഘടിപ്പിച്ച പിൻ ഡോർ ഹാൻഡിലുകൾ (മാരുതി സ്വിഫ്റ്റ് പോലെ) ലഭിക്കുമെന്ന് പഴയ സ്പൈ ചിത്രങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. 5-ഡോർ ഥാർ 3-ഡോർ മോഡലിൽ കാണുന്നത് പോലെ വൃത്താകൃതിയിലുള്ള ഹാലൊജൻ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ സഹിതവും വരാൻ സാധ്യതയുണ്ട്.

ഇതും വായിക്കുക: മാരുതി ജിംനി vs മഹീന്ദ്ര ഥാർ പെട്രോൾ - ഇന്ധനക്ഷമത കണക്കുകൾ താരതമ്യം ചെയ്യുന്നു

ക്യാബിനും ഫീച്ചറുകളും

5-ഡോറുകളുള്ള ഥാറിന്റെ ഇന്റീരിയറിന്റെ വ്യക്തമായ ചിത്രങ്ങളൊന്നും ഇല്ലെങ്കിലും, മുമ്പത്തെ കാഴ്ചയിൽ കണ്ടത് പോലെ മഹീന്ദ്ര ഒരു കറുത്ത ക്യാബിൻ നൽകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു. നാല്, അഞ്ച്, ഏഴ് സീറ്റുകളുള്ള, ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ കാർ നിർമാതാവിന് ദൈർഘ്യമേറിയ വീൽബേസ് ഥാർ വാഗ്ദാനം ചെയ്യാനാകും.

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഓട്ടോ AC, ആറ് എയർബാഗുകൾ വരെ, റിവേഴ്‌സിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ ഉൾപ്പെടുന്നതാണ് ഇതിൽ പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യ. 3-ഡോർ ഥാറിന്റെ 4WD വേരിയന്റുകളിൽ കാണുന്നത് പോലെ മഹീന്ദ്രയുടെ ഓഫ്-റോഡിംഗ് ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നത് ഇത് തുടരാൻ സാധ്യതയുണ്ട്.

പവർട്രെയിൻ ഓപ്ഷനുകളുടെ ഒരു ശ്രേണി

Mahindra Thar diesel engine

ഉയർന്ന ഔട്ട്‌പുട്ട് കണക്കുകൾ ഉണ്ടെങ്കിലും, നിലവിലുള്ള 3-ഡോർ ഥാറിന്റെ അതേ പെട്രോൾ, ഡീസൽ എഞ്ചിനുകൾ സഹിതമാണ് 5-ഡോർ ഥാറും വരുന്നത്. 3-ഡോർ മോഡലിൽ, 2-ലിറ്റർ ടർബോ-പെട്രോൾ 150PS ഉൽപാദിപ്പിക്കുന്നു, 2.2 ലിറ്റർ ഡീസലിൽ റേറ്റ് ചെയ്തിരിക്കുന്നത് 130PS ആണ്. 2WD വേരിയന്റുകൾ ഓപ്ഷൻ സഹിതം മഹീന്ദ്ര സ്ടെച്ച്ഡ് ഔട്ട് ഥാറും ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്, നിലവിലെ മോഡലിൽ ഈയിടെ ഇതു കണ്ടിട്ടുണ്ട്. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ കാർ നിർമാതാക്കൾ SUV-യിൽ സജ്ജീകരിക്കും.

എപ്പോൾ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്?

നീളമേറിയ വീൽബേസ് ഓഫ്‌റോഡർ 2024-ന്റെ തുടക്കത്തിൽ മഹീന്ദ്ര 15 ലക്ഷം രൂപ തുടക്ക വിലയിൽ (എക്സ്-ഷോറൂം) അവതരിപ്പിച്ചേക്കും. വീൽബേസിന്റെ കാര്യത്തിൽ, വരാൻ പോകുന്ന മാരുതി ജിംനിക്ക് ഇത് വലിപ്പമുള്ള ഒരു ബദലായിരിക്കും, കൂടാതെ ഫോഴ്സ് ഗൂർഖയുടെ 5-ഡോർ ആവർത്തനത്തിന് തുല്യവുമായിരിക്കും.
ചിത്രത്തിന്റെ ഉറവിടം

ഇവിടെ കൂടുതൽ വായിക്കുക: ഥാർ ഡീസൽ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മഹേന്ദ്ര ഥാർ 5-Door

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience