• English
  • Login / Register

Mahindra Thar Roxxന്റെ ഏറ്റവും പുതിയ ടീസർ ഇമേജിൽ പനോരമിക് സൺറൂഫ് സ്ഥിരീകരിച്ചു!

published on jul 31, 2024 07:49 pm by rohit for മഹേന്ദ്ര ഥാർ roxx

  • 34 Views
  • ഒരു അഭിപ്രായം എഴുതുക

ഒരു പനോരമിക് സൺറൂഫിനും , ബീയ്ജ് നിറത്തിലുള്ള അപ്ഹോൾസറിയ്ക്കും പുറമെ ഥാർ റോക്സിൽ 10.25 ഇഞ്ച് ഡിസ്പ്ലേകളും ക്യാബിനകത്തെ ആകർഷണം മെച്ചപ്പെടുത്താനും ചില പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു    

Mahindra Thar Roxx panoramic sunroof confirmed

  • മഹീന്ദയുടെ ഥാർ 5-ഡോർ മോഡലിനെ ഥാർ റോക്സ് എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു 

  • ഏറ്റവും പുതിയ ടീസർ ഇമേജിൽ 5 സീറ്റർ ലേഔട്ടും ഒരു ബീയ്ജ് ക്യാബിൻ തീമും പ്രദർശിപ്പിക്കുന്നു.   

  • ഒരു 10.25 ടച്ച് സ്ക്രീൻ, 360 ഡിഗ്രി ക്യാമറ കൂടാതെ ADAS എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു 

  • 3 ഡോർ മോഡലിൽ ഉള്ളതുപോലുള്ള പെട്രോൾ , ഡീസൽ എഞ്ചിനുകൾ ലഭിക്കാൻ  സാധ്യത 

  • വില 15 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു (എക്സ്ഷോറൂം)

മഹീന്ദ്ര ഥാർ റോക്സിന്റെ ഒരു വീഡിയോ ടീസർ പുറത്തിറക്കിയതിന് പിറകെ ഈ ഇന്ത്യൻ മാർക്ക് SUV യുടെ ഒരു ടീസർ ഇമേജ് കൂടി പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിൽ നിങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന ഘടകം ഒരു പനോരമിക്  സൺറൂഫാണ് , ഇത് അടുത്തിടെ ലഭിച്ച സ്പൈ ഷോട്ടുകളിലും വ്യക്തമാക്കിയിരുന്നു. നീളം കൂടിയ ഈ ഥാർ മോഡൽ 2024 ആഗസ്റ്റ് 15 ന്  അവതരിപ്പിക്കുമെന്ന് കാർ നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.     

നിരീക്ഷിച്ച അധിക വിവരങ്ങൾ 

പനോരമിക് സൺറൂഫിന്റെ സാന്നിധ്യം ഥാർ റോക്സിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളെ ഒന്നുകൂടി , കാരണം ഇത് ഈ മോഡലിന്റെ എതിരാളികളായ ഫോഴ്സ് ഗൂർഘ, മാരുതി സുസുക്കി ജിംനി എന്നിവയിൽ  ഇല്ലാത്ത ഒന്നാണ്. ഇത് വരെ പുറത്തെത്തിയിട്ടില്ലാത്ത ഈ മോഡലിന്റെ ചാരചിത്രങ്ങളിലൂടെ ഉൾവശത്തെ ബീയ്ജ് നിറമുള്ള അപ്ഹോൾസറിയും കാണാവുന്നതാണ്. ഥാർ  റോക്സ് 5 സീറ്റർ ആണെന്ന് ഞങ്ങൾ  വിശ്വസിക്കുന്നു. കൂടാതെ ഇതിന്റെ സൺറൂഫ് കാണിക്കുന്ന ചിത്രത്തിൽ കാണുന്ന വിശദാംശങ്ങളിൽ ഒരു മൂന്നാമത്തെ നിര കാണാനും സാധിക്കുന്നില്ല.    

സവിശേഷതകളെക്കുറിച്ച് ?

Mahindra Thar 5-door cabin spied

ടീസറിൽ നിന്നും ഒരു ഫ്രീ ഫ്ലോട്ടിംഗ് ടച്ച് സ്ക്രീൻ യൂണിറ്റിന്റെ  XUV400 ലേത് പോലെയുള്ള 10.25 ഇഞ്ച് ഡിസ്പ്ലേ) സൌകര്യവും നമുക്ക് നിരീക്ഷിക്കാവുന്നതാണ്. പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകളിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ  (XUV3XO, XUV400 എന്നിവയിലേത് പോലെ), ഡ്യുവൽ സോൺ AC, വയർലെസ്സ് ഫോൺ ചാർജിംഗ് കൂടാതെ പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയും ഉൾപ്പെടുന്നു.      

ഉപകരണങ്ങളുടെ കാര്യത്തിൽ മഹീന്ദ്ര ഈ മോഡലിൽ ആറ് എയർബാഗുകൾ , ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC), ഒരു 360 ഡിഗ്രി ക്യാമറ കൂടാതെ ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയും പ്രതീക്ഷിക്കുന്നു.  

ബന്ധപ്പെട്ടവ: ഞങ്ങളുടെ മഹീന്ദ്ര ഥാർ പേരിന്റെ ഇൻസ്റ്റാഗ്രാം  പോൾ രസകരമായ ഫലങ്ങൾ നല്കുന്നു  

പെട്രോൾ ഡീസൽ എഞ്ചിനുകൾ  രണ്ടും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു 

സ്റ്റാൻഡേർഡ് 3 ഡോർ മോഡലിലേതിന് സമാനമായ പെട്രോൾ, ഡീസൽ എഞ്ചിനുകൾ തന്നെ ഈ മോഡലിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല് ഇവയുടെ ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. ഈ ഓപ്ഷനുകളിൽ 2-ലിറ്റർ ടാരബോ പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോഡിയാക്കി ഉൾപ്പെടുത്തിയിരിക്കുന്നു. ഓഫറിൽ റിയർ വീൽ  ഡ്രൈവ് (RWD), ഓൾ വീൽ ഡ്രൈവ് (AWD)  കോൺഫിഗറേഷനുകളും ലഭിക്കാൻ  സാധ്യതയുണ്ട്. 

എന്തായിരിക്കാം വില നിലവാരം ?

Mahindra Thar Roxx teased

മഹീന്ദ്ര ഥാർ റോക്സിന് ആരംഭ വില 15 ലക്ഷമായിരിക്കും (എക്സ്ഷോറൂം )എന്ന് പ്രതീക്ഷിക്കുന്നു. ഇത് ഫോഴ്സ് ഗൂർഖ 5 ഡോറിന്  നേരിട്ട് എതിരിടുകയും  മാരുതി ജിംനിയ്ക്ക് കൂടുതൽ വലുപ്പമുള്ള ഒരു ബദലായി പ്രയോജനപ്രദമാകുകയും ചെയ്യുന്നു.  

കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോയുടെ  വാട്സ് ആപ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ.

കൂടുതൽ വായിക്കൂ: മഹീന്ദ്ര ഥാർ ഓട്ടോമാറ്റിക്

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Mahindra ഥാർ ROXX

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • സ്കോഡ kylaq
    സ്കോഡ kylaq
    Rs.8.50 - 15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • കിയ ev9
    കിയ ev9
    Rs.80 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2025
×
We need your നഗരം to customize your experience