Login or Register വേണ്ടി
Login

രണ്ട്‌ ദിവസത്തിനുള്ളില്‍ 4600 മാരുതി സുസുകി ബലീനൊ ബുക്ക്‌ ചെയ്തു.

published on ഒക്ടോബർ 29, 2015 04:02 pm by raunak for മാരുതി ബലീനോ 2015-2022

രണ്ട്‌ ദിവസം മുന്‍പ്‌ പുറത്തിറങ്ങിയ ബലീനൊ 4600 ബുക്കിങ്ങ്‌ രജിസ്റ്റര്‍ ചെയ്തെന്ന്‌ മാരുതി സുസുകി വെളിപ്പെടുത്തി, വാഹനം തേടി കമ്പനിയുടെ നെക്‌സ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നവരുടെ എന്നം കൂടിക്കൊണ്ടിരിക്കയാണ്‌, എസ്‌ ക്രോസിനാകര്‍ഷിക്കാന്‍ കഴിയാതിരുന്നതും ഈ ജനപ്രീതിയാണ്‌. നിര്‍മ്മാതാക്കളുടെ കണക്കുപ്രകാരം 80 നെക്‌സ ഡീലര്‍ഷിപ്പുകളില്‍ നിന്നായി ഏതണ്ട്‌ 600 ബുക്കിങ്ങാണ്‌ ആദ്യദിവസം തന്നെ രജിസ്റ്റര്‍ ചെയ്തത്‌, എതാണ്ട്‌ 1500 ഓളം പേരാണ്‌ ആദ്യദിവസം നെക്‌സ ഷൊറൂം സന്ദര്‍ശിച്ചത്‌. എന്നാല്‍ ഇപ്പോള്‍ ബുക്കിങ്ങ്‌ 4,600 നു മുകളില്‍ രജിസ്‌റ്റര്‍ ചെയ്തു കഴിഞ്ഞു.

ഇന്ത്യയില്‍ മാത്രം നിര്‍മ്മിക്കുന്ന ബലീനൊ 2016 ഓടെ എതാണ്ട്‌ 100 ഓളം രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്നതായിരിക്കും. തങ്ങളുടെ 30 വര്‍ഷത്തെ ഇന്ത്യയിലെ സേവന ചരിത്രത്തിലാദ്യമായി സുസുകി അവരുടെ സ്വദേശമായ ജപ്പാനിലേക്കും വാഹനം ഇന്ത്യയില്‍ നിന്ന്‌ കയറ്റുമതി ചെയ്യും. കൂടാതെ സെഗ്‌മെന്‍റ്റിലെ രാജവായ എലൈറ്റ്‌ ഐ20 യെ സിംഹാസനത്തില്‍ നിന്നു പുറത്താക്കി അതിന്‍റ്റെ പ്രതിമാസ വിറ്റുവരവായ 1,0000 ലധികം യുണിറ്റുകള്‍ എന്ന നേട്ടം കൈവരിക്കാനാകും ബലീനൊയുമായി മാരുതി ശ്രമിക്കുന്നത്‌. ഐ 20ക്ക്‌ പുറമെ ഹോണ്ട ജാസ്സ്‌, ഫോക്‌സ്‌വാഗണ്‍ പോളോ പിന്നെ ഫിയറ്റ്‌ ഇവോ പൂണ്ടൊ എന്നിവയ്ക്കെതിരെയായിരിക്കും ബലീനൊ മത്സരിക്കുക.

മാരുതി തങ്ങളുടെ വിജയ ഗാഥകളിലേക്ക്‌ ബലീനൊയുടെ പേര്‌ കൂടി ചേര്‍ത്തു എന്നാണ്‌ ഈ മികച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഈ സെഗ്‌മെന്‍റ്റില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത, എന്തിന്‌ മിഡ്‌ സൈസ്‌ സെഡാനുകളില്‍ പോലും ഇല്ലാത്ത സവിശേഷതകളുമായാന്‌ വാഹനം എത്തിയത്‌. എ ബി എസ്സിനോടും ഇ ബി ഡി യോടും കൂടിയ ഡ്വല്‍ ഫ്രണ്ട്‌ എയര്‍ ബാഗുകള്‍ ഈ സെഗ്‌മെന്‍റ്റില്‍ ആദ്യമാണെന്നതും ഈ മികച്ച പ്രതികരണത്തിന്‌ പിന്നിലുണ്ട്‌.

r
പ്രസിദ്ധീകരിച്ചത്

raunak

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മാരുതി ബലീനോ 2015-2022

Read Full News

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.6.99 - 9.24 ലക്ഷം*
Rs.6.70 - 8.80 ലക്ഷം*
Rs.5.65 - 8.90 ലക്ഷം*
Rs.7.04 - 11.21 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ