• English
  • Login / Register

2024 Mahindra XUV400 ടെസ്റ്റ് ഡ്രൈവ് ചെയ്തു, ഇതാദ്യമായി!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 26 Views
  • ഒരു അഭിപ്രായം എഴുതുക

സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകളും പുതിയ ഫാങ് ആകൃതിയിലുള്ള LED DRL-കളും ഉൾപ്പെടുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് മഹീന്ദ്ര XUV300 ന് സമാനമായ ഡിസൈൻ അപ്‌ഡേറ്റുകൾ ഇതിന് ഉണ്ടായിരിക്കും.

Mahindra XUV400 facelift spied for the first time

  • 2023 ന്റെ തുടക്കത്തിൽ മഹീന്ദ്ര തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് SUVയായി XUV400 അവതരിപ്പിച്ചിരുന്നു.

  • ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിന് പുതിയ അലോയ് വീലുകളും കണക്റ്റുചെയ്‌ത LED ടെയിൽലൈറ്റുകളും ലഭിക്കും.

  • കാബിൻ അപ്‌ഡേറ്റുകളിൽ പുതുക്കിയ ഡാഷ്‌ബോർഡ് ഡിസൈനും വലിയ ഡിസ്‌പ്ലേകളും ഉൾപ്പെടുത്തിയേക്കാം.

  • ബാറ്ററി പായ്ക്കുകൾ അതേപടി നിലനിര്‍ത്താന്‍ സാധ്യതയുണ്ട്, എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട റേഞ്ച്  ലഭിക്കും.

  • 2024 രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്യുമെന്ന്പ്രതീക്ഷിക്കുന്നു.

കാർ നിർമ്മാതാവിന്റെ ആദ്യത്തെ ദീർഘദൂര ഇലക്ട്രിക് SUVയായി 2023-ന്റെ തുടക്കത്തിൽ മഹീന്ദ്ര XUV400 അവതരിപ്പിച്ചിരുന്നു. അതിന്റെ ഇന്റർണൽ കമ്പസ്റ്റണ്‍  എഞ്ചിൻ (ICE) തുല്യമായ - മഹീന്ദ്ര XUV300 - 2024-ൽ ഒരു മിഡ്‌ലൈഫ് റിഫ്രഷ് ലഭിക്കാൻ സജ്ജീകരിച്ചിരിക്കുന്നു, മഹീന്ദ്ര EV-യ്‌ക്കും ഒരെണ്ണം പ്ലാൻ ചെയ്തതായി പ്രതീക്ഷിക്കാം, കാരണം അതിന്റെ ടെസ്റ്റ് മ്യൂൾ അടുത്തിടെ ക്യാമറകണ്ണുകളില്‍ പെട്ടിരുന്നു.

ഇവിടെ എന്താണ് വ്യത്യാസം?

Mahindra XUV400 facelift headlight and alloy wheel spied

മഹീന്ദ്ര EV മോഡലുകൾക്ക് പ്രത്യേകമായുള്ള കോപ്പര്‍ ഇലമെന്റുകൾ  നിലനിർത്തിയതായി തോന്നുന്ന പരിഷ്കരിച്ച ഫേഷ്യയാണ് സ്പൈ ചെയ്ത മോഡലിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. മുൻപുള്ള മോഡലുകൾക്ക് സമാനമായ സ്പ്ലിറ്റ് ഗ്രിൽ സജ്ജീകരണം, ഫാങ് ആകൃതിയിലുള്ള LED DRL, സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകൾ എന്നിവയുണ്ട്, ഇവയെല്ലാം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത XUV300 ന്റെ ടെസ്റ്റ് മ്യൂളിലും കാണാനായിരുന്നു. മഹീന്ദ്രയുടെ ബോൺ ഇലക്‌ട്രിക് (BE) റേഞ്ചിലുള്ള    EVകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ ചെയ്തതെന്ന് തോന്നുന്നു.

ടെസ്റ്റ് മ്യൂൾ കനത്ത ആവരണത്തിനുള്ളിൽ ആയതിനാൽ, അതിന്റെ പ്രൊഫൈലിൽ ദൃശ്യമാകുന്ന ഒരേയൊരു പ്രധാന വ്യത്യാസം പുതിയ സെറ്റ് അലോയ് വീലുകളാണ്. 2024 XUV400-ന്റെ പിൻഭാഗത്തിന്റെ സ്പൈ ഷോട്ട് ലഭ്യമല്ല, എന്നാൽ കണക്റ്റഡ്  LED ടെയിൽലൈറ്റുകൾ ഉൾപ്പെടെ XUV300-ന് സമാനമായ അപ്‌ഡേറ്റുകൾ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാബിൻ, ഫീച്ചർ എന്നിവയുടെ സവിശേഷതകൾ

Mahindra XUV400 cabin

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത XUV400 ന്റെ ഇന്റീരിയറിന്റെ ചിത്രമൊന്നും ലഭ്യമല്ലെങ്കിലും, ക്യാബിൻ ആധുനികരീതിയിൽ സജ്ജീകരിക്കാൻ മഹീന്ദ്രയ്ക്ക് പുതിയ ഡാഷ്‌ബോർഡ് ഡിസൈൻ നൽകിയേക്കാം. പുതിയ സീറ്റ് അപ്‌ഹോൾസ്റ്ററിയും വലിയ ഡിസ്‌പ്ലേകളും ലഭിക്കാൻ സാധ്യതയുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വയർലെസ് ഫോൺ ചാർജിംഗും ഉൾപ്പെടുന്ന 2024 മഹീന്ദ്ര XUV300-യ്ക്ക് സമാനമായ ഫീച്ചർ അപ്‌ഡേറ്റുകൾ തന്നെ അപ്‌ഡേറ്റ് ചെയ്ത XUV400-യ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ പാളിയുള്ള സൺറൂഫ്, ഓട്ടോ AC, കണക്റ്റഡ് കാർ ടെക് തുടങ്ങിയ നിലവിലുള്ള ഉപകരണങ്ങൾ നിലനിർത്താൻ സാധ്യതയുണ്ട്.

ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), 360-ഡിഗ്രി ക്യാമറ, ചിലപ്പോൾ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളോട് കൂടിയ ഫെയ്‌സ്‌ലിഫ്റ്റഡ് ഇലക്ട്രിക് SUV യായിരിക്കും മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്.

ഇതും പരിശോധിക്കൂ: എം എസ് ധോണിയുടെ ഗാരേജിന് മെഴ്‌സിഡസ്-AMG G 63 SUV യുടെ സ്‌പെഷ്യൽ ടച്ച്

ബാറ്ററിയുടെയും റേഞ്ചിന്റെയും വിവരങ്ങൾ

പുതിയ മഹീന്ദ്ര XUV400 നിലവിലെ മോഡലിന്റെ അതേ ബാറ്ററി പാക്ക് ഓപ്ഷനുകളിൽ (34.5 kWh, 39.4 kWh) തുടരുമെങ്കിലും, ഇത് അൽപ്പം മെച്ചപ്പെട്ട റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇപ്പോൾ, XUV400-അവകാശപ്പെടുന്ന റേഞ്ച് പരിധി യഥാക്രമം 375 കിലോമീറ്ററും 456 കിലോമീറ്ററുമാണ്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾക്കും ഒരേ 150 PS/310 Nm ഇലക്ട്രിക് മോട്ടോർ ലഭിക്കും.

പ്രതീക്ഷിക്കുന്ന വിലയും മത്സരവും

Mahindra XUV400

ഫെയ്‌സ്‌ലിഫ്റ്റഡ് മഹീന്ദ്ര XUV400 2024-ൽ എത്തും, ഫെയ്‌സ്‌ലിഫ്റ്റഡ് XUV300 ലോഞ്ച് ചെയ്തതിന് ശേഷമുള്ള രണ്ടാം പകുതിയിൽ. 15.99 ലക്ഷം മുതൽ 19.39 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം ഡൽഹി) വിൽക്കുന്ന നിലവിലെ മോഡലിനേക്കാൾ കൂടുതൽ പ്രീമിയത്തിൽ വില നൽകേണ്ടി വന്നേക്കാം. ടാറ്റ നെക്‌സോൺ EV യോട് മത്സരിക്കുന്ന ഈ മോഡൽ ഹ്യുണ്ടായ് കോന ഇലക്ട്രിക്, MG ZS EV എന്നിവയ്‌ക്ക് ലാഭകരമായ ബദലായി തുടരുന്നതാണ്.

ഇമേജ് ഉറവിടം

കൂടുതൽ വായിക്കൂ: XUV400 EV ഓട്ടോമാറ്റിക്

was this article helpful ?

Write your Comment on Mahindra xuv400 ev

explore കൂടുതൽ on മഹേന്ദ്ര xuv400 ഇ.വി

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
×
We need your നഗരം to customize your experience