2024 Hyundai Creta New vs Old; പ്രധാന വ്യത്യാസങ്ങൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 28 Views
- ഒരു അഭിപ്രായം എഴുതുക
ഈ അപ്‌ഡേറ്റിലൂടെ, ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഒരു പുതിയ ഡിസൈനും അപ്‌ഡേറ്റ് ചെയ്ത ക്യാബിനും ധാരാളം പുതിയ സവിശേഷതകളും ലഭിക്കുന്നു
രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ഒടുവിൽ ഇന്ത്യയിൽ ഫെയ്സ്ലിഫ്റ്റ് നല്‍കി. ഹ്യൂണ്ടായ് അതിന്റെ സ്റ്റാർ SUVക്ക് വലിയൊരു അപ്‌ഡേറ്റ് തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്, എല്ലാ വസ്തുതകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ അപ്‌ഡേറ്റ് അതിന്റെ രണ്ടാം തലമുറ പുറത്തിറക്കി 3 വർഷത്തിന് ശേഷമാണ് കൊണ്ടുവരുന്നത്, ഇനിസൂചിപ്പിക്കുന്ന വിശദമായ ഗാലറിയിൽ കോംപാക്റ്റ് SUV എത്രമാത്രം മാറിയെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.
മുൻഭാഗം
2020-ൽ സമാരംഭിച്ച മുൻ പതിപ്പിനെ അപേക്ഷിച്ച് പുതിയ ക്രെറ്റയുടെ ഫേഷ്യ, കുറച്ച പോളറൈസിംഗ് രീതിയിൽ പൂർണ്ണമായും മാറിയിരിക്കുന്നു. പുതിയ ക്രെറ്റയ്ക്ക് പുതിയ ഗ്രില്ലോടുകൂടിയ ഫ്ലാറ്റർ ഫ്രണ്ട് പ്രൊഫൈലാണുള്ളത് (ഹ്യുണ്ടായ് വെന്യുവിലുള്ളതിന് സമാനമായത്). ഇതിന് വീതിയുള്ള DRL-കളും ലംബമായി സ്ഥാപിച്ചിട്ടുള്ള ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നു. മുൻവശത്തെ ബമ്പറും കൂടുതൽ പരുക്കൻ ലുക്കിനായി റീഡിസൈൻ ചെയ്തിട്ടുണ്ട്.
ഇതും കാണൂ: പുതിയ ഹ്യുണ്ടായ് ക്രെറ്റ E ബേസ് വേരിയന്റിന്റെ പ്രധാന വിശദാംശങ്ങൾ 5 ചിത്രങ്ങളിലൂടെ
പഴയ ക്രെറ്റയെ സംബന്ധിച്ചിടത്തോളം, മുൻ പ്രൊഫൈലിന് ബോണറ്റിനു മുകളിൽ കൃത്യതയുള്ള വരകൾ ഉൾപ്പെടുത്തി കൂടുതൽ വളഞ്ഞ രൂപകൽപന ഉണ്ടായിരുന്നു. ഇതിന്റെ ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റുകൾക്ക് ചുറ്റും മൾട്ടി-പാർട്ട് LED DRL-കൾ ഉണ്ടായിരുന്നു, കൂടാതെ ബമ്പറും സ്‌കിഡ് പ്ലേറ്റും വീതികുറഞ്ഞവയായിരുന്നു.
വശങ്ങൾ
പ്രൊഫൈലിനെ സംബന്ധിച്ചിടത്തോളം, വളരെയധികം മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. പുതിയ ക്രെറ്റയിൽ സമാനമായ സിലൗറ്റ് തന്നെയാണുള്ളത്, വിൻഡോ ലൈനുകളും സമാനമാണ്. ഔട്ട്‌ഗോയിംഗ് പതിപ്പിന് സമാനമായ സി-പില്ലർ ഫിനിഷാണ് പുതിയ ക്രെറ്റയ്ക്കും ലഭിക്കുന്നത്.
എന്നിരുന്നാലും, ഇവിടെ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും, പൂർണ്ണമായും പുതിയ ഡിസൈനും ലഭിക്കുന്നു. കൂടാതെ, വൃത്താകൃതിയിലായിരുന്ന ഫ്യൂൽ ക്യാപ് ഇപ്പോൾ ചതുരാകൃതിയിലാണ്.
പിൻഭാഗം
ക്രെറ്റയുടെ റിയർ പ്രൊഫൈൽ പൂർണ്ണമായും റീഡിസൈൻ ചെയ്തിട്ടുണ്ട്. നേർരേഖകളുള്ള മുൻഭാഗം പോലെ തന്നെ ഒരു പരന്ന പിൻഭാഗവും ഇതിന് ലഭിക്കുന്നു. ഇവിടെയുള്ള ഏറ്റവും വലിയ മാറ്റം കണക്റ്റഡ് LED ടെയിൽ ലൈറ്റുകളാണ്, മുൻ പതിപ്പിലെ ടെയിൽലാമ്പുകൾ പ്രീ-ഫേസ്‌ലിഫ്റ്റ് ഹെഡ്‌ലൈറ്റുകളുടെയും DRLകളുടെയും സ്പ്ലിറ്റ് ഡിസൈനിനെ പ്രതിഫലിപ്പിക്കുന്നവയാണ്.
ഇതും വായിക്കൂ: 2024 ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയിലെ അടുത്ത N ലൈൻ മോഡൽ ആയിരിക്കാം
പുതിയ ക്രെറ്റയ്ക്ക് ഒരു ഡിസൈൻ ബമ്പറും ലഭിക്കുന്നു, കൂടാതെ ഇതിൽ ഇപ്പോൾ റിയർ സ്‌കിഡ് പ്ലേറ്റും വരുന്നു.
ഡാഷ്ബോർഡ്
2024 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ക്രെറ്റയുടെ ഡാഷ്‌ബോർഡ് പൂർണ്ണമായും മാറ്റി. ഇത് ഇപ്പോൾ ലേയേർഡ് എലമെന്റുകളുള്ള ഒരു ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ഗ്രേ തീമിൽ വരുന്നു. ഔട്ട്‌ഗോയിംഗ് പതിപ്പിന് രണ്ട് ക്യാബിൻ തീമുകൾ ഉണ്ടായിരുന്നു: മൊത്തം കറുപ്പും, കൂടാതെ കറുപ്പ്,ബീജ് എന്നിവ ഇടകലർന്നതും.
പുതിയ ക്രെറ്റയിലെ ഏറ്റവും വലിയ മാറ്റം പുതിയ സ്‌ക്രീൻ സജ്ജീകരണമാണ്. പഴയ SUVക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിച്ചിരുന്നു, ഇവിടെയത് ഡ്യുവൽ ഇന്റഗ്രേറ്റഡ് 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ (ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ) എന്നിവ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിരിക്കുന്നു.
മറ്റൊരു മാറ്റം പുതിയ സെന്റർ കൺസോൾ ആണ്, അത് ഇപ്പോൾ ഗ്ലോസ് ബ്ലാക്ക് ഫിനിഷിലാണ് കൂടാതെ ഹൗസ് കൺട്രോളുകളിൽ ഡ്യുവൽ സോൺ കൺട്രോൾ പാനലുകളും ലഭിക്കുന്നു.
ഇന്ത്യയിൽ വരാനിരിക്കുന്ന ഹ്യുണ്ടായ് കാറുകൾ
സീറ്റുകൾ
സീറ്റുകളും ഹ്യുണ്ടായ് റീഡിസൈൻ ചെയ്തിരിക്കുന്നു ചെയ്തിട്ടുണ്ട്. പഴയ ക്രെറ്റയ്ക്ക് കാബിൻ തീം അനുസരിച്ച് കറുപ്പ് അല്ലെങ്കിൽ ബീജ് സീറ്റുകൾ ലഭിക്കുന്നു, എന്നാൽ പുതിയ വ്യത്യസ്ത രൂപകൽപ്പനയോടെ ഡ്യുവൽ-ടോൺ കറുപ്പും ചാരനിറത്തിലുള്ള ലെതറെറ്റ് സീറ്റുകളുമായാണ് വരുന്നത്.
മുൻ സീറ്റുകൾക്കുള്ള അതേ പരിഗണനയാണ് പിൻസീറ്റിനും ലഭിക്കുന്നത്.
ഇളം നിറത്തിലുള്ള കാബിൻ തീം കാബിന് പ്രീ-ഫേസ്‌ലിഫ്റ്റ് ക്രെറ്റയേക്കാൾ കൂടുതൽ വായുസഞ്ചാരമുള്ളതായി തോന്നിക്കുന്നു അതെ സമയം ഇതിന് പനോരമിക് സൺറൂഫ് നിലനിർത്തുന്നു.
വില
എക്സ്-ഷോറൂം വില |
|
---|---|
2024 ഹ്യുണ്ടായ് ക്രെറ്റ |
പ്രീ-ഫേസ്‌ലിഫ്റ്റ് ഹ്യുണ്ടായ് ക്രെറ്റ |
11 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ |
10.87 ലക്ഷം മുതൽ 19.20 ലക്ഷം വരെ |
ഹ്യുണ്ടായ് ക്രെറ്റയുടെ ടോപ്പ്-സ്പെക്ക് പതിപ്പിന് 80,000 രൂപ വർധിച്ചു. ബേസ്-സ്പെക്ക് വേരിയന്റിന് പോലും 13,000 രൂപ കൂടുതലാണ്. ശ്രദ്ധിക്കേണ്ട കാര്യം, പുതിയ ക്രെറ്റയുടെ വിലകൾ തുടക്കിൽ തീരുമാനിക്കപ്പെട്ടിട്ടുള്ളവയാണ്, വരും മാസങ്ങളിൽ അത് വർധിപ്പിസിച്ചേക്കാം. 2024 ക്രെറ്റയെക്കുറിച്ചുള്ള സ്പെസിഫിക്കേഷനുകൾ, വേരിയൻറ് തിരിച്ചുള്ള വിലകൾ, ഫീച്ചറുകൾ തുടങ്ങിയ ബാക്കി വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ കണ്ടെത്താം.
കൂടുതൽ വായിക്കൂ: ക്രെറ്റ ഓൺ റോഡ് പ്രൈസ്
0 out of 0 found this helpful