2020 ഹ്യുണ്ടായ് ക്രെറ്റ മാർച്ച് 16 ന് എത്തും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 38 Views
- ഒരു അഭിപ്രായം എഴുതുക
നേരത്തെ മാർച്ച് 17 നാണ് 2020 ഹ്യുണ്ടായ് ക്രെറ്റയുടെ അരങ്ങേറ്റം നിശ്ചയിച്ചിരുന്നത്.
-
പുതിയ ക്രെറ്റയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് 10,000 യൂണിറ്റ് കവിഞ്ഞതായാണ് റിപ്പോർട്ട്.
-
സീരീസ് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതിനാൽ എസ്‌യുവി ഇതിനകം തന്നെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
-
സെൽറ്റോസിന്റെ മൂന്ന് ബിഎസ് 6 എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായ് ക്രെറ്റയ്ക്ക് നൽകിയിരിക്കുന്നത്.
-
രണ്ടാംതലമുറ ക്രെറ്റയിൽ പനോരമിക് സൺറൂഫ്, ഒരു എയർ പ്യൂരിഫയർ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയുമുണ്ട്.
-
10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായ് രണ്ടാം തലമുറ ക്രെറ്റ അടുത്തയാഴ്ച ഇന്ത്യൻ വിപണിയിലെത്തിക്കും. നേരത്തെ മാർച്ച് 17 ന് ക്രെറ്റ പുറത്തിറക്കുമെന്നായിരുന്നു ഹ്യുണ്ടായ് അറിയിച്ചിരുന്നത്, ഇപ്പോൾ ഒരു ദിവസം മുമ്പ് ക്രെറ്റ വിൽപ്പന തുടങ്ങും. 10 ദിവസത്തിനുള്ളിൽ 10,000 ബുക്കിംഗുകൾ നേടാൻ പുതിയ ക്രെറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പുതിയ ക്രെറ്റയുടെ സീരീസ് നിർമ്മാണം കഴിഞ്ഞ വാരാന്ത്യത്തിൽ ഹ്യുണ്ടായിയുടെ ചെന്നൈ പ്ലാന്റിൽ ആരംഭിച്ചു. കൂടാതെ എസ്‌യുവി ഇപ്പോൾ ഇന്ത്യയിലുടനീളം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. ഇ, എക്സ്, എസ്, എസ് എക്സ്, എസ് എക്സ് (ഒ) എന്നിങ്ങനെ മൊത്തം അഞ്ച് വേരിയന്റുകളിലാണ് ക്രെറ്റ ലഭ്യമാകുക. സെൽറ്റോസിലുള്ള 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ മോട്ടോർ എന്നീ 3 ബിഎസ്6 എഞ്ചിനുകൾക്കൊപ്പം ഹ്യൂണ്ടായ് രണ്ടാം തലമുറ ക്രെറ്റ വാഗ്ദാനം ചെയ്യുന്നു. മൂന്ന് എഞ്ചിനുകളിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ യഥാക്രമം 6 സ്പീഡ് എംടി / സിവിടി, 6 സ്പീഡ് എംടി / 6 സ്പീഡ് എടി, 7 സ്പീഡ് ഡിസിടി എന്നിവയാണ്. ഈ ഓപ്ഷനുകളുടെ പവർ, ടോർക്ക് ഔട്ട്പുട്ടുകൾ യഥാക്രമം 115പിഎസ്/ 144എൻഎം, 115പിഎസ്/250എൻഎം, 140പിഎസ്/242എൻഎം എന്നിങ്ങമെയാണ്.
പാഡിൽ-ഷിഫ്റ്ററുകൾ, പനോരമിക് സൺറൂഫ്, മാനുവൽ വേരിയന്റുകൾക്കായി റിമോട്ട് സ്റ്റാർട്ട് (കണക്റ്റഡ് കാർ ടെക്) എന്നീ സവിശേഷതകൾ സെഗ്മെന്റിൽ ആദ്യമായി ക്രെറ്റ അവതരിപ്പിക്കുന്നു. എന്നാൽ ക്രെറ്റയുടെ കടുത്ത എതിരാളിയായ സെൽറ്റോസിന് 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നീ അധിക സവിശേഷതകളുണ്ട്. എന്നിരുന്നാലും ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എയർ പ്യൂരിഫയർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡ്രൈവ് മോഡ് എന്നിവയും ക്രെറ്റയിൽ ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നു.
കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ, കാപ്റ്റർ, മാരുതി സുസുക്കി എസ്-ക്രോസ്, നിസ്സാൻ കിക്ക്സ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ എന്നിവയുടെ ചില വേരിയന്റുകളിൽ നിന്ന് ക്രെറ്റയ്ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. 2021 ന്റെ തുടക്കത്തിൽ എത്തുമെന്ന് കരുതുന്ന സ്കോഡ വിഷൻ ഐഎൻ, വിഡബ്ല്യു ടൈഗൺ എന്നിവയും ക്രെറ്റയ്ക്ക് വെല്ലുവിളിയുയർത്തും. പുതിയ ക്രെറ്റയുടെ വില 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വായിക്കാം: ക്രെറ്റ ഡീസൽ.