2020 ഹ്യുണ്ടായ് ക്രെറ്റ പഴയതും പുതിയതും: പ്രധാന വ്യത്യാസങ്ങൾ ഇവയാണ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ ക്രെറ്റയ്ക്ക് കൂടുതൽ വലിപ്പമുണ്ടെന്ന് മാത്രമല്ല പഴയ മോഡലിൽ നിന്ന് പൂർണമായും വ്യത്യസ്തവുമാണ്.
ഹ്യുണ്ടായ് രണ്ടാം തലമുറ ക്രെറ്റ ഓട്ടോ എക്സ്പോ 2020 ൽ അവതരിപ്പിച്ചു. പുതിയ എഞ്ചിൻ ഓപ്ഷനുകളും കൂടുതൽ സവിശേഷതകളുമൊക്കെയായി പൂർണമായും പുതിയ രൂപത്തിലാണ് ക്രെറ്റയുടെ വരവ്. ഈ വർഷം മാർച്ചിൽ തന്നെ രണ്ടാം തലമുറ ക്രെറ്റ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായ്. പഴയ ക്രെറ്റയും പകരക്കാരനായെത്തുന്ന പുതിയ ക്രെറ്റയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
എഞ്ചിൻ ഓപ്ഷനുകൾ: പുതിയ ക്രെറ്റയുടെ എഞ്ചിനെക്കുറിച്ച് ഹ്യുണ്ടായ് ഒന്നും വിട്ടുപറയുന്നില്ലെങ്കിലും കിയ സെൽടോസിലുള്ള എഞ്ചിൻ തന്നെയായിരിക്കും ക്രെറ്റയ്ക്കും എന്നാണ് സൂചന. അങ്ങനെയാണെങ്കിൽ 1.5 ലിറ്റർ പെട്രോൾ, ഡീസൽ, കരുത്തനായ 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെയായിരിക്കും ക്രെറ്റയിൽ ലഭ്യമായ എഞ്ചിൻ ഓപ്ഷനുകൾ. തൊട്ടു മുമ്പുള്ള മോഡലിന്റെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ പൂർണമായും ഈ പുതിയ മൂന്ന് ഓപ്ഷനുകൾക്ക് വഴിമാറും.
പെട്രോൾ എഞ്ചിൻ
പഴയ ക്രെറ്റ |
പുതിയ ക്രെറ്റ |
||
എഞ്ചിൻ |
1.6 ലിറ്റർ |
1.4 ലിറ്റർ ടർബോ ചാർജ്ജ്ഡ് |
1.5 ലിറ്റർ |
പവർ |
123പിഎസ് |
140പിഎസ് |
115പിഎസ് |
ടോർക്ക് |
151എൻഎം |
242എൻഎം |
144എൻഎം |
ട്രാൻസ്മിഷൻ |
6 സ്പീഡ് എംടി/എടി |
6 സ്പീഡ് എംടി/ 7 ഡിസിടി |
6 സ്പീഡ് എംടി/ സിവിടി |
-
പഴയ ക്രെറ്റ ഒരുറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് നൽകിയിരുന്നതെങ്കിൽ പുതിയ ക്രെറ്റ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ തരും.
-
1.4 ലിറ്റർ ടർബോ ചാർജ്ജ്ഡ് യൂണിറ്റ് പഴയ 1.6 ലിറ്റർ യൂണിറ്റിനേക്കാൾ 17പിഎസ്/91എൻഎം കൂടുതൽ കരുത്തുള്ളതാണ്. 1.5 ലിറ്റർ എഞ്ചിന്റെ ശക്തിയാകട്ടെ 8പിഎസ്/7എൻഎം കുറവാണ്.
-
മൂന്ന് എഞ്ചിനുകളും 6 സ്പീഡ് എംടി സ്റ്റാൻഡേർഡായാണ് എത്തുക.
-
പഴയ ക്രെറ്റയും 6 സ്പീഡ് എടി നൽകിയിരുന്നെങ്കിലും പുതിയ ക്രെറ്റ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉറപ്പുനൽകുന്നു.
-
1.4 ലിറ്റർ യൂണിറ്റിൽ 7 ഡിസിടി ഓപ്ഷ്നായി ലഭിക്കുമ്പോൾ 1.5 ലിറ്റർ എഞ്ചിനിൽ ഒരു ഓപ്ഷനൽ സിവിടിയുണ്ടായിരിക്കും.
ഡീസൽ എഞ്ചിൻ
പഴയ ക്രെറ്റ |
പുതിയ കെറ്റ |
||
എഞ്ചിൻ |
1.4 ലിറ്റർ |
1.6 ലിറ്റർ |
1.5 ലിറ്റർ |
പവർ |
90പിഎസ് |
128പിഎസ് |
115പിഎസ് |
ടോർക്ക് |
220എൻഎം |
260എൻഎം |
250എൻഎം |
ട്രാൻസ്മിഷൻ |
6 സ്പീഡ് എംടി |
6 സ്പീഡ് എംടി/6 സ്പീഡ് എടി |
6 സ്പീഡ് എംടി/6 സ്പീഡ് എടി |
-
പഴയ ക്രെറ്റ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായിരുന്നുവെങ്കിൽ പുതിയ ക്രെറ്റയിൽ ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമാണുള്ളത്.
-
115പിഎസ്/250എൻഎം നൽകുന്ന ഈ എഞ്ചിൻ വലിപ്പത്തിൽ ചെറുതായ 1.4 ലിറ്റർ എഞ്ചിനേക്കാൻ 15പിഎസ്/30എൻഎം കൂടുതലും വലിയ 1.6 ലിറ്റർ യൂണിറ്റിനേക്കാൾ 13പിഎസ്/10എൻഎം കുറവും ശക്തിയുള്ളതാണ്.
-
മൂന്ന് എഞ്ചിനുകളും 6 സ്പീഡ് എംടി സ്റ്റാൻഡേർഡായാണ് എത്തുക.
-
പുതിയ 1.5 ലിറ്റർ എഞ്ചിനും പഴയ 1.6 ലിറ്റർ മോട്ടോർ എഞ്ചിനും മാത്രമാണ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉള്ളത്. എന്നാൽ രണ്ട് എഞ്ചിനുകൾക്കും ഒരു 6 സ്പീഡ് ടോർക്ക് കൺവേർട്ടർ യൂണിറ്റ് നൽകിയിരിക്കുന്നു.
എക്സ്റ്റീരിയർ
പുതിയ ക്രെറ്റയുടെ അളവുകളെക്കുറിച്ച് ഹ്യുണ്ടായ് കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതിനകം തന്നെ ചൈനീസ് വിപണിയിലെത്തിയ ഈ മോഡൽ പഴയ ക്രെറ്റയേക്കാൾ വലുതാണെന്നാണ് സൂചന. രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റയും കിയ സെൽടോസും ഒരേ പ്ലാറ്റ്ഫോം പങ്കുവെക്കുന്നതും വ്യത്യസ്ത ഡിസൈനുകളിലുള്ളതുമായ സമാന എസ്‌യുവികളാണ്. കിയ സെൽടോസും മുൻതലമുറ ക്രെറ്റയും തമ്മിലുള്ള ഒരു താരതമ്യം താഴെ.
അളവ് |
കിയ സെൽടോസ് |
ഒന്നാം തലമുറ ക്രെറ്റ |
നീളം |
4315mm |
4270mm |
വീതി |
1800mm |
1780mm |
ഉയരം |
1645mm |
1665mm |
വീൽബേസ് |
2610mm |
2590mm |
കമ്പിവല ഗ്രില്ലും മുകളിൽ ഇരുവശത്തുമായി ഘടിപ്പിച്ച ഹെഡ് ലാമ്പുകളും, ഫോഗ് ലാമ്പ് ഹൌസിംഗിന് ചുറ്റുമായി ബമ്പറിൽ പിടിപ്പിച്ച ഡിആർഎല്ലുകളുമൊക്കെയായി ഒരു സാമ്പ്രദായിക രൂപമായിരുന്നു പഴയ ക്രെറ്റയ്ക്ക്. എന്നാൽ പുതിയ ക്രെറ്റയാകട്ടെ മൂന്ന് ഭാഗങ്ങളായുള്ള ഡിആർഎല്ലുകളും ബമ്പറിൽ ഇടംപിടിച്ചിരിക്കുന്ന എൽഎഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുമായി പരിഷ്ക്കാരിയായാണ് വരവ്. വെണ്യൂവിലുള്ള കമ്പിവല ഗ്രില്ലിനെ ഓർമ്മിപ്പിക്കുന്ന ഗ്രിൽ തന്നെയാണ് പുതിയ ക്രെറ്റയുടെ മുൻവശത്തുള്ള പ്രധാന ശ്രദ്ധാകേന്ദ്രം.
വശങ്ങളിൽ പഴയ ക്രെറ്റയുടെ അളവുകൾ നിലനിർത്തിയിരിക്കുന്നു. വീതിയുള്ള സി പില്ലർ, റൂഫിന് ഒഴുകുന്നു എന്ന തോന്നലുണ്ടാക്കുന്ന സിൽവർ ഡീറ്റയിലിംഗ് എന്നിവയാണ് പ്രകടമായ വ്യത്യാസങ്ങൾ. ഉയർന്ന ക്രീസ് ലൈനുകളും തടിച്ച ക്വാർട്ടർ പാനലുകളും വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ പുതിയ ക്രെറ്റ കരുത്തനാണെന്ന തോന്നലുണ്ടാക്കുന്നു. പുതുതായി രൂപം നൽകിയ 17 ഇഞ്ച് ഡുവൽ ടോൺ അലോയ് വീലുകളാണ് ഹ്യുണ്ടായ് ക്രെറ്റയ്ക്ക് നൽകിയിരിക്കുന്നത്.
പുതിയ ക്രെറ്റയുടെ ആധുനികമായ ഡിസൈൻ സ്പർശം പിൻഭാഗത്തും പ്രകടമാണ്. സ്പ്ലിറ്റ് ടെയ്‌ൽ ലാമ്പുകൾ, മുൻഭാഗത്തെ ഡിആർഎല്ലുകൾക്ക് സമാനമായി എൽഇഡി നിര, ലൈസൻസ് പ്ലേറ്റിന് മുകളിലായി ബ്രേക്ക് ലൈറ്റ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ഹെഡ്, ടെയ്‌ൽ ലാമ്പുകൾക്ക് ആദ്യമായി ലഭിച്ച എൽഇഡി ലൈറ്റുകളാകട്ടെ ക്രെറ്റയ്ക്ക് ഒരു പ്രീമിയം എസ്‌യുവി പരിവേഷം നൽകുന്നു.
ഇന്റീരിയർ
ഒന്നാം തലമുറയിൽ നിന്ന് രണ്ടാം തലമുറയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ക്രെറ്റയുടെ കാബിനിലും അഴിച്ചുപണികൾ സ്വഭാവികം. എന്നാൽ പുതിയ കാബിന്റെ വിശേഷങ്ങൾ ഹ്യുണ്ടായ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഓട്ടോ എക്സ്പോയിൽ ക്രെറ്റ അവതരിപ്പിക്കുന്ന ചടങ്ങിനിടെ കാബിന്റെ അകം ഞങ്ങൾക്ക് ഒരു നോട്ടം കാണാൻ സാധിച്ചു. പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വലിയ ടച്ച്സ്ക്രീനുമാണ് പ്രകടമായ മാറ്റങ്ങൾ. പഴയ ക്രെറ്റയിലെ 7 ഇഞ്ച് യൂണിറ്റിന് പകരമായി 10.25 ഇഞ്ച് യൂണിറ്റ് ഇടംപിടിച്ചിരിക്കുന്നു. സെന്റർ കൺസോൾ ലേഔട്ടും പുതുക്കിയിട്ടുണ്ട്. പഴയ ക്രെറ്റയിൽ എസി വെന്റുകൾ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് ചുറ്റിലുമായിരുന്നെങ്കിൽ പുതിയ ക്രെറ്റയിൽ അവ സ്ക്രീനിന് മുകളിലായി സ്ഥാനം പിടിച്ചിരിക്കുന്നു.
സവിശേഷതകൾ:
ക്രെറ്റ എന്നും ഒരുപാട് സവിശേഷതകളുടെ ഒരു പാക്കേജാണ്. സ്റ്റാൻഡേർഡ് 6 എയർബാഗുകൾ, സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, റിയർ എസി വെന്റുകളുള്ള ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവ കൂടാതെ 2020 ക്രെറ്റയ്ക്ക് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും പനോരമിക് സൺറൂഫും നൽകിയിരിക്കുന്നു. ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, പബിൾ ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇവയ്ക്ക് പുറമേയാണ്.
പുറത്തിറങ്ങുന്ന തിയതിയും വിലയും
2020 മാർച്ചിൽ ഹ്യൂണ്ടായ് 2020 ക്രെറ്റ വിപണിയിലെത്തും. പ്രീ-ലോഞ്ച് ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന. വില 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ്. കിയ സെൽറ്റോസ്, നിസാൻ കിക്ക്സ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ എതിരാളികളോടായിരിക്കും പുതിയ ക്രെറ്റയുയ്ടെ പോരാട്ടം.