ഓട്ടോ എക്സ്പോ 2020: 2020 ഹ്യൂണ്ടായ് ക്രെറ്റയുടെ ഇ ന്റീരിയർ രഹസ്യങ്ങൾ പുറത്ത്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ചൈന-സ്പെക്ക് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ-സ്പെക്ക് രണ്ടാം തലമുറ ക്രെറ്റയ്ക്ക് ലഭിച്ചിരിക്കുന്നത് പ്രത്യേക ക്യാബിൻ ലേഔട്ടാണ്
-
എക്‌സ്‌പോയിൽ പുതുതലമുറ ക്രെറ്റയുടെ പുറംഭാഗം മാത്രമാണ് ഹ്യുണ്ടായ് പ്രദർശിപ്പിച്ചത്.
-
ക്യാബിൻ അടഞ്ഞു കിടക്കുന്ന സമയത്ത് ഞങ്ങൾ ഇന്റീരിയറിന്റെ പുനർരൂപകൽപ്പന ചെയ്ത ലേഔട്ട് ചോർത്തുകയായിരുന്നു.
-
വലിപ്പമുള്ള സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (എകദേശം 10.25-ഇഞ്ച് വലിപ്പം.
-
പുതിയ ബിഎസ് 6 എഞ്ചിന്റെ കരുത്തുമായി 2020 മാർച്ചിലാണ് ബ്രെസ ഇന്ത്യൻ വിപണിയിലെത്തുന്നത്.
ഓട്ടോ എസ്പോ 2020 ൽ പുതുതലമുറ ഹ്യുണ്ടായ് ക്രെറ്റ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായ്. എക്‌സ്‌പോയിൽ പുറംഭാഗം മാത്രമാണ് ഹ്യുണ്ടായ് പ്രദർശിപ്പിച്ചതെങ്കിലും 2020 ക്രെറ്റയുടെ ഇന്റീരിയർ രഹസ്യങ്ങൾ ഒരു നോട്ടം കാണാൻ ഞങ്ങൾക്ക് സാധിച്ചു.


മുഴുവനായും അഴിച്ചുപണി നടത്തിയ ക്യാബിൻ ലേഔട്ടാണ് പുതിയ ക്രെറ്റയിൽ. ഇത് ചൈനീസ്, ബ്രസീലിയൻ സ്പെക്ക് ഐഎക്സ്-25, കിയ സെൽടോസ് എന്നിവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഡാഷിന്റെ മധ്യഭാഗത്ത് എകദേശം 10.25 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ യൂണിറ്റ് ഇടംപിടിച്ചിരിക്കുന്നു. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഇരുവശത്തുമായി ഉണ്ടായിരുന്ന സെൻട്രൽ എയർ വെന്റുകളുടെ സ്ഥാനം ഇപ്പോൾ അതിന് മുകളിലാണ്. ഗ്ലോബൽ-സ്പെക്ക് സോണാറ്റ പ്രീമിയം സെഡാനെ ഓർമ്മിപ്പിക്കുന്ന ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും പുതിയ ഡിസൈന്റെ ഭാഗമാണ്.
ക്യാബിൻ രൂപകൽപ്പനയിലാകട്ടെ ഡോർ ഇൻസേർട്ടുകളും ഡ്യുവൽ-ടോൺ സീറ്റ് അപ്ഹോൾസ്റ്ററിയും ചൈന-സ്പെക്ക് ix-25 ന് സമാനമാണ്. ഡ്രൈവർ ഓറിയന്റഡ് സെൻട്രൽ കൺസോളിൽ പുതിയ ഡിസൈൻ ലേഔട്ട് പ്രകാരം ക്ലൈമറ്റ് കൺട്രോളുകൾക്കും ഇടമുണ്ട്. പ്രധാന ഡിസ്പ്ലേയ്ക്ക് കീഴിലായി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തിപ്പിക്കാനായി ഒരു കൂട്ടം ബട്ടണുകൾ കാണാം. എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡലിൽ മാന്വൽ ട്രാൻസ്മിഷൻ ഗിയർ സെലക്ടറിനായി ഒരു പുതിയ ഡിസൈനും ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്കും ഹ്യുണ്ടായ് കൂട്ടിച്ചേർത്തിരുന്നു.
മൊത്തത്തിൽ ഒരു അഴിച്ചുപണി തന്നെയാണ് ഹ്യുണ്ടായ് പുതിയ ക്രെറ്റയിൽ നടത്തിയിരിക്കുന്നത്. പ്രത്യേകിച്ചും മുൻ, പിൻഭാഗങ്ങൾ. സ്പ്ലിറ്റ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും പുതിയ കാസ്കേഡിംഗ് ഗ്രില്ലും ഇതിന് തെളിവാണ്. പിൻഭാഗത്ത് സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾക്കൊപ്പം ബൂട്ടിന്റെ വീതിയിൽ ഒരു ഘടകവും കാണാം. പുതിയ-ജെൻ ക്രെറ്റയെ വളരെയധികം രൂപകൽപ്പന ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് മുൻഭാഗവും പിൻഭാഗവും.ലഭിക്കുന്നു. ബൂട്ടിന്റെ വീതിയിലുടനീളം റിയർ എൻഡ് അവതരിപ്പിക്കുന്നു. ഹ്യുണ്ടായ് അതിന്റെ കോംപാക്റ്റ് എസ്‌യുവിക്കായി പനോരമിക് സൺറൂഫ്, ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയും ലഭ്യമാക്കിയിരിക്കുന്നു.
കിയ സെൽടോസിലുള്ള 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നീ ബിഎസ് 6 പവർട്രെയിൻ ഓപ്ഷനുകളാണ് ക്രെറ്റയിലും. പുതിയ ഹ്യുണ്ടായ് ക്രെറ്റ 2020 മാർച്ചിൽ വിപണിയിലെത്തും. 10 ലക്ഷം രൂപയിൽ താഴെയായിരുക്കും പ്രാരംഭ വിലയെന്നാണ് സൂചന. ഉയർന്ന മോഡലിന് 17 ലക്ഷം രൂപവരെ വില കൊടുക്കേണ്ടി വന്നേക്കും. കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നീ മോഡലുകളായിരിക്കും ക്രെറ്റയുടെ എതിരാളികൾ.
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ