2016 ടൊയോട്ട ഇന്നോവയുടെ വിശദമായ വീഡിയോ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- 17 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ :
2016 ഇന്നോവയുടെ വിവരങ്ങൾ വീണ്ടും ചോർന്നു ഇത്തവണ ഒരു ഇന്തോനേഷ്യൻ ഡീലർഷിപ്പിലാണ് വിവരങ്ങൾ ചോർന്നത്. പുറത്തായ അകത്തെയും പുറത്തെയും ദൃശ്യങ്ങളിൽ പ്രീമിയം എം പി വി വ്യകതമായി കാണാൻ സാധിക്കും. ഫെബ്രുവരിയിൽ വരാൻ പോകുന്ന ഓട്ടോ എക്സ്പോ യിൽ ഇന്ത്യയിൽ അനാവരണം ചെയ്യപ്പെടുമെന്ന് കരുതുന്ന ഈ കാറിന്റെ പ്രധാന വീഡിയോ ദൃശ്യങ്ങൾ ടൊയോട്ട ഇന്തോനേഷ്യ നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. ഈ ജനപ്രിയ എം പി വി ഇതുനു മുൻപും ഒരുപാടു തവണ പുറത്തായ ബ്രോഷറുകളിലൂടെയും , റോഡ് ടെസ്റ്റിന്റെ സമയത്തുമെല്ലാം ചോർന്നിട്ടുണ്ട്. 2015 നവംമ്പർ 23 നു ഈ കാറിന്റെ അരങ്ങേറ്റം കാണാമെന്ന് ലോകം പ്രതീക്ഷിക്കുന്നു.
പുറത്തായ ദൃശ്യങ്ങളിൽ എം പി വി യുടെ അകത്തെയും പുറത്തെയും മുഴുവൻ അകാരവടിവും തുറന്നു കാണിക്കുന്നുണ്ടെങ്കിലും അകത്തെയും പുറത്തെയും പ്രധാന നവീകരണങ്ങളും, എഞ്ജിന്റെ അനുബന്ധ ഭാഗങ്ങളും ചൂണ്ടിക്കാണിക്കുന്നതിൽ ഫോക്കസ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം തന്നെ കൂടുതൽ വിവരങ്ങളിൽ ഉൾക്കാഴ്ച്ച നല്കുന്നുണ്ട്. നിർമ്മാണത്തിന്റെ കാഴ്ച്ചപ്പാടിലെ പുത്തൻ രൂപകല്പന 2016 ഇന്നോവയിൽ കോർത്തിണക്കിയിട്ടുണ്ട്. ഇപ്പോൾ പ്രചാരത്തിലുള്ള കോറോള ഓൾട്ടിസിന്റെയും, ഫോർച്യൂണറിന്റെ അടുത്ത തലമുറയുടെയും അകവശത്തോടും, പുറം ഭാഗത്തോടും ഉള്ള ഇതിന്റെ സാമ്യം എളുപ്പത്തിൽ ബന്ധപ്പെടുത്താൻ സാധിക്കും.
പുതിയ ബ്രാൻഡ് ടച്ച് സ്ക്രീനും, കൂടുതൽ മെച്ചപ്പെട്ട സ്ക്രീൻ റെസല്യൂഷനോടുകൂടിയ ഇൻഫോടെയ്ന്മെന്റ് സിസ്റ്റവും, പുതിയതായി രൂപപ്പെടുത്തിരിക്കുന്ന ഡാഷ് ബോർഡും, പുതിയ സ്റ്റീയറിങ്ങ് വീലും, ക്യാപ് റ്റൻ സീറ്റുമെല്ലാം വരാൻ പോകുന്ന ഇന്നോവ 2016 നു ഒരു ആതിധേയന്റെ മുഖഭാവം നല്കുന്നുണ്ട്. അതോടൊപ്പം സ്മാർട്ട് സ്റ്റോറേജിനുള്ള സ്ഥലവും, കപ്പ് ഹോൾഡറുമെല്ലാം ഈ ആതിധേയന്റെ പ്രിത്യേകതയാണ്. എന്നാൽ മറുവശത്ത് മറ്റു പല സവിശേഷതകൾക്കുമൊപ്പം എൽ ഇ ഡിയോടും ഡി ആർ എല്ലിനോടും ചേർന്ന ഡ്വൽ ബാരൽ ഹെഡ്‌ലാംപുകളൂം, ഗ്രില്ലിലെ ഭീമകാരമായ ക്രോം ബാറുകളും, സ്പഷ്ട്ടമായ വീൽ ആർക്കുകളും, സമകാലികമായ പിൻഭാഗവും, പിന്നെ പുത്തൻ അലോയ് കൂടി ചേരുന്നതോടെ എക്‌റ്റീരിയറിന് ഒരു ആംഗ്രി ഫ്രണ്ട് എൻഡ് ലഭിക്കും.
149 ബി എച്ച് പി പവറും, പരമാവധി 342 എൻ എം ടോർക്കും നല്കാൻ കഴിയും വിധം 2.4 ലിറ്റർ കാര്യക്ഷമതയുള്ള പുതിയ ഡർബോ ചാർജി ഡയറക്ട് ഇഞ്ജക്ഷൻ എഞ്ജിനായി ഡീസൽ മോട്ടോർ നവീകരിച്ചിട്ടുണ്ട്. ആഗോളപരമായി അടുത്ത തലമുറയിലെ ഇന്നോവയ്ക്ക് 2.0 ലിറ്റർ വി വി റ്റി - ഐ പെട്രോൾ എഞ്ജിനും ഡീസൽ എഞ്ജിനും നല്കാൻ കഴിയും.