Tata Punch | എല്ലാ എഞ്ചിൻ വേരിയന്റുകൾക്കുമൊപ്പം ഇനി സൺറൂഫും ലഭിക്കും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 17 Views
- ഒരു അഭിപ്രായം എഴുതുക
സൺറൂഫ് കൂട്ടിച്ചേർക്കുന്നതിനാൽ അനുബന്ധ വേരിയന്റുകളേക്കാൾ 50,000 രൂപ വരെ വിലയിൽ വർദ്ധനവ്
ഇപ്പോൾ സൺറൂഫ് നേടൂ 8.25 ലക്ഷം രൂപയ്ക്ക്
സൺറൂഫ് സഹിതമുള്ള പഞ്ച് സി എൻ ജി അവതരിപ്പിച്ച് വെറും മൂന്ന് ദിവസത്തിന് ശേഷം, മൈക്രോ എസ് യു വിയുടെ സാധാരണ പെട്രോൾ വേരിയന്റുകളിലേക്കും ഈ സവിശേഷത വ്യാപിപ്പിച്ചു കൊണ്ട് ടാറ്റ മുന്നേറുന്നു. സൺറൂഫ് സജ്ജീകരിച്ചിരിക്കുന്ന വിവിധ വേരിയന്റുകളുടെ വിലകൾക്കായി ചുവടെയുള്ള പട്ടിക പരിശോധിക്കൂ:
സൺറൂഫ് വകഭേദങ്ങൾ |
വില |
അനുബന്ധ വേരിയന്റിലുള്ള വ്യത്യാസം |
---|---|---|
അകംപ്ലീഷ്ഡ് എസ് |
8.25 ലക്ഷം രൂപ |
+ Rs 50,000 |
അകംപ്ലീഷ്ഡ് ഡാസിൽ എസ് |
8.65 ലക്ഷം രൂപ |
+ Rs 50,000 |
അകംപ്ലീഷ്ഡ് എസ് എഎംടി |
8.85 ലക്ഷം രൂപ |
+ Rs 50,000 |
ക്രിയേറ്റീവ് ഡി ടി എസ് |
9.20 ലക്ഷം രൂപ |
+ Rs 45,000 |
അകംപ്ലീഷ്ഡ് ഡാസിൽ എസ് എ ആം ടി |
9.25 ലക്ഷം രൂപ |
+ Rs 50,000 |
ക്രിയേറ്റീവ് ഫ്ലാഗ്ഷിപ്പ് ഡി.ടി |
9.50 ലക്ഷം രൂപ |
N.A. |
അകംപ്ലീഷ്ഡ് ഡാസിൽ എസ് സി എൻ ജി |
9.68 ലക്ഷം രൂപ |
N.A. |
ക്രിയേറ്റീവ് ഡി ടി എസ് എ എം ടി |
9.80 ലക്ഷം രൂപ |
+ Rs 45,000 |
ക്രിയേറ്റീവ് ഫ്ലാഗ്ഷിപ്പ് ഡി ടി എ എം ടി |
10.10 ലക്ഷം രൂപ |
N.A. |
എല്ലാ ഡൽഹിയിലെ എക്സ്ഷോറൂം നിരക്കുകൾ അനുസരിച്ചാണ്
നൽകിയിട്ടുള്ള പട്ടികയിൽ നിന്ന് മനസ്സിലാക്കാവുന്നത് പോലെ, ടാറ്റ പഞ്ച് 8.25 ലക്ഷം രൂപ മുതൽ അകംപ്ലിഷ്ഡ് എസ് വേരിയന്റിൽ സൺറൂഫ് വാഗ്ദാനം ചെയ്യുന്നു. ക്രിയേറ്റീവ് ഐ ആർ എ വേരിയന്റിന്റെ പുനർനാമകരണം ചെയ്ത പതിപ്പാണ് ക്രിയേറ്റീവ് ഫ്ലാഗ്ഷിപ്പ് എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിൽ സൺറൂഫ് മാത്രമല്ല ടാറ്റയുടെ ഐ ആർ എ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതുമായി താരതമ്യം ചെയ്യുമ്പോൾ, ആൾട്രോസിന്റെ സൺറൂഫ് വേരിയന്റ് ആരംഭിക്കുന്നത് എക്സ് എം (എസ്) വേരിയന്റിൽ (വോയ്‌സ് അസിസ്റ്റ് ഇല്ലാതെ), 7.35 ലക്ഷം രൂപ മുതലുള്ള വിലയിലാണ്, ഇത് ടാറ്റ പഞ്ചിന്റെ സൺറൂഫ് ആരംഭിക്കുന്ന വേരിയന്റിനേക്കാൾ 90,000 രൂപയോളം കുറവാണ് . ഇതിന് വിരുദ്ധമായി, ടാറ്റ പഞ്ചിന്റെ നേരിട്ടുള്ള എതിരാളിയായ ഹ്യൂണ്ടായ് ഏക്സ്റ്റർ, അതിന്റെ എസ് എക്സ് ശ്രേണിയിൽ സൺറൂഫ് ഉള്ള ഒരു വേരിയന്റ് നൽകുന്നു, അതിന്റെ വില 8 ലക്ഷം രൂപ മുതലാണ്. ടാറ്റ പഞ്ചിന്റെ അകംപ്ലിഷ്ഡ് എസ് വേരിയന്റിനേക്കാൾ 25,000 രൂപ കുറവാണ് ഇത്.
വായിക്കൂ: ടാറ്റ പഞ്ച് സി എൻ ജിയും ഹ്യൂണ്ടായ് ഏക്സ്റ്റർ സി എൻ ജി യും - സവിശേഷതകളും വിലയും താരമത്യം ചെയ്യാം
പവർട്രെയിൻസ് പരിശോധന
5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ 5-സ്പീഡ് എ എം ടി-യുമായോ ഘടിപ്പിച്ച 88 പി എസും 115 എൻ എം-ഉം നൽകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പഞ്ച് നിലവിൽ വാഗ്ദാനം ചെയ്യുന്നത്. സി എൻ ജി മോഡിൽ 74 പി എസും 103 എൻ എം-ഉം നൽകുന്ന സി എൻ ജി വേരിയന്റിലും ഇതേ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നുണ്ട് , കൂടാതെ 5-സ്പീഡ് മാനുവലുമായി പെയർ ചെയ്ത വരുന്നു.
വിലയും എതിരാളികളും
ടാറ്റ പഞ്ചിന്റെ വില 6 ലക്ഷം മുതൽ 10.10 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി). ഇത് ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ നേരിട്ടുള്ള എതിരാളിയാണ്, അതിന്റെ വില പരിഗണിക്കുമ്പോൾ, സിട്രോൺ സി3, മാരുതി ഇഗ്‌നിസ്, നിസ്സാൻ മാഗ്‌നൈറ്റ്, റെനോ കിഗർ എന്നിവയ്‌ക്ക് തുല്യതയുള്ള ഒരു വേരിയന്റായും ഇതിനെ കണക്കാക്കാം.
കൂടുതൽ വായിക്കൂ: ടാറ്റ പഞ്ച് എ എം ടി
0 out of 0 found this helpful