• English
  • Login / Register

എക്സ് ട്രൈൽ, സി ആർ വി, പജേറോ എന്നിവ പരസ്പരം എതിരാളികൾ: ഹൈബ്രിഡിന്‌ പുതിയ പ്രവണതയാകാൻ കഴിയുമോ?

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ഈയിടെ സമാപിച്ച 2016 ഓട്ടോ എക്സ്പോയിൽ നിസ്സാൻ അവരുടെ എസ്  യു വി എക്സ് - ട്രൈൽ പ്രദർശിപ്പിച്ചു. ഈ കാർ ഇതിനുമുൻപ് 2013  ഫ്രാങ്ക്ഫുർട്ട് മോട്ടോർ  ഷോയിൽ അനാവരണം ചെയ്തിരുന്നു. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ , ഈ സെഗ്മെന്റിലെ ഏക ഹൈബ്രിഡ് വാഹനമായിരുന്നിത് എന്ന് മാത്രമല്ലാ ഹോണ്ട സി ആർ വി , മിത്സുബിഷി പജേറോ സ്പോർട്ട് എന്നിവയുമായി കടുത്ത മത്സരവുമായിരുന്നു. ഈ സെഗ്മെന്റിൽ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ ആരാണോ അവർക്കായും ഇതുവരെ ഏത് തിരഞ്ഞെടുക്കണമെന്ന് തീർച്ചപ്പെടുത്താൻ കഴിയാത്തവർക്കുമായി,  ഞങ്ങൾ ഈ മൂന്ന് എസ് യു വികളും സ്പെസിഫിക്ക് പാരാമീറ്ററുകളുടെ അടിസ്ഥാനത്തിൽ താരതമ്യം നടത്തി. എക്സ്-ട്രൈൽ ഹൈബ്രിഡ് ലോഞ്ച് ചെയ്ത വിലയുടെ റേഞ്ചുമായി ഞങ്ങൾ സി ആർ വി 2.4 ലിറ്റർ എഞ്ചിനും, പജേറോ സ്പോർട്ടും താരതമ്യം ചെയ്തു. ഒന്ന് നോക്കൂ!

അതെ, ഈ റേസ് കാഴ്ച്ചയിൽ വളരെ അടുത്താണ്‌. അതേ സമയം സി ആർ വിയും,  പജേറോയും ഇപ്പോൾ മാർക്കറ്റിലുണ്ട് നിസ്സാന്റെ ഉല്പ്പന്നത്തിന്‌ ഒരു വഴി ഒരുക്കിയെടുക്കുക അത്രയെളുപ്പമായിരിക്കുല്ലാ. പക്ഷേ ഇത് പ്രാധാന്യമുള്ള ഒന്നല്ലാ പജേറോ സ്പോർട്ടിന്‌ ഇതു വരെ എസ് യു വി പ്രേമികളിൽ നിന്ന് പ്രോത്സാഹനജനകമായ ഒരു പ്രതികരണം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാ. അതോടൊപ്പം , എക്സ്-ട്രൈൽ ഇന്ത്യൻ മാർക്കറ്റിന്‌ പുതിയതുമല്ലാ. ഏകദേശം  10  വർഷം കാലയളവിൽ കാർ ഇന്ത്യയിൽ വിറ്റിരുന്നു.  2014 ൽ ഇത് വാഹനനിർമ്മാതാക്കൾ ഉദ്ദേശിച്ചത്ര ഡിമാൻഡ് ഉണ്ടാക്കിയെടുക്കാൻ കഴിയാത്തതിനെ തുടർന്ന് നിറുത്തലാക്കിയിരുന്നു.

ഇപ്പോൾ നിസ്സാൻ എക്സ്-ട്രൈലിന്റെ ഹൈബ്രിഡ് വേരിയന്റ് കൊണ്ട് വരുന്ന ഈ സമയത്ത്, ഇത് 40 ബി എച്ച് പി പവറും, 160 എൻ എം ടോർക്കും തനിയെ നല്കുന്ന ഇലക്ട്രിക് മിൽ പോലുള്ള ഏറ്റവും പുതിയ ടെക്നോളജിയാണ്‌ അവതരിപ്പിക്കുന്നത്. ഗുണങ്ങൾ എന്ന് പറയുന്ന നല്ല പിക്കപ്, ഇലക്ട്രിക് വാഹനങ്ങൾക്ക് സഹജമായുള്ള  കൂടുതൽ പരിസ്ഥിതി സൗഹാർദ്ദത എന്നിവ ഈ നാലു ചക്ര വാഹനത്തിനും തീർച്ചയായും ഉണ്ട്. ഈ റേസിൽ ഉയർന്ന് നില്ക്കാൻ സഹായിക്കുന്ന മറ്റൊന്നാണ്‌ ഇന്ധന ക്ഷമത. ഈ എല്ലാ ഘടകങ്ങളോടും കൂടിയ നിസ്സാന്റെ ലോഞ്ച് ചെയ്ത എസ് യു വി എളുപ്പത്തിൽ ചാടിക്കടക്കാവുന്ന ഒരു തടസ്സമായിത്തീരില്ലാ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Nissan എക്സ്-ട്രെയിൽ

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience