Login or Register വേണ്ടി
Login

കാണൂ,ആശയത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് - ഒരു കാർ എങ്ങനെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

കാർ ഡിസൈൻ പ്രക്രിയയിൽ നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നു, ആശയവും രൂപകൽപ്പനയും തുടങ്ങി, ക്ലെ മോഡലിംഗിൽ തുടങ്ങി ഡിസൈനിന്റെ അന്തിമരൂപത്തിൽ അവസാനിക്കുന്നത് വരെ വ്യത്യസ്തയാർന്ന നിരവധി ഘട്ടങ്ങൾ.

ഒരു കാറിന്റെ ഡിസൈൻ പ്രക്രിയ ആരംഭിക്കുന്നതും അതിന്റെ അന്തിമ നിർമ്മാണ രൂപത്തിലേക്ക് എത്തിച്ചേരുന്നതും എങ്ങനെയെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആശയത്തിലെയും രൂപകൽപ്പനയിലെയും ഭേദഗതികൾ ഉൾപ്പെടെ നിരവധി ഘട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യുകെയിലെ അവരുടെ ഡിസൈൻ സെൻ്ററിലേക്ക് ടാറ്റ ഞങ്ങളെ ക്ഷണിച്ചപ്പോൾ ഈ പ്രക്രിയ നേരിട്ട് നിരീക്ഷിക്കാൻ ഞങ്ങൾക്ക് ഒരു മഹത്തായ അവസരം ലഭിക്കുകയായിരുന്നു. അവിടെ, കർവ്വ്-ന്റെ ഡിസൈൻ പ്രക്രിയ എങ്ങനെ ആരംഭിച്ചുവെന്നും അത് അതിന്റെ അന്തിമ നിർമ്മാണ രൂപത്തിലേക്ക് എങ്ങനെ എത്തിച്ചേർന്നുവെന്നും ഞങ്ങൾക്കായി വിശദീകരിക്കുകയുണ്ടായി.

A post shared by CarDekho India (@cardekhoindia)

ഇത് എങ്ങനെ ആരംഭിക്കുന്നു?

  • വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ, എല്ലാം തുടക്കവും ഒരു മഹത്തായ ആശയത്തിൽ നിന്നാണ്, അതിൽ നിങ്ങൾ രൂപകൽപ്പന ചെയ്യാൻ ആഗ്രഹിക്കുന്ന ബോഡി സ്റ്റൈൽ, ഘടന എന്നിവ തീരുമാനിക്കുന്നത് ഉൾപ്പെടുന്നു. അടുത്ത ഘട്ടത്തിൽ കൈകൊണ്ടും കമ്പ്യൂട്ടറുകളിലും വരച്ചു തയ്യാറാക്കുന്ന വരച്ച സ്കെച്ചുകൾ ഉപയോഗിച്ച് ഡിസൈൻ സൃഷ്ടിക്കുന്നത് ഉൾപ്പെടുന്നു. ഡിസൈൻ ആവശ്യമായ രൂപത്തിലേക്ക് എത്തുന്നത് വരെയുള്ള ഭേദഗതികൾക്കായി ഒന്നിലധികം സ്കെച്ചുകൾ നിർമ്മിക്കുന്നു.

ഡിസൈൻ മോഡലുകൾ

  • അന്തിമാക്കിയ സ്‌കെച്ചുകൾ പിന്നീട് 2D, 3D മോഡലുകളായി രൂപാന്തരപ്പെടുത്തുന്നു, ഇത് കാർ എങ്ങനെ കാണുന്നു എന്നതിന്റെ കൂടുതൽ യഥാർത്ഥമായ ചിത്രം നൽകുന്നു.

  • വിവിധ പെയിൻ്റ് ഷേഡുകളിൽ കാർ എങ്ങനെ കാണപ്പെടും, വ്യത്യസ്ത പ്രതലങ്ങൾ എങ്ങനെ പ്രകാശത്തെ പ്രതിഫലിപ്പിക്കുമെന്നും എന്നിവയും ഈ ഘട്ടത്തിൽ നിരീക്ഷിക്കപ്പെടുന്നു.

വെർച്വൽ റിയാലിറ്റി

  • ഡിസൈൻ മോഡലുകൾ വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് വിശകലനം ചെയ്യുന്നു. ഇത് ഡിസൈനർ ചെയ്യുന്നവർക്ക് കാർ എങ്ങനെ കാണപ്പെടുന്നു എന്നത് സംബന്ധിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതിന്റെ ഇൻ്റീരിയർ പര്യവേക്ഷണം ചെയ്യാനും സൗകര്യമൊരുക്കുന്നു.

  • സീറ്റിംഗ് പൊസിഷൻ, സ്റ്റിയറിംഗ് വീലിന്റെ സ്ഥാനം, മൊത്തത്തിലുള്ള ദൃശ്യപരത എന്നിവ ഉൾപ്പെടെ കാറിന്റെ എർഗണോമിക്‌സിലേക്കുള്ള ഉൾക്കാഴ്ചയും ഈ ഘട്ടത്തിൽ ലഭിക്കുന്നു.

ക്ലേ മോഡലുകൾ

  • ഇതിനെല്ലാം ശേഷം, കളിമൺ മോഡലുകളുടെ സൃഷ്ടിയോടെ ആശയം ഭൗതിക രൂപത്തിലെത്തുന്നു. തുടക്കത്തിൽ, ഡിസൈൻ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിന് ചെറിയ അളവുകളിലുള്ള കളിമൺ മോഡലുകൾ നിർമ്മിക്കുന്നു. ഈ കളിമൺ മോഡലുകൾ സൃഷ്ടിക്കാൻ, മരം കൊണ്ടുള്ള അടിസ്ഥാന ഘടന ഉപയോഗിക്കുന്നു,ഇതിന് ചുറ്റുമാണ് കളിമണ്ണ് ഉപയോഗിച്ചുള്ള ഘടന രൂപപ്പെടുത്തിയെടുക്കുന്നത്.

  • ഈ കളിമൺ മോഡലുകൾ പ്രധാനമായും മെഷീനുകളും 3D മാപ്പിംഗും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ വലിയ തോതിൽ സമയവും പരിശ്രമവും ലാഭിക്കുന്നു. എന്നിരുന്നാലും, അവസാന ഘട്ട മിനുക്കുപണികളും ഉപരിതലത്തിലെ വിശദാംശങ്ങളും കൈകൊണ്ട് തന്നെ ഉൾച്ചേർക്കുന്നു.

  • നിരവധി ആവർത്തനങ്ങൾക്കും പരിഷ്‌ക്കരണങ്ങൾക്കും ശേഷം, യഥാർത്ഥ വലുപ്പത്തിലുള്ള കളിമൺ മോഡലുകൾ തയ്യാറാക്കപ്പെടുന്നു, ഇത് കാർ എങ്ങനെ കാണപ്പെടും എന്നതിന്റെ കൃത്യമായ അളവുകൾ വിശദീകരിച്ചിരിക്കും. ഈ മോഡലുകൾ പെയിൻ്റ് ചെയ്ത് അവസാന ഘട്ട ഡിസൈൻ അംഗീകാരത്തിനായി അവതരിപ്പിക്കുന്നു.

ഇതും പരിശോധിക്കൂ: ടാറ്റ നെക്‌സോൺ EV ലോംഗ് റേഞ്ച് vs ടാറ്റ പഞ്ച് EV ലോംഗ് റേഞ്ച്: യഥാർത്ഥ സാഹചര്യങ്ങളിലെ പ്രകടന ടെസ്റ്റ്

ടാറ്റ കർവ്വ്-നെ കുറിച്ച് കൂടുതൽ

ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് SUV കൂപ്പുകളിൽ ഒന്നായിരിക്കും ടാറ്റ കർവ്വ്. കൂപ്പെ ഡിസൈനിനൊപ്പം,ഫേസ് ലിഫ്റ്റ് ചെയ്ത നെക്‌സോൺ, ഹാരിയർ/സഫാരി തുടങ്ങിയ ടാറ്റ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കർവ്വ് തയ്യാറാക്കുനന്ത്. കർവ്വ് ന്റെ ഇൻ്റീരിയർ ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടാറ്റ നെക്‌സോണിന്റെ ഇൻ്റീരിയറുമായി ഇതിന് സമാനതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് AC, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ കർവ്വ് -ൽ ലഭിക്കുന്നതായിരിക്കും. ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ വിർത്ത് ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ്, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവയാണ് ടാറ്റ കർവ്വ് -ൽ സജ്ജീകരിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന സുരക്ഷാ സവിശേഷതകൾ.

ഹൂഡിന് കീഴിൽ എന്താണ് ലഭിക്കുന്നത്?

ടാറ്റ കർവ്വ് പുതിയ 1.2-ലിറ്റർ T-GDi (ഡയറക്ട് ഇഞ്ചക്ഷൻ) ടർബോ-പെട്രോൾ എഞ്ചിൻ സഹിതമായിരിക്കും അവതരിപ്പിക്കുന്നത്, കൂടാതെ ടാറ്റ നെക്‌സോണിൽ നിന്ന് 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ ഓപ്ഷനും ഇതിന് ലഭിക്കും:

എഞ്ചിൻ

1.2-ലിറ്റർ T-GDi ടർബോ-പെട്രോൾ

1.5 ലിറ്റർ ഡീസൽ

പവർ

125 PS

115 PS

ടോർക്ക്

225 Nm

260 Nm

ട്രാൻസ്മിഷൻ

6-സ്പീഡ് MT, 7-സ്പീഡ് DCT (പ്രതീക്ഷിക്കുന്നത്)

6-സ്പീഡ് MT, DCT (പ്രതീക്ഷിക്കുന്നത്)

DCT: ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

കർവ്വ് ICE (ഇന്റെര്ണൽ കാമ്പസ്റ്റൻ എഞ്ചിൻ) ന്റെ പെട്രോൾ വേരിയൻ്റുകൾക്ക് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 7-സ്പീഡ് DCT ന്റെയും ഓപ്ഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കർവ്വ് ഡീസൽ മോഡലിന് ഒരു DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കുമെന്നാണ്

കർവ്വ് ഓൾ-ഇലക്‌ട്രിക് പതിപ്പിലും ലഭ്യമാകും. കർവ്വ് EV-യുടെ ബാറ്ററി പാക്കിനെ കുറിച്ചും ഇലക്ട്രിക് മോട്ടോറിനെ കുറിച്ചും ടാറ്റ ഇതുവരെ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്ത റേഞ്ച് വാഗ്ദാനം ചെയ്തേക്കാം

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

ടാറ്റ കർവ്വ് ന് 10.50 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാക്ക് എന്നിവയെക്കാൾ സ്റ്റൈലിഷ് ആയ ഒരു ബദലായിരിക്കും ഇത് കൂടാതെ സിട്രോൺ ബസാൾട്ടിനോട് നേരിട്ടു കിടപിടിക്കുകയും ചെയ്യുന്നു

മറുവശത്ത് കർവ്വ് EV 20 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് MG ZS EV, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ EV, മാരുതി eVX എന്നിവയ്ക്ക് എതിരാളിയായിരിക്കും .

ടാറ്റ കർവ്വ്-നെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി, കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ.

Share via

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.11.11 - 20.42 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ