വോൾവോ എസ് 90 പുറത്തിറക്കി, 2016 ൽ ക്യൂ4 ഇന്ത്യയിൽ ലോഞ്ച് ചെയ്യും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ :
വോൾവോ അവരുടെ എസ് 90 പുറത്തിറക്കി. ഒരു പ്രീമിയം മദ്ധ്യ വലുപ്പത്തിൽ ഉള്ള ആഡംബര സലൂൺ. മെഴ്സിഡസ് ഇ -ക്ലാസിന്റെയും,ഓടി എ6 ന്റെയും, ബി എം ഡബ്ല്യു 5 - സീരീയസിന്റെയുമെല്ലാം ഇഷ്ടത്തിനെതിരായാണ് എസ് 90 വന്നിരിക്കുന്നത്. വിദേശത്ത്, ഹൈബ്രിഡ് പവർ ട്രെയിനിൽ 349 എച്ച് പി , റ്റി 8 ഇരട്ട എഞ്ചിനുകളാണു എസ് 90 നിൽ ലഭ്യമാകുന്നത്. പക്ഷേ ഇപ്പോൾ എക്സ് സി 90 നിൽ ലഭ്യമാകുന്ന 2.0 ലിറ്റർ ഡീസൽ മോട്ടോറിന്റെ അതേ പവർ തന്നെയാണ്. ഇതിലും പ്രതീക്ഷിക്കുന്നത്.
വോൾവോ കാർ ഗ്രൂപ്പ് സി ഇ ഓയും പ്രസിഡന്റുമായ ഹക്കൻ സാമുവേൽസൺ തന്റെ പ്രസ്ഥാവനയിൽ ഇങ്ങനെ പറയുകയുണ്ടായി “എക്സ് സി 90 ന്റെ ലോഞ്ചോടു കൂടി ഞങ്ങളുടെ ഉദ്ദേശ്യത്തിന്റെ വ്യക്തമായ പ്രസ്ഥാവന ഉണ്ടാക്കിയിരിക്കുന്നു. വ്യക്തതയോടും, ദൃഡതയോടും ഞങ്ങൾ ഇപ്പോൾ കളിയിൽ ഉണ്ട്. കഴിഞ്ഞ 5 വർഷത്തെ $11 യു എസ് ഡി ബില്യൺ നിക്ഷേപം കൊണ്ട് വോൾവോ കാറുകൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന വീണ്ടുമൊരു പ്രതിഛായ ഉണ്ടാക്കൽ മാത്രമല്ലാ പ്രധാന വോൾവോ കാറുകളുടെ ബ്രാൻഡുകളും, വീണ്ടും ഉയർത്തെഴുന്നേല്ക്കുമെന്ന വാഗ്ദാനങ്ങളും നിറവേറ്റുകയും കൂടിയാണു ചെയ്തത്”
വോൾവോയുടെ പൈലറ്റ് അസിസ്റ്റ് ഗുണങ്ങളും എസ് 90 ക്കുണ്ട്, വോൾവോ യുടെ വാക്കുകളിൽ ‘ ഇതിന്റെ സിസ്റ്റം മണിക്കൂറിൽ 130 കിലോമീറ്റർ സ്പീഡ് പാലിക്കേണ്ട മോട്ടോർവെ-യിൽ കാറിനെ കൃത്യമായി നിയന്ത്രിച്ചു നിർത്താനുള്ള സ്റ്റീയറിങ്ങ് ഇൻപുട്ടുകൾ നല്കുന്നു, മറ്റു കാറുകളെ പിൻതുടരെണ്ട ആവശ്യവുമില്ലാ. ’ പകൽ സമയത്തും, രാത്രിയിലും വലിയ മൃഗങ്ങളെ തിരിച്ചറിയാനുള്ള ടെക്നോളജി കൊണ്ടും വാഹനം സജ്ജീകൃതമാണ്. ടെക്നോളജി ഡ്രൈവർക്കു മുന്നറിയിപ്പു നല്കുക മാത്രമല്ലാ അത്യാവശ്യമാണെങ്കിൽ വാഹനം നിറുത്തുന്നതിനും സഹായിക്കുന്നു.
വോൾവോ മോട്ടോർ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടർ ടോം വോൺ ബോൺസ്ഡ്രാഫ് ഇങ്ങനെ പ്പറയുകയുണ്ടായി , “ ആഗോളപരമായ് എസ് 90 യുടെ പുറത്തിറക്കൽ ഞങ്ങളെ ഇന്ത്യയിൽ വളരെ ഉത്തേജിപ്പിക്കുന്നു.എക്സ് സി 90 യുടെ വിജയത്തിനു ശേഷം, എല്ലാ പുതിയ എസ് 90 യും ഇന്ത്യയിലെ ഡിസെണിങ്ങ് ആഡംബര സിഡാൺ ഇടപാടുകാരാനാകുമെന്ന സാങ്കല്പികത കരസ്ഥമാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. തോറിന്റെ ഹമ്മർ എൽ ഇ ഡി ലൈറ്റ് സിക്നേച്ചറിന്റെയും എസ് 90 യുടെ പ്രധാന ആഡംബര സിഡാൻ ഫീച്ചേഴ്സ് ബ്രാൻഡിന്റെ പുതിയ രൂപകല്പന യുടെ ഭാഷയും ഒന്നാണ്. 2016 നാലാമത്തെ ക്വാട്ടറിൽ ഇന്ത്യയിൽ കാറും, വിലയും പുറത്തിക്കും, വിതരണത്തെപ്പറ്റി പിന്നീട് തീരുമാനിക്കും.
വോൾവോ വി 40 റോഡിൽ മത്സരത്തിന്
വോൾവോ കാർ ഗ്രൂപ്പ് ഡിസൈൻ, സീനിയർ വൈസ് പ്രസിഡന്റ് തോമസ് ഇൻഗൽത്ത് ഇങ്ങനെ പറയുകയുണ്ടായി “ കൺസെർവെറ്റീവ് സെഗ്മെന്റിനു പകരം കാറിന്റെ ഉൾഭാഗത്ത് പൂർണമായും വ്യത്യസ്തമായ നേതൃത്വം പ്രകടിപ്പിക്കുന്ന വളരെ ഉറപ്പുള്ള ഒരു കാഴ്ച്ച കൊണ്ടുവരുക എന്നതാണു ഞങ്ങളുടെ ആശയം. ഉൾഭാഗത്തിന്റെ കാര്യത്തിൽ എസ് 90 യെ ഞങ്ങൾ അടുത്ത ലെവലിലേയ്ക്ക് കൊണ്ടു പോകും. കംഫോർട്ടും, കൺട്രോളും നല്കുന്ന ഒരു ഹൈ എന്റ് ആഡംബര അനുഭവം ഞങ്ങൾ ഉറപ്പു തരുന്നു.
വോൾവോ കാർ ഗ്രൂപ്പ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഡോ. പീറ്റർ മാർടെൻസ് ഇങ്ങനെ പറയുകയുണ്ടായി ” ഡ്രൈവിങ്ങ് ഡൈനാമിക്സിന്റെ യും, പെർഫോമൻസിന്റെയും, സവാരിയുടെയും കാര്യത്തിൽ എസ് 90 ഒരു കുതിച്ചു ചാട്ടമാണു നടത്തിയിരിക്കുന്നത്.കൃത്യതയും കഫോർട്ടും , എൻഗേജിങ്ങ് കൺട്രോളും അനുഭവവേദ്യമാകുന്ന തരത്തിലാണ് വോൾവോയുടെ ഡ്രൈവിങ്ങ് എക്സ്പീരിയൻസ് ഗ്രൗണ്ട് അപ്പ് മുതൽ വീണ്ടും ഡിസൈൻ ചെയ്തിരിക്കുന്നത്.“
2016ന്റെ നാലാം ക്വാട്ടറിൽ ഇന്ത്യൻ തീരത്ത് വിജയം നേടാൻ എസ് 90 തയ്യാറായിരിക്കുന്നു. എല്ലാ വോൾവോയെ പോലെ ഇതും ഫീച്ചേഴ്സിന്റെ കാര്യത്തിൽ കുറവു വരാതെ വിലയുടെ കാര്യത്തിൽ കോപറ്റീഷനു താഴെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.