Login or Register വേണ്ടി
Login

ഫോക്‌സ്‌വാഗൺ പോളോയുടെ വിൽപ്പന പകുതിയായി കുറഞ്ഞു

ഡെൽഹി: പുകമറ വിവാദത്തിന്‌ ശേഷം ഫോക്‌സ്‌വാഗണിന്റെ കഷ്ട്ടകാലം തീർന്നു എന്ന്‌ എല്ലാവരും കരുതിയിരിക്കെയാണ്‌ ലോകമെമ്പാടുമുള്ള അവരുടെ വിൽപ്പനയുടെ റിപ്പോർട്ടുകളെത്തി ആ തോന്നൽ വെറും മിഥ്യയായിരുന്നെന്ന് തെളിയിച്ചത്.

ജർമ്മൻ വാഹന നിർമ്മാതാക്കൾ നവംബറിലെ ഇന്ത്യയിലെ വിൽപ്പനയിൽ കാര്യമായ ഇടിവ് നേരിട്ടു. കഴിഞ്ഞ മാസത്തേക്കാൾ 42 % ഇടിവാണ്‌ അവരുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള വാഹനമായ ഫോക്‌സ്‌വാഗൺ പോളോ നേരിട്ടത്. ഒരു മാസം മുൻപ് വരെ 2000 പ്പോളോകൾ പ്രതിമാസം വിറ്റഴിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ മാസം വെറും 1169 എണ്ണമാണ്‌ രാജ്യത്ത് വിറ്റഴിക്കാനായത്.

മാസക്കണക്കിൽ മാത്രമല്ല വർഷ വിൽപ്പനയുടെ കാര്യത്തിലും ഫോക്‌സ്‌വാഗൺ ഒരുപാട് പിന്നിലേക്ക്‌ പോയി. 2843 പോളോകളാണ്‌ 2014 നവംബറിൽ ഫോക്‌സ്‌വാഗൺ വിറ്റഴിച്ചത്, അതിനർഥം വിൽപ്പനയിൽ ഭയാനകമായ 59 % കുറവുണ്ടായെന്നാണ്‌. ഇതിന്‌ പുകമറ വിവാദവുമായി ബന്ധമൊന്നും ഇല്ല മറിച്ച് സെഗ്‌മെന്റിൽ മത്സരം കൂടിയതാണ്‌ കാരണം.

അടുത്തിടെ ഫോക്‌സ്‌വാഗൺ പുകമറ വിവാദവുമായി ബന്ധപ്പെട്ട് തെറ്റ് സമ്മതിച്ചിരുന്നു. ലോകം മുഴുവൻ ഏകദേശം 11 മില്ല്യൺ വാഹനങ്ങളിൽ തെറ്റായ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഫോക്‌സ്‌വാഗൺ ഗ്രൂപ് ഇന്ത്യ 2008 നും 2015 നും ഇടയിൽ വിറ്റഴിച്ച 1.2 ലിറ്റർ, 1.5 ലിറ്റർ, 1.6 ലിറ്റർ, 2.0 ലിറ്റർ ഇ എ ഡീസൽ എഞ്ചിനുകൾ ഘടിപ്പിച്ചിട്ടുള്ള ഏതാണ്ട് 3,23,700 കാറുകൾ തിരിച്ചു വിളിച്ചിരുന്നു. തിരിച്ചു വിളിച്ചതിൽ 1,98,500 യൂണിറ്റും ഫോക്‌സ്‌വാഗൺ കാറുകൾ മാത്രമാണ്‌. സ്കോഡയും ഔഡിയും യഥാക്രമം 88,700 ഉം 36,500 ഉം ഇ എ 189 ഡീസൽ എഞ്ചിൻ ഘടിപ്പിച്ച വാഹങ്ങൾ തിരിച്ചു വിളിക്കും.

മുകളിൽ പറഞ്ഞ ഡീസൽ എഞ്ചിൻ ഇ എ 189 നൈട്രസ് ഓക്‌സൈഡ് അനുവതിനീയമായ പരിധിയിലും 40 ഇരട്ടിയോളം പുറന്തള്ളുമെന്നാണ്‌ കണ്ടുപിടിച്ചത്.

വിവരങ്ങളുടെ സ്രോതസ്: എസ് ഐ എ എം

a
പ്രസിദ്ധീകരിച്ചത്

akshit

  • 13 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഫോക്‌സ്‌വാഗൺ പോളോ 2015-2019

Read Full News

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.6.99 - 9.24 ലക്ഷം*
Rs.6.70 - 8.80 ലക്ഷം*
Rs.5.65 - 8.90 ലക്ഷം*
Rs.7.04 - 11.21 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ