Login or Register വേണ്ടി
Login

ഡൈഹാറ്റ്‌സു ഏറ്റെടുക്കലിനെപ്പറ്റി ടൊയോറ്റ തീരുമാനമെടുക്കുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ഒരു ചെറുകിട വാഹന നിർമ്മാതാക്കളായ ഡൈഹാറ്റ്സു മോട്ടോർ കമ്പനി ലിമിറ്റഡ് ഏറ്റെടുകാൻ ടൊയോറ്റ പ്ലാൻ ചെയ്യുന്നു. നിലവിൽ 51.2 % ഓഹരികൾ ഈ ജപ്പനീസ് നിർമ്മാതാക്കളുടെ പക്കലായ കമ്പനിയുടെ മുഴുവൻ ഷെയറുകളും വാങ്ങുന്നതിനെപ്പറ്റിയാണ്‌ ടൊയോറ്റ പ്ലാൻ ചെയ്യുന്നത്.

ഡൈഹാറ്റ്‌സു ഏറ്റെടുക്കുന്നതിനെപ്പറ്റി ചിന്തിച്ച് വരികയാണെന്നും അടുത്ത വെള്ളിയാഴ്‌ച്ച തീരുമാനമെടുക്കുമെന്നും ടൊയോറ്റ പറഞ്ഞു. കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂട്ടുന്നതിനും കമ്പനിയെ കൂടുതൽ ശക്‌തമാക്കുന്നതിനും ഈ ഏറ്റെടുക്കൽ കാരണമായേക്കാം. എതാണ്ട് 3 മില്ല്യൺ ഡോളർ ചിലവ് വരും ഈ ഏറ്റെടുക്കലിന്‌.

10.151 മില്ല്യൺ വാഹനങ്ങൾ വിറ്റഴിച്ചുകൊണ്ട് 2015 ലെ വിൽപ്പനയിൽ ഒന്നാമതെത്തിയിരുന്നു ഈ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ. നാല്‌ വർഷം തുടർച്ചയായി ഈ നേട്ടം കൈവരിച്ച കമ്പനി അഞ്ചാം തവണയും ഇതുതന്നെയാണ്‌ ലക്ഷ്യമിടുന്നത്. പ്രശസ്‌ത അനലിസ്റ്റ് സൊ ജിൻജെങ്ങ് പറഞ്ഞു “ ഫോക്‌സ് വാഗണിന്റെ ഇപ്പോഴത്തെ ചെറിയ തകർച്ചകൂടി കണക്കിലെടുക്കുമ്പോൾ അടുത്ത കുറെ വർഷങ്ങളിലേക്കുകൂടി ടൊയോറ്റയുടെ ഒന്നാം സ്ഥാനം നഷ്ട്ടമാകില്ല.” ഫോക്‌സ്‌വാഗണ്‌ യു എസ് യൂറോപ് തുടങ്ങിയ മാർക്കറ്റുകൾക്ക് വേണ്ടി വിൽപ്പന രീതികൾ മാറ്റേണ്ടതിനാൽ ടോയോറ്റ വീണ്ടും മുന്നേറാനാണ്‌ സാധ്യത.“

ഫോക്‌സ്വാഗൺ എ ജി ജനറൽ മോട്ടോഴ്‌സ് എന്നീ കമ്പനികളിൽ നിന്ന്‌ കടുത്ത മത്സരം ഈ ജാപ്പനീസ് ഗ്രൂപ്പിന്‌ നേരിടേണ്ടി വന്നു, യഥാകൃമം 9.93 മില്ല്യൺ, 9.8 മില്ല്യൺ വാഹനങ്ങളാണ്‌ ഇരു കമ്പനികൾ വിറ്റഴിച്ചത്. ഒരു ഘട്ടത്തിൽ ടൊയോറ്റയ്‌ക്ക് മുന്നിലായിരുന്ന ജർമ്മൻ ഗ്രൂപ് പുകമറ വിവാദത്തിൽ പെട്ടതോടെ മത്സരത്തിൽ ജയിക്കുവാനുള്ള എല്ലാ സാധ്യതകളും നഷ്ട്ടമായി.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
ഇലക്ട്രിക്ക്
Rs.3.25 - 4.49 ലക്ഷം*
പുതിയ വേരിയന്റ്
Rs.44.90 - 55.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ