ഡൈഹാറ്റ്‌സു ഏറ്റെടുക്കലിനെപ്പറ്റി ടൊയോറ്റ തീരുമാനമെടുക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഒരു ചെറുകിട വാഹന നിർമ്മാതാക്കളായ ഡൈഹാറ്റ്സു മോട്ടോർ കമ്പനി ലിമിറ്റഡ് ഏറ്റെടുകാൻ ടൊയോറ്റ പ്ലാൻ ചെയ്യുന്നു. നിലവിൽ 51.2 % ഓഹരികൾ ഈ ജപ്പനീസ് നിർമ്മാതാക്കളുടെ പക്കലായ കമ്പനിയുടെ മുഴുവൻ ഷെയറുകളും വാങ്ങുന്നതിനെപ്പറ്റിയാണ് ടൊയോറ്റ പ്ലാൻ ചെയ്യുന്നത്.
ഡൈഹാറ്റ്‌സു ഏറ്റെടുക്കുന്നതിനെപ്പറ്റി ചിന്തിച്ച് വരികയാണെന്നും അടുത്ത വെള്ളിയാഴ്‌ച്ച തീരുമാനമെടുക്കുമെന്നും ടൊയോറ്റ പറഞ്ഞു. കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂട്ടുന്നതിനും കമ്പനിയെ കൂടുതൽ ശക്‌തമാക്കുന്നതിനും ഈ ഏറ്റെടുക്കൽ കാരണമായേക്കാം. എതാണ്ട് 3 മില്ല്യൺ ഡോളർ ചിലവ് വരും ഈ ഏറ്റെടുക്കലിന്.
10.151 മില്ല്യൺ വാഹനങ്ങൾ വിറ്റഴിച്ചുകൊണ്ട് 2015 ലെ വിൽപ്പനയിൽ ഒന്നാമതെത്തിയിരുന്നു ഈ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ. നാല് വർഷം തുടർച്ചയായി ഈ നേട്ടം കൈവരിച്ച കമ്പനി അഞ്ചാം തവണയും ഇതുതന്നെയാണ് ലക്ഷ്യമിടുന്നത്. പ്രശസ്‌ത അനലിസ്റ്റ് സൊ ജിൻജെങ്ങ് പറഞ്ഞു “ ഫോക്‌സ് വാഗണിന്റെ ഇപ്പോഴത്തെ ചെറിയ തകർച്ചകൂടി കണക്കിലെടുക്കുമ്പോൾ അടുത്ത കുറെ വർഷങ്ങളിലേക്കുകൂടി ടൊയോറ്റയുടെ ഒന്നാം സ്ഥാനം നഷ്ട്ടമാകില്ല.” ഫോക്‌സ്‌വാഗണ് യു എസ് യൂറോപ് തുടങ്ങിയ മാർക്കറ്റുകൾക്ക് വേണ്ടി വിൽപ്പന രീതികൾ മാറ്റേണ്ടതിനാൽ ടോയോറ്റ വീണ്ടും മുന്നേറാനാണ് സാധ്യത.“
ഫോക്‌സ്വാഗൺ എ ജി ജനറൽ മോട്ടോഴ്‌സ് എന്നീ കമ്പനികളിൽ നിന്ന് കടുത്ത മത്സരം ഈ ജാപ്പനീസ് ഗ്രൂപ്പിന് നേരിടേണ്ടി വന്നു, യഥാകൃമം 9.93 മില്ല്യൺ, 9.8 മില്ല്യൺ വാഹനങ്ങളാണ് ഇരു കമ്പനികൾ വിറ്റഴിച്ചത്. ഒരു ഘട്ടത്തിൽ ടൊയോറ്റയ്‌ക്ക് മുന്നിലായിരുന്ന ജർമ്മൻ ഗ്രൂപ് പുകമറ വിവാദത്തിൽ പെട്ടതോടെ മത്സരത്തിൽ ജയിക്കുവാനുള്ള എല്ലാ സാധ്യതകളും നഷ്ട്ടമായി.
0 out of 0 found this helpful