• English
  • Login / Register

ടൊയോട്ട കിർലോസ്ക്കർ മോട്ടോർ 2015 ബി ബി ഐ എൻ സൗഹൃദ റാലിയ്ക്ക് വാഹനങ്ങൾ നല്കി

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 19 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ : ടോയോട്ട കിർലോസ്ക്കർ മോട്ടോർ 2015 ബി ബി  ഐ എൻ സൗഹൃദ റാലിയ്ക്കായി ഫോർച്യൂണറുകളും, ഇന്നോവകളും നല്കി.  ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ (ബി ബി ഐ എൻ) എന്നീ  രാജ്യങ്ങളുടെ സൗഹൃദ മോട്ടോർ റാലി ഫ്ലാഗോഫ് ചെയ്തത് ഭുവനേശ്വറിൽ നിന്നാണു,  80 പേർ പങ്കെടുക്കുന്ന ഈ റാലി ഏകദേശം 4500 കിലോമീറ്ററുകൾ പൂർത്തിയാക്കും. ഇത് ഫ്ലാഗോഫ് ചെയ്തത്  ബഹുമാനപ്പെട്ട ജസ്റ്റിസ് ഡി. എച്ച്. വാഘ്ല, ഒറീസ ഹൈ കോർട്ട് ചീഫ് ജസ്റ്റിസ്,  വിജയ് ചിബ്ബർ, ഗവൺമെന്റ് ഓഫ് ഇന്ത്യ ഹൈവെയ്സിന്റെയും , മിനിസ് റ്റ്രി ഓഫ്  റോഡ് ട്രാൻസ്പോർട്ടിന്റെയും സെക്രട്ടറി,  മി. ശേഖർ വിശ്വനാഥ് വൈസ് ചെയർമാൻ,ടോയോട്ട കിർലോസ്കറിന്റെ മുഴുവൻ സമയ ഡറക്ടർ, പങ്കെടുത്ത 4 രാജ്യങ്ങളിലെയും അംബാസിഡറുമാർ, കമ്മീഷ്ണറുമാർ എന്നീ വിശിഷ്ട വ്യക്തികളാണ്‌.

ടൊയോട്ട കിർലോസ്ക്കർ മോട്ടോർ വൈസ് ചെയർമാനും, മുഴുവൻ സമയ ഡയറക്ടറുമായ മി. ശേഖർ വിശ്വവനാഥന്റെ  പ്രസംഗത്തിൽ നിന്ന് , “ 4 രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള  ബന്ധം വളർത്തുന്ന ഈ റാലിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഗതാഗത ഇടനാഴികൾ തുറക്കുന്നതു പോലെ സാമ്പത്തിക ഇടനാഴികൾ തുറക്കാനും ഈ റാലിയ്ക്ക് കഴിയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മാറ്റങ്ങളെ പോസിറ്റീവായിട്ടുള്ള ഒരു ദിശയിലേയ്ക്ക് നയിക്കുകയും  ചെയ്യും. ഈ തുടക്കത്തിനു  പിന്തുണ നല്കാൻ കഴിഞ്ഞതും ഞങ്ങൾക്ക് സവിശേഷമായ ഒന്നാണ്‌. റോഡ് സുരക്ഷയുടെ പ്രധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്ന പ്രചാരണവും ഇതു വഴി സാധ്യമാകും, പ്രധാനമായി വ്യവസായത്തിന്റെ ധർമ്മയുദ്ധത്തിൽ സുരക്ഷിതമായിരിക്കുന്നതിനെക്കുറിച്ചും.

ഭുവനേശ്വറിൽ നിന്ന് ആരംഭിച്ച് റാഞ്ചി, പാറ്റ്ന, ഗാങ്ങ്ടോങ്ങ്(ഇന്ത്യ) ഫ്യൂന്റ്ഷോലിങ്ങ് തിംഫു, മോങ്ങർ, സാംട്രുപ്, ജോങ്ഖർ(ഭൂട്ടാൻ), ഗുവാഹത്തി, സിക്കിം, സില്ക്കാർ, അഗർത്തല(ഇന്ത്യ), ചിട്ടഗൊങ്ങ്, ധാക്ക( ബംഗ്ലാദേശ്), ഇതാണ്‌ ഈ റാലിയുടെ  ഗതി, വിക്ടോറിയ മെമ്മോറിയൽ കൊൽക്കത്തയിൽ ഈ റാലി അതിന്റെ ലക്ഷ്യത്തിൽ എത്തും ഇതോടൊപ്പം 2015 നവംമ്പർ 25 ന്‌ ഗുവാഹത്തിയിൽ റോഡ് സുരക്ഷയുടെയും, സുരക്ഷിത ഡ്രൈവിങ്ങിന്റെയും പ്രാധാന്യത്തെപ്പറ്റി  ജനങ്ങളെ ബോധവാന്മാരുക്കുക എന്ന ലക്ഷ്യത്തോടെ ടൊയോട്ട ഒരു സെമിനാറും സംഘടിപ്പിക്കും.   

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience