Login or Register വേണ്ടി
Login

ടൊയോറ്റ ഇന്നോവ ക്രിസ്റ്റ : ഇനി സ്‌പൈ ഷോട്ടുകൾ വെണ്ട, ഗാലറി ഇതാ താഴെ!

published on ഫെബ്രുവരി 10, 2016 03:11 pm by അഭിജിത് for ടൊയോറ്റ ഇന്നോവ crysta 2016-2020

ടൊയോറ്റ ഇന്നോവ അല്ലെങ്കിൽ ഇന്നോവ ക്രിസ്റ്റയാണ്‌ 2016 ഓട്ടോ എക്‌സ്‌പോയിലെ ഏറ്റവും പ്രതീക്ഷിച്ചിരുന്ന വാഹനങ്ങളിൽ ഒന്ന്‌. അടുത്ത അഞ്ചൊ ആറൊ മാസങ്ങൾക്കുള്ളിൽ ഏറ്റവും ജനപ്രീതിയുള്ള ഈ എം പി വി യുടെ അടുത്ത തലമുറ രാജ്യത്തെത്തും. ഇന്നോവയുടെ ഈ പുതിയ വേർഷൻ പ്രകടനത്തിലും സ്ഥലസൗകര്യത്തിലും ലക്ഷ്വറിയിലും ഇന്ത്യൻ എം പി വി സെഗ്‌മെന്റിൽ ഒരു തുടക്കമായിരിക്കും കുറിക്കുക. പുതിയ എം പി വി കാഴ്‌ചയിൽ മനോഹരമാണ്‌ പണ്ടത്തെ പോലെ കാഴ്‌ചയിൽ ബോറൻ വാഹനമെന്ന ചീത്തപ്പേര്‌ പുതിയ ചില സവിശേഷതകൾ കൊണ്ട് വാഹനം അനായാസേന മറികടക്കും.

ഹോണ്ട മൊബീലിയൊ, മാരുതി എർട്ടിഗ, റെനൊ ലോഡ്‌ജി തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന വലിപ്പമേറിയ ഇന്നോവയിലാണ്‌ ഈ ഡിസൈനുകളെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. വലിപ്പമേറിയ വാഹനങ്ങൾ നിർമ്മിക്കുവാൻ ടൊയോറ്റയ്‌ക്ക് പ്രത്യേക കഴിവുണ്ട്, ലാൻഡ് ക്രൂസർ, പ്രാഡൊ, എഫ് ജെ ക്രൂസർ എന്നിവയിൽ ചിലത് ഉദാഹരണം മാത്രം.

ഇന്റീരിയർ ഇത്തവണ ഒരുപടികൂടി മുന്നിൽ കടന്ന്‌ ടൊയോറ്റയുടെ പുതിയ ഡിസൈൻ കൺസപ്‌റ്റുമായി ചേരുന്നാ രീതിയിലാണ്‌ ഒരുക്കിയിരിക്കുന്നത്, കോറോള ആൾട്ടിസും ഇതേ ഡിസൈനാണ്‌ അടിസ്ഥാനമാക്കിയിരിക്കുന്നത്. എണ്ണത്തിൽ കുറഞ്ഞ ബട്ടണുകളും പ്ലാസ്റ്റിക് ഫോൾഡിങ്ങുമായാണ്‌ ഡാഷ് ബോർഡ് എത്തുക. ഡ്രൈവറുടെ സീറ്റും സെന്റർ കൺസോളും തമ്മിലുള്ള വലിയ ദൂരം മറികടക്കുവാൻ ഇൻഫൊടെയിൻമെന്റ് സ്ക്രീൻ ചരിച്ചാണ്‌ ഉറപ്പിച്ചിരിക്കുന്നത്.
പുതുതായി വികസിപ്പിച്ച 2.4 ലിറ്റെർ ഡീസൽ എഞ്ചിൻ 342 എൻ എം ടോർക്കിൽ 149 പി എസ് പവർ പുറന്തള്ളും. സുരക്‌ഷയുടെ കാര്യത്തിൽ ഇന്നോവയുടെ ടോപ് എൻഡ് വേരിയന്റുകൾ 7 എയർബാഗുകളോടൊപ്പം എ ബി എസ്സും ഇ ബി ഡിയുമായിട്ടായിരിക്കും എത്തുക.

പ്രസിദ്ധീകരിച്ചത്

അഭിജിത്

  • 15 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ടൊയോറ്റ ഇന്നോവ Crysta 2016-2020

Read Full News

trendingഎം യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ