മുഖം മിനുക്കിയ ടൊയോട്ട ഫോർച്യൂണർ 2020 ൽ ലോഞ്ച് ചെയ്‌തേക്കും
<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
മറ്റ് മാറ്റങ്ങൾക്കൊപ്പം സൺറൂഫ് ഉൾപ്പെടുത്തും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ
-
പുതുക്കിയ ഫോർച്യൂണർ തായ്‌ലൻഡിൽ ടെസ്റ്റ് ചെയ്യുന്നതായി വാർത്തകൾ.
-
അകത്തും പുറത്തും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
-
ഇപ്രാവശ്യം സൺറൂഫ് എന്തായാലും ഉൾപ്പെടുത്തുമായിരിക്കും.
-
ഫോർഡ് എൻഡവർ,മഹീന്ദ്ര അൽടുറാസ് ജി4,എം.ജി ഡി90 എന്നിവയ്ക്ക് വലിയ എതിരാളിയായി തുടരും.
ടൊയോട്ടയുടെ ഫുൾ സൈസ് എസ്.യു.വിയായ ഫോർച്യൂണർ, 2016 ലാണ് വിപണിയിലെത്തുന്നത്. കുറെ കാലത്തിനിപ്പുറം നടത്തുന്ന ഈ പുതുക്കലിന് ശേഷമുള്ള ചിത്രങ്ങൾ പുറത്ത് വന്നു. തായ്ലൻഡിലാണ് ടെസ്റ്റിംഗ് നടന്നത്.
പുതിയ രൂപം പൂർണമായും വ്യക്തമല്ല ചിത്രങ്ങളിൽ. എന്നാലും ചില മാറ്റങ്ങൾ അറിയാൻ കഴിയും. ടൊയോട്ട ആർ.എ.വി 4 ലെ പോലുള്ള ഗ്രില്ലും ബമ്പറും കാണാം. സ്‌പോർട്ടി ആയുള്ള എൽ.ഇ.ഡി. ഹെഡ് ലാമ്പുകളും ടെയിൽ ലാമ്പുകളും കാണാം. പുതിയ ഡിസൈനിൽ ഉള്ള അലോയ് വീലുകൾ അല്ലാതെ സൈഡ് വ്യൂവിൽ വലിയ മാറ്റങ്ങൾ ഇല്ല.
ഇതും വായിക്കൂ: ബി.എസ് ൬ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് 2.8 ലിറ്റർ ഡീസൽ ഓപ്ഷൻ ഉണ്ടാകില്ല
കാറിന്റെ ഇന്റീരിയറിൽ എന്തൊക്കെ മാറ്റങ്ങൾ എന്ന് സൂചനയില്ല. എന്നാലും അപ്ഹോൾസ്റ്ററി മാറ്റവും പുത്തൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ളേ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. സൺറൂഫും ഇപ്രാവശ്യം ഉൾപെടുത്തിയേക്കും.
പഴയ മോഡലിന്റെ അതെ എൻജിൻ തന്നെയായിരിക്കും പുതുക്കിയ ഫോർച്യൂണറിലും ഉണ്ടായിരിക്കുക. ബി.എസ്6 അനുസൃത എൻജിൻ ആകും എന്ന് കരുതാം. 2.7ലിറ്റർ പെട്രോൾ, 2.8ലിറ്റർ ഡീസൽ എന്നീ മോഡലുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിലാണ് ഫോർച്യൂണർ ഇപ്പോൾ ലഭിക്കുന്നത്.
ഈ വർഷം അവസാനിക്കും മുൻപ് തന്നെ പുതുക്കിയ രൂപത്തിൽ ഫോർച്യൂണർ ഇന്ത്യയിൽ എത്താം. വില വർധന പ്രതീക്ഷിക്കണം. ഫോർഡ് എൻഡവർ,മഹീന്ദ്ര അൽടുറസ് ജി 4. ഹോണ്ട സി.ആർ.വി, സ്കോഡ കോഡിയാക്, ഫോക്സ് വാഗൺ ടിഗുവാൻ, എം.ജി ഡി 90 എന്നിവയ്ക്ക് മികച്ച എതിരാളി ആയിരിക്കും എന്ന് ഉറപ്പിക്കാം.
കൂടുതൽ വായിക്കൂ: ഫോർച്യൂണർ ഓട്ടോമാറ്റിക്