ടൊയോട്ട ഫോർച്യൂണർ ബിഎസ്6 വിൽപ്പന തുടങ്ങി; വിലയിൽ മാറ്റമില്ല
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഫോർച്യൂണറിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇപ്പോൾ ബിഎസ്6 പതിപ്പാണ്
-
ബിഎസ്6 ഫോർച്യൂണർ ജനുവരിയിൽത്തന്നെ രഹസ്യമായി ടൊയോട്ട അവതരിപ്പിച്ചിരുന്നു.
-
മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള 2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീശൽ എഞ്ചിനികുകൾ ഇപ്പോൾ ബിഎസ്6 യൂണിറ്റുകളാണ്.
-
28.18 ലക്ഷത്തിനും 33.95 ലക്ഷത്തിനും ഇടയ്കാണ് ഫോർച്യൂണറിന്റെ ഇപ്പോഴത്തെ വില. (എക്സ് ഷോറും, ഡൽഹി)
-
2020 ലെ വിലവർധനവിന് ശേഷം വരുന്നതിനാൽ ബിഎസ് മോഡലുകൾക്ക് വിലയിൽ വ്യത്യാസമുണ്ടാകില്ല. 35,000 രൂപയായിരുന്നു വിവിധ വിഭാങ്ങളിലായി ടൊയോട്ട വിലകൂട്ടിയത്.
-
ഫോർഡ് എൻഡോവർ, മഹീന്ദ്ര അൽതുറാസ് ജി 4 തുടങ്ങിയ എതിരാളികൾ ഇതുവരെ ബിഎസ്6 പതിപ്പുകൾ അവതരിപ്പിച്ചിട്ടില്ല എന്നതും ഫോർച്യൂണറിന് ഗുണകരമാകും.
വരാനിരിക്കുന്ന ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടൊയോട്ട പ്രാദേശികമായി നിർമ്മിച്ച വാഹനനിര പുതുക്കുന്ന തെരക്കിലാണ്.
ജനുവരിയിൽ ബിഎസ് 6 ഇന്നോവ ക്രിസ്റ്റ പുറത്തിറക്കിയതിന് ശേഷം, ഇപ്പോൾ കാര്യമായ ബഹളങ്ങളൊന്നുമില്ലാതെ ബിഎസ്6-കംപ്ലയിന്റ് ഫോർച്യൂണർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. അതിശയകരമെന്നു പറയട്ടെ, ഫുൾ-സൈസ് പ്രീമിയം എസ്‌യുവി ആയിട്ടുപോലും 2020 ന്റെ തുടക്കത്തിൽ 35,000 രൂപ വർദ്ധിപ്പിച്ചതിന് ശേഴം ഫോർച്യൂണറിന്റെ വില ഇളകാതെ തുടരുകയാണ്.
നിലവിൽ ബിഎസ്6 ഫോർച്യൂണിന്റെ വിലകൾ താഴ (എക്സ് ഷോറൂം, ഡെൽഹി)
പെട്രോൾ വേരിയന്റ് |
വില |
ഡീസൽ വേരിയന്റ് |
വില |
4x2 MT |
Rs 28.18 lakh |
4x2 MT |
Rs 30.19 lakh |
4x2 AT |
Rs 29.77 lakh |
4x2 AT |
Rs 32.05 lakh |
|
|
4x4 MT |
Rs 32.16 lakh |
|
|
4x4 AT |
Rs 33.95 lakh
|
2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ ഡീസൽ എഞ്ചിനുകളുടെ ബിഎസ് 6-കംപ്ലയിന്റ് പതിപ്പുകളാണ് ഫോർച്യൂണറിന് ഇപ്പോൾ കരുത്ത് പകരുന്നത്. പെട്രോളിന് 166പിഎസ്/ 245എൻഎം ലഭിക്കുമ്പോൾ ഡീസൽ 177പിഎസ്/ 420എംഎം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനോടൊപ്പം 30Nm അധിക ടോർക്ക് നൽകുന്നു. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് എടി ലഭിക്കുമ്പോൾ പെട്രോൾ എഞ്ചിനിൽ 5 സ്പീഡ് എംടിയും ഡീസലിൽ 6 സ്പീഡ് എംടിയും ഇണക്കിച്ചേർത്തിരിക്കുന്നു. 4x4 ഡ്രൈവ്ട്രെയിൻ ഇപ്പോഴും ഡീസൽ പവർട്രെയിനിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ടൊയോട്ട ഇതുവരെ ബിഎസ് 6 ഫോർച്യൂണറിന് പുതിയ സവിശേഷതകളൊന്നും തന്നെ നൽകിയിട്ടില്ല. ലെതർ സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ എസി, പവർഡ് ടെയിൽഗേറ്റ്, ഏഴ് ജീവനക്കാർക്ക് ഇരിക്കാനിടം, എന്നിവ ഇതിൽ ലഭ്യമാണ്. ബിഎസ് 6 എഞ്ചിൻ ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ മോഡലാണിത്. ഫോർച്യൂണറിന്റെ കടുത്ത എതിരാളികളായ ഫോർഡ് എൻഡോവർ, മഹീന്ദ്ര അൽതുറാസ് ജി 4 എന്നിവയ്ക്ക് ഇതുവരെ ബിഎസ് 6 മുഖംമിനുക്കൽ ഇതുവരേയും ലഭിച്ചിട്ടില്ല.
കൂടുതൽ വായിക്കാം: ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്ററ്റിന്റെ രഹസ്റ്റങ്ങൾ പുറത്ത്. 2020 ൽ വിപണിയിലെത്താൻ സാധ്യത.
കൂടുതൽ വായിക്കുക: ടൊയോട്ട ഫോർച്യൂണർ ഓട്ടോമാറ്റിക്