Top-spec Hyundai Exter Vs Base-spec Tata Punch EV; ഏത് മൈക്രോ SUVയാണ് അനുയോജ്യം?
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 28 Views
- ഒരു അഭിപ്രായം എഴുതുക
രണ്ടിനും സമാനമായ ഓൺറോഡ് വിലയാണുള്ളത്. അതിനാൽ നിങ്ങൾ ഹ്യൂണ്ടായ് ICEയെക്കാൾ ടാറ്റ EV തിരഞ്ഞെടുക്കേണ്ടതുണ്ടോ?
ടാറ്റ പഞ്ചിന്റെ പ്രധാന എതിരാളിയായി ഹ്യുണ്ടായ് എക്‌സ്‌റ്റർ കഴിഞ്ഞ വർഷമാണ് വിപണിയിൽ പ്രവേശിച്ചത്, കൂടാതെ ടാറ്റ മൈക്രോ-SUVയേക്കാൾ, സമാനമായ വിലയിൽ ഡിസൈൻ, ക്യാബിൻ, സവിശേഷതകൾ എന്നിവയിൽ കൂടുതൽ വാഗ്ദാനം ചെയ്യുന്നു,ആ സമയം മുതൽ തന്നെ മത്സരത്തിൽ മുന്നിൽ നിൽക്കാൻ ടാറ്റ പഞ്ചിനായി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിരുന്നു. ഇപ്പോൾ,ടാറ്റ പുതിയതായി പഞ്ച് EV അവതരിപ്പിക്കുമ്പോൾ, ഇതിന്റെ പ്രാരംഭ വില എക്‌സ്റ്ററിന്റെ ടോപ്പ്- സ്പെക്ക് വേരിയന്റിന്റെ അതേ ബോൾപാർക്കിലാണ്
.ഇതും വായിക്കൂ: നെക്‌സോൺ suvയുടെ 6 ലക്ഷം യൂണിറ്റുകൾ ടാറ്റ പുറത്തിറക്കി
ഏകദേശം 10-11 ലക്ഷം രൂപ വിലയുള്ള ഒരു പുതിയ മൈക്രോ-SUVയാണ് നിങ്ങൾ പരിഗണിക്കുന്നതെങ്കിൽ, അതിനായി ടോപ്പ്-സ്പെക്ക് ഹ്യൂണ്ടായ് എക്‌സ്‌റ്ററിന് പകരം ബേസ്-സ്പെക്ക് ടാറ്റ പഞ്ച് EV ഇലക്ട്രിക്ക് വാങ്ങുന്നത് പരിഗണിക്കണോ? താരതമ്യത്തിലേക്ക് കടക്കുന്നതിന് മുമ്പ്, വേരിയൻ്റുകളും അവയുടെ വിലയും നോക്കാം:
വില |
ഹ്യൂണ്ടായ്എക്സ്റ്റർ SX Opt കണക്ട് DT |
ടാറ്റ പഞ്ച് EV സ്മാർട്ട് |
---|---|---|
എക്സ്-ഷോറൂം വില |
10.28 ലക്ഷം രൂപ |
10.99 ലക്ഷം രൂപ |
ഓൺ റോഡ് വില (ഡൽഹി) |
11.92 ലക്ഷം രൂപ |
11.54 ലക്ഷം രൂപ |
ഈ കാറുകളുടെ രണ്ട് വേരിയന്റുകളും ഒരേ വിലനിലവാരത്തിലാണ് വരുന്നത്. പഞ്ച് EVയുടെ എക്‌സ്-ഷോറൂം വില എക്‌സ്‌റ്ററിനേക്കാൾ കൂടുതലാണെങ്കിലും, ഇലക്ട്രിക് കാറുകളുടെ കുറഞ്ഞ നികുതി കാരണം അതിന്റെ ഓൺ-റോഡ് വില കുറവാണ്. ഡിസൈനിൽ ഈ മോഡലുകൾ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.
ഡിസൈൻ
രണ്ട് മോഡലുകൾക്കും അവരുടെ വ്യക്തിഗത ഡിസൈൻ ഭാഷകളുണ്ട്. എക്‌സ്‌റ്ററിന് പ്രീമിയം ലുക്കുള്ള ഡിസൈൻ ഘടകങ്ങളോട് കൂടിയ ചതുരാകൃതിയിലുള്ള പരുക്കൻ രൂപമാണുള്ളതെങ്കിൽ, പഞ്ച് EVക്ക് അതിന്റെ ഇലക്ട്രിക് വാഹന സവിശേഷതകൾ നിർവചിക്കുന്ന മോഡേൺ ഡിസൈനാണുള്ളത്.
ഇതും കാണുക: 2024 ഹ്യുണ്ടായ് ക്രെറ്റ എൻ ലൈൻ മറയ്ക്കാത്ത സ്പൈ ഷോട്ടുകൾ ഓൺലൈനിൽ
ഇവിടെ, ടോപ്പ്-സ്പെക് എക്‌സ്‌റ്റർ LED പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, LED ടെയിൽ ലൈറ്റുകൾ, LED DRL എന്നിവ വാഗ്ദാനം ചെയ്യുന്നു. 15-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ബ്ലാക്ക് ബമ്പറുകൾ, സിൽവർ സ്കിഡ് പ്ലേറ്റ്, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ എന്നിവയും ഇതിന് ലഭിക്കുന്നു.
മറുവശത്ത് ബേസ്-സ്പെക്ക് പഞ്ച് EVക്ക് LED ടെയിൽ ലൈറ്റുകൾക്കൊപ്പം LED ഹെഡ്‌ലൈറ്റുകളും DRLകളും ലഭിക്കുന്നു. എന്നാൽ ഇത് വീൽ കവറുകൾ, ബോഡി-കളർ ബമ്പറുകൾ എന്നിവയുള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ സഹിതം മാത്രമേ ലഭിക്കൂ, കൂടാതെ റൂഫ് റെയിലുകളും ഡ്യുവൽ ടോൺ ഷേഡുകളും ലഭ്യമാകില്ല.
ഇന്റിരിയർ
കളർ ഓപ്ഷനുകളെ അടിസ്ഥാനമാക്കി ഒന്നിലധികം ഡ്യുവൽ-ടോൺ തീമുകളുമായാണ് എക്‌സ്‌റ്റർ വരുന്നത്. ഇതിന് സ്റ്റിയറിംഗ് വീലിലും ഡ്രൈവ് സെലക്ടറിലും സെമി-ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ലെതർ ഘടകങ്ങളും ലഭിക്കുന്നു.
ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാബിനിൽ ഫുൾ ഫാബ്രിക് അപ്‌ഹോൾസ്റ്ററിയോടെയാണ് ബേസ്-സ്പെക്ക് പഞ്ച് EV വരുന്നത്. ഇവിടെ, ബാക്ക്‌ലിറ്റ് ലോഗോയുള്ള ടാറ്റയുടെ പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ കൂടി അവതരിപ്പിക്കുന്നു, പക്ഷേ തുകൽ അല്ലെങ്കിൽ ക്രോം ഘടകങ്ങളൊന്നും ലഭിക്കുന്നില്ല.
ഫീച്ചറുകൾ
ഒരേ വിലയിൽ കൂടുതൽ ഫീച്ചറുകളുള്ള കാർ ഏതാണ് എന്നതിൽ സംശയമില്ല. ടോപ്പ്-സ്പെക് എക്‌സ്‌റ്റർ എല്ലാ അർത്ഥത്തിലും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നു. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർഡ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുമായാണ് ഇത് വരുന്നത്.
ബേസ്-സ്പെക്ക് പഞ്ച് EV അത്ര നന്നായി സജ്ജീകരിച്ചവയല്ല, കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ (ടച്ച് നിയന്ത്രണങ്ങളോടെ), ബിൽറ്റ്-ഇൻ എയർ പ്യൂരിഫയർ, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മൾട്ടി-മോഡ് റീജനറേറ്റീവ് ബ്രേക്കിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവ ഉൾപ്പെടുത്തി വരുന്നു. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമൊന്നുമില്ല, ഇത് ഈ വിലയ്ക്ക് വലിയൊരു അപാകതയാണ് തോന്നിയേക്കാം.
എന്നിരുന്നാലും, മുൻനിര വകഭേദങ്ങളിൽ, ഇൻഫോടെയ്ൻമെൻ്റിനും ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കുമായി പഞ്ച് EV ഡ്യുവൽ 10.25-ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ചാർജിംഗ്, ആനിമേറ്റഡ് സീക്വൻസുകളുള്ള കണക്‌റ്റ് ചെയ്‌ത LED DRL-കൾ, 16-ഇഞ്ച് അലോയ്‌കൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
സുരക്ഷ
സുരക്ഷ പരിഗണിക്കുമ്പോൾ, രണ്ട് കാറുകളും മികച്ച ക്രമീകരണങ്ങളോടെ തന്നെയാണ് വരുന്നത്. ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് സെൻസറുകൾ, റിയർവ്യൂ ക്യാമറ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയുമായാണ് ടോപ്പ്-സ്പെക്ക് എക്‌സ്‌റ്റർ വരുന്നത്.
എല്ലാ യാത്രക്കാർക്കും റിയർവ്യൂ ക്യാമറയും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ഒഴികെ ടോപ്പ്-സ്പെക്ക് എക്‌സ്‌റ്ററിന് സമാനമായ സുരക്ഷാ ഫീച്ചറുകൾ ബേസ്-സ്പെക്ക് പഞ്ച് EVക്ക് ലഭിക്കുന്നു. ടാറ്റ ഇലക്ട്രിക് മൈക്രോ-SUVയുടെ ഉയർന്ന വേരിയൻ്റുകൾക്ക് 360 ഡിഗ്രി ക്യാമറയും ലഭിക്കും.
പവർട്രെയിൻ
ഹ്യൂണ്ടായ് എക്സ്റ്റർ SX Opt കണക്ട് AMT |
ബേസ്-സ്പെക്ക് ടാറ്റ പഞ്ച് EV സ്മാർട്ട് |
||
---|---|---|---|
എഞ്ചിൻ |
1.2-ലിറ്റർ പെട്രോൾ |
ബാറ്ററിപായ്ക്ക് |
25 kWh |
പവർ |
83 PS |
പവർ |
82 PS |
ടോർക്ക് |
114 Nm |
ടോർക്ക് |
114 Nm |
ക്ലെയിം ചെയ്യുന്ന മൈലേജ് |
19.2 kmpl (AMT) |
ക്ലെയിം ചെയ്യുന്ന റേഞ്ച് |
315 km |
ഈ രണ്ട് കാറുകളും അവയുടെ പവർട്രെയിനുകളുടെ കാര്യത്തിൽ വ്യത്യസ്തമാണ്, എന്നാൽ സമാനമായ ഔട്ട്പുട്ട് പ്രകടനവും ടു-പെഡൽ ഡ്രൈവിംഗിന്റെ സൗകര്യവും വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്, രണ്ട് മോഡലുകളുടെയും പവർ കണക്കുകൾ ഒന്നുതന്നെയാണെങ്കിലും, പഞ്ച് EV, ഒരു ഇലക്ട്രിക് മോഡൽ ആയതിനാൽ, മികച്ച പ്രാരംഭ ആക്സിലറേഷൻ വാഗ്ദാനം ചെയ്യുന്നു.
എക്‌സ്‌റ്ററിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി, റീഫില്ലുകൾക്കിടയിൽ 500 കിലോമീറ്ററിലധികം എളുപ്പത്തിൽ സഞ്ചരിക്കാൻ ഇത് നിങ്ങളെ അനുവദിക്കും. അതേസമയം, 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ 9.4 മണിക്കൂർ എടുക്കുന്ന 3.3 കിലോവാട്ട് AC ചാർജറിനൊപ്പം മാത്രമാണ് ബേസ്-സ്പെക്ക് പഞ്ച് EV വരുന്നത്. എന്നിരുന്നാലും, 56 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ബാറ്ററി ടോപ്പ് ചെയ്യാൻ കഴിയുന്ന 50kW ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു.
വിധിന്യായം
ഈ രണ്ട് മോഡലുകളുടെയും വില കണക്കിലെടുക്കുമ്പോൾ, ബേസ്-സ്പെക്ക് ടാറ്റ പഞ്ച് EV തിരഞ്ഞെടുക്കുന്നതിനേക്കാൾ ടോപ്പ്-സ്പെക്ക് ഹ്യൂണ്ടായ് എക്‌സ്‌റ്റർ വാങ്ങുന്നത് കൂടുതൽ യുക്തിസഹമാണ്. ടോപ്പ്-സ്പെക്ക് എക്‌സ്‌റ്ററിനൊപ്പം നിങ്ങൾക്ക് കൂടുതൽ ഫീച്ചറുകളും മികച്ച സുരക്ഷയും കൂടുതൽ പ്രീമിയം ക്യാബിനും ലഭിക്കും.
എന്നിരുന്നാലും, നിങ്ങൾ കുറഞ്ഞ പ്രവർത്തനച്ചെലവുകൾക്കായി തിരയുകയാണെങ്കിൽ അല്ലെങ്കിൽ ചാർജിംഗ് സ്റ്റേഷനിലേക്ക് എളുപ്പത്തിൽ ആക്സസ് ഉള്ള നഗരത്തിനുള്ളിൽ കാർ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ബേസ്-സ്പെക്ക് പഞ്ച് EV ഉപയോഗിച്ച് ഇലക്ട്രിക്ക് തിരഞ്ഞെടുക്കുന്നത് പരിഗണിക്കുകയും ആഫ്റ്റർ മാർക്കറ്റ് ആക്‌സസറീസ് ഉപയോഗിച്ച് കാലക്രമേണ ക്യാബിൻ മെച്ചപ്പെടുത്തുകയും ചെയ്യാം.
കൂടുതൽ വായിക്കൂ: ഹ്യൂണ്ടായ് എക്സ്റ്റർ AMT
0 out of 0 found this helpful