• English
  • Login / Register

വരാനിരിക്കുന്ന MG Cloud EVയെ കുറിച്ച് നിങ്ങൾ അറിയേണ്ട പ്രധാന 5 കാര്യങ്ങൾ!

published on aug 01, 2024 12:59 pm by samarth for എംജി windsor ev

  • 48 Views
  • ഒരു അഭിപ്രായം എഴുതുക

ആഗോളതലത്തിൽ ലഭ്യമായ മോഡലിൽ വലിയ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനുള്ള സോഫ മോഡ് എന്നിവ ഉൾപ്പെടുന്നു.

Top 5 Things To Know About MG Cloud EV

ഇന്ത്യൻ വിപണിയിലേക്കുള്ള MGയുടെ   ഇലക്ട്രിക് വാഹന നിരയിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായിരിക്കും MG ക്ലൗഡ് EV. അടുത്തിടെ, MG ക്ലൗഡ് EV യുടെ ടീസർ പുറത്തിറക്കിയിരുന്നു, അതിൻ്റെ സവിശേഷതകളെയും ഡിസൈൻ ഘടകങ്ങളെയും കുറിച്ച് ചില സൂചനകൾ നമുക്കിതിൽ നിന്നും ലഭിച്ചിരുന്നു . ഈ ക്രോസ്ഓവർ ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളിൽ വുളിംഗ് ബ്രാൻഡ് നാമത്തിൽ ലഭ്യമാണ്. വരാനിരിക്കുന്ന ഇന്ത്യ-സ്പെക് ക്ലൗഡ് EVയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് വസ്തുതകൾ ഇതാ:

ഡിസൈൻ

MG Cloud EV Front

ക്ലൗഡ് EVക്ക് ഇൻ്റർനാഷണൽ സ്‌പെക്ക് മോഡലിൽ കാണുന്നതുപോലെയുള്ള  ഡിസൈൻ ഫിലോസഫി ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗ്ലോബൽ-സ്പെക്ക് ക്ലൗഡ് EV, കണക്റ്റഡ്  LED DRLകളും ക്ലോസ്-ഓഫ് ഗ്രില്ലും ഉള്ള സുഗമമായ തുടർച്ച നഷ്ടപ്പെടാത്ത ഡിസൈൻ അവതരിപ്പിക്കുന്നു, ഇത് ഭാവിയിലെ മോഡലുകൾക്ക് അനുയോജ്യമായ ഒരു രൂപം നൽകുന്നു. പ്രത്യേക ഹൗസിംഗുകളിൽ DRLകൾക്ക് താഴെയായാണ് ഹെഡ്ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

MG Cloud EV Rear

മൊത്തത്തിലുള്ള ഡിസൈൻ വശങ്ങളിൽ നിന്നും പിന്നിൽ നിന്നും വളരെ മിതത്വമുള്ളതായി കാണപ്പെടുന്നു, കുറവ് ക്രീസുകളും എയറോഡൈനാമിക് ആയി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകളും  ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും ഇതിന് മാറ്റ്കൂട്ടുന്നു. ഈ ക്രോസ്ഓവർ EV-യുടെ മുൻവശത്ത് ഇടത് ഫെൻഡറിലാണ് ചാർജിംഗ് പോർട്ട് സ്ഥിതിചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. പുറകിൽ, ഇതിന് ഒരു വിൻഡ്ഷീൽഡും കണക്റ്റുചെയ്‌ത LED ടെയിൽ ലൈറ്റുകളും ഉണ്ട്, ഇത് ലളിതവും മിതത്വമുള്ളതുമായ രൂപം നൽകുന്നു.

ഇൻ്റീരിയർ

MG Cloud EV Cabin

ഉൾഭാഗം പരിഗണിക്കുമ്പോൾ, ഡാഷ്‌ബോർഡിൽ വുഡൻ, ബ്രോൺസ് എന്നിവ ചേർത്തുള്ള ഒരു കറുത്ത കാബിൻ തീം ക്ലൗഡ് EVക്ക് ലഭിക്കുന്നു. ഇതിന് കറുത്ത നിറത്തിലുള്ള ലെതറെറ്റ് അപ്ഹോൾസ്റ്ററി യും ബ്രോൺസ്അ നിറത്തിലുള്ള തുന്നലുകളും ഉണ്ട്. ഗ്ലോബൽ-സ്‌പെക്ക് മോഡൽ ഒരു സോഫ മോഡും വാഗ്ദാനം ചെയ്യുന്നു, ഇത് യാത്രക്കാർക്ക് കൂടുതൽ സുഖസൗകര്യങ്ങൾക്കായി 135 ഡിഗ്രി വരെ പിൻസീറ്റ് ക്രമീകരിക്കാനും ചാരിയിരിക്കാനും അനുവദിക്കുന്നു. 

സവിശേഷതകൾ

MG Cloud EV Touchscreen

സവിശേഷതകൾ കാര്യത്തിൽ, ആഗോളതലത്തിൽ ലഭ്യമായ ഈ മോഡൽ 15.6 ഇഞ്ച് ഫ്രീ-ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. 6-വേ പവർ-അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, 4-വേ പവർഡ് ഫ്രണ്ട് കോ-പാസഞ്ചർ സീറ്റ്, റിയർ വെൻ്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ എന്നിവ ഉൾപ്പെടുന്നു. 

ഇതും പരിശോധിക്കൂ: MG ക്ലൗഡ് EV യുടെ ആദ്യ ടീസർ പുറത്ത്,  ലോഞ്ച് ഉടനെ

ബാറ്ററി പാക്കും റേഞ്ചും

MG Cloud EV Battery Pack

ഇനിപ്പറയുന്ന പവർട്രെയിൻ സ്പെസിഫിക്കേഷനുകളോടെ ഇന്തോനേഷ്യൻ വിപണിയിൽ ക്ലൗഡ് EV ലഭ്യമാണ്:

ബാറ്ററി ശേഷി

50.6 kWh

മോട്ടോറുകളുടെ എണ്ണം

1

പവർ

136 PS

ടോർക്ക്

200 Nm

ക്ലെയിം ചെയ്ത റേഞ്ച് (CLTC)

460 km

ഡ്രൈവ്ട്രെയിൻ

ഫ്രണ്ട്-വീൽ ഡ്രൈവ് (FWD)

CLTC: ചൈന ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ

ARAI മാനദണ്ഡങ്ങൾക്കനുസൃതമായി പരീക്ഷിക്കുന്നതിനാൽ ഇന്ത്യൻ പതിപ്പിന് വ്യത്യസ്ത റേഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. MG മോട്ടോറിൽ നിന്നുള്ള വരാനിരിക്കുന്ന ഓൾ-ഇലക്‌ട്രിക് ക്രോസ്ഓവർ DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ 30 മുതൽ 100 ​​ശതമാനം വരെയും ഹോം AC ചാർജർ ഉപയോഗിച്ച് ഏകദേശം 7 മണിക്കൂറിനുള്ളിൽ 20 മുതൽ 100 ​​ശതമാനം വരെയും ചാർജ് ചെയ്യാം.

പ്രതീക്ഷിക്കുന്ന വിലയും ലോഞ്ചും

MG ക്ലൗഡ് EVയുടെ വില 20 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട് (എക്സ്-ഷോറൂം). MG ഔദ്യോഗിക അരങ്ങേറ്റ തീയതി പുറത്തുവിട്ടിട്ടില്ല, എന്നാൽ 2024 ഓഗസ്റ്റിൽ ക്ലൗഡ് EV ലോഞ്ച് ചെയ്യപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ടാറ്റ നെക്‌സോൺ EV, മഹീന്ദ്ര XUV400 എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദലായി ഇത് പ്രവർത്തിക്കും, അതേസമയം MG ZS EV-യെക്കാൾ വിലകുറഞ്ഞ ബദൽ മോഡലുമാണിത്

ഏറ്റവും പുതിയ എല്ലാ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കുമായി കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ആപ് ചെയ്യൂ

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on M ജി windsor ev

Read Full News

explore കൂടുതൽ on എംജി windsor ev

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • കിയ ev9
    കിയ ev9
    Rs.80 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • ബിവൈഡി emax 7
    ബിവൈഡി emax 7
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഒക്ോബർ, 2024
  • സ്കോഡ enyaq iv
    സ്കോഡ enyaq iv
    Rs.65 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • ഫോക്‌സ്‌വാഗൺ id.4
    ഫോക്‌സ്‌വാഗൺ id.4
    Rs.65 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
×
We need your നഗരം to customize your experience