• English
  • Login / Register

MG ക്ലൗഡ് EV യുടെ ആദ്യ ടീസർ പുറത്ത്, ഉടൻ ലോഞ്ച് പ്രതീക്ഷിക്കുന്നു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 59 Views
  • ഒരു അഭിപ്രായം എഴുതുക

MG-യുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് ക്ലൗഡ് EV, അത് കോമറ്റ് EV-യ്ക്കും ZS EV-യ്ക്കും ഇടയിൽ സ്ഥാനമുറപ്പിക്കാൻ സാധ്യതയുണ്ട്

2024 MG Cloud EV Teased

  •  MG മോട്ടോറിന്റെ EV ലൈനപ്പിൽ നിന്നുള്ള മൂന്നാമത്തെ ഓഫറാണ് ക്ലൗഡ് EV.

  •  കണക്റ്റഡ് LED DRL-കൾ, പനോരമിക് സൺറൂഫ്, അലോയ് വീൽ ഡിസൈൻ തുടങ്ങിയ വിശദാംശങ്ങൾ ടീസറിലൂടെ വെളിപ്പെടുത്തുന്നു

  •  അന്താരാഷ്ട്രതലത്തിൽ, ഇതിന് 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 4 എയർബാഗുകൾ എന്നിവ ലഭിക്കുന്നു.

  •  .ആഗോള വിപണിയിൽ, ഇത് ഒരൊറ്റ മോട്ടോറും 50.6 kWh ബാറ്ററി പാക്കും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, CLTC ക്ലെയിം ചെയ്യുന്ന റേഞ്ച് 460 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു.

  •  20 ലക്ഷം രൂപ മുതലാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

 ഇന്ത്യൻ വിപണിയിലേക്കുള്ള ഈ  ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് വാഹനമായ MG ക്ലൗഡ് EV യുടെ ആദ്യ ടീസർ പുറത്തിറക്കി. വുളിംഗ് എന്ന ബ്രാൻഡ് നാമത്തിൽ ഇത് നിലവിൽ ആഗോള വിപണികളിൽ വിൽപ്പനയ്‌ക്കുണ്ട്. ടാറ്റ നെക്‌സോണിന്റെ ഈ എതിരാളിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിന്റെ ചില സൂചനകൾ നൽകുന്ന ആദ്യ ടീസർ പുറത്തിറക്കിയ  MG ഇപ്പോൾ ഇന്ത്യൻ-സ്പെക്ക് മോഡലിന്റെ അവതരണത്തെക്കുറിച്ചുള്ള കുറിച്ച് സൂചന നൽകിത്തുടങ്ങിയെന്ന് പറയാം.

 എന്താണ് കാണാവുന്നത്?

 വീഡിയോയിൽ MG ക്ലൗഡ് EV കാണിച്ചിട്ടില്ലെങ്കിലും, ആദ്യ ടീസർ ചില പ്രധാന എക്സ്റ്റിരിയർ ഡിസൈൻ ബിറ്റുകൾ വെളിപ്പെടുത്തുന്നു. ഗ്ലോബൽ സ്‌പെക്ക് മോഡലിൽ ലഭ്യമാകുന്നത് പോലെ ഇരുവശത്തും ഹെഡ്‌ലൈറ്റുകളുള്ള കണക്‌റ്റഡ് LED DRL-കൾ ഇതിന്റെ ഫ്രണ്ട് പ്രൊഫൈലിന് ലഭിക്കും, DRL-കൾക്ക് താഴെ മധ്യഭാഗത്തായി MG ലോഗോ സ്ഥാപിച്ചിരിക്കുന്നു.

2024 MG Cloud EV Alloy Wheel

 അടുത്തതായി, ടീസർ എയറോഡൈനാമിക് ആയി രൂപകല്പന ചെയ്ത അലോയ് വീലുകളെ കാണിക്കുന്നു, ഇവ മധ്യഭാഗത്ത് MG ലോഗോ ഉണ്ടെങ്കിലും അന്തർദേശീയ സ്പെക്ക് മോഡലിന് സമാനമാണ്. 

2024 MG Cloud EV Steering Wheel

 നിരീക്ഷിച്ച മറ്റ് വിശദാംശങ്ങളിൽ ടു സ്‌പോക്ക്, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ് എന്നിവയും ഉൾപ്പെടുന്നു. 

 പ്രതീക്ഷിക്കുന്ന സവിശേഷതകളും സുരക്ഷയും

MG Cloud EV Touchscreen

 ക്യാബിന് ആഗോള-സ്പെക്ക് മോഡലായി ബ്രോൺസ് ഇൻസേർട്ടുകളുള്ള ബ്ലാക്ക് തീം ലഭിക്കുന്നു, കൂടാതെ ബ്ലാക്ക്-ലെതറെറ്റ് അപ്ഹോൾസ്റ്ററിയും ഇതിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ, 15.6 ഇഞ്ച് ഫ്രീ ഫ്ലോട്ടിംഗ് ടൈപ്പ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 6-വേ പവേർഡ് ഡ്രൈവർ സീറ്റ്, റിയർ വെൻ്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ സവിസേഷതകളാണ് കൂടുതലായി ലഭിക്കുന്നത്.

 സുരക്ഷയുടെ കാര്യത്തിൽ, ഇതിന് 6 എയർബാഗുകൾ (അന്താരാഷ്ട്ര മോഡലിൽ കാണുന്ന 4 ന് വിപരീതമായി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. . അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിങ്ങനെയുള്ള ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഫീച്ചറുകൾ ഉപയോഗിച്ച് MG-യെ സജ്ജീകരിക്കിച്ചേക്കാം.

 ഇതും വായിക്കൂ: ഇന്ത്യയിൽ MG ക്ലൗഡ് EV ടെസ്റ്റിംഗിനിടയിൽ കണ്ടെത്തി, 2024 സെപ്റ്റംബറിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു

 പ്രതീക്ഷിക്കുന്ന പവർട്രെയിനും ചാർജിംഗും

MG Cloud EV Battery Pack

 ഇനിപ്പറയുന്ന പവർട്രെയിൻ സ്പെസിഫിക്കേഷനുകളോടെ ഇന്തോനേഷ്യൻ വിപണിയിൽ ക്ലൗഡ് EV ലഭ്യമാണ്:

 സവിശേഷതകൾ 

 ബാറ്ററി ശേഷി 

50.6 kWh

 മോട്ടോറുകളുടെ എണ്ണം 

1

 പവർ 

136 PS

 ടോർക്ക് 

200 Nm

 ക്ലെയിം ചെയ്യുന്ന റേഞ്ച്

460 km

Drivetrain

Front-wheel-drive (FWD)

 CLTC: ചൈന ലൈറ്റ് സ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ 

 എന്നിരുന്നാലും, ARAI മാനദണ്ഡങ്ങൾക്കനുസൃതമായി പരീക്ഷിക്കപ്പെടുന്നതിനാൽ ഇന്ത്യൻ പതിപ്പിന് വ്യത്യസ്ത റേഞ്ച് ആണ്  പ്രതീക്ഷിക്കുന്നത്. 

MG മോട്ടോറിൽ നിന്നുള്ള വരാനിരിക്കുന്ന ക്രോസ്ഓവർ-SUV ഒരു DC ഫാസ്റ്റ് ചാർജിംഗ് വഴി ഏകദേശം 30 മിനിറ്റിനുള്ളിൽ 30-100 ശതമാനം ചാർജ് ചെയ്യാം, കൂടാതെ ഹോം AC ചാർജർ ഉപയോഗിച്ച് ഏകദേശം 7 മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് 20-100 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്നു.

 വിലയും എതിരാളികളും

MG Cloud EV Front

 MG ക്ലൗഡ് EV 20 ലക്ഷം രൂപയിൽ നിന്ന് (എക്‌സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ടാറ്റ നെക്‌സോൺ EV, മഹീന്ദ്ര XUV400 എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദലായി ഇത് പ്രവർത്തിക്കും, അതേസമയം MG ZS EV-യേക്കാൾ കൂടുതൽ ലാഭകരമായ ഒരു ബദൽ മോഡൽ കൂടിയാണ്. 

 ഏറ്റവും പുതിയ എല്ലാ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കുമായി കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ

 

was this article helpful ?

Write your Comment on M ജി വിൻഡ്സർ ഇ.വി

explore കൂടുതൽ on എംജി വിൻഡ്സർ ഇ.വി

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
  • മാരുതി ഇ vitara
    മാരുതി ഇ vitara
    Rs.22 - 25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര be 6
    മഹേന്ദ്ര be 6
    Rs.18.90 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • മഹേന്ദ്ര xev 9e
    മഹേന്ദ്ര xev 9e
    Rs.21.90 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വയ മൊബിലിറ്റി eva
    വയ മൊബിലിറ്റി eva
    Rs.7 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ സിയറ ഇ.വി
    ടാടാ സിയറ ഇ.വി
    Rs.25 ലക്ഷംകണക്കാക്കിയ വില
    ജനു, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience