Login or Register വേണ്ടി
Login

2023-ന്റെ രണ്ടാം പകുതിയിൽ വരാനിരിക്കുന്ന 10 കാർ ലോഞ്ചുകൾ ഇവയാണ്

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

അടുത്ത ആറ് മാസത്തിനുള്ളിൽ ആറ് പുതിയ കാറുകളുടെ ലോഞ്ച് നമുക്ക് കാണാം

2023-ലെ ആദ്യത്തെ ആറ് മാസം നിരവധി സുപ്രധാന ലോഞ്ചുകളാൽ തിരക്കേറിയതായിരുന്നു. ഇപ്പോൾ, വർഷത്തിന്റെ ബാക്കി മാസങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന്കാണാൻ കാത്തിരിക്കുന്നു, കൂടുതൽ പുതിയ കാറുകൾ വരാനിരിക്കുന്നതിനാൽ ഇത് പ്രാധാന്യമർഹിക്കുന്നതും ആവേശകരവുമാണ്. നമുക്ക് ഒരു പുതിയ EV, ഒരു ഫെയ്‌സ്‌ലിഫ്റ്റ്, കൂടാതെ അഞ്ച് പുതിയ മോഡലുകൾ എന്നിവ കാണാം. വരാനിരിക്കുന്ന ഈ മോഡലുകളിൽ നിന്ന് ഞങ്ങൾ തിരഞ്ഞെടുത്ത മികച്ച 10 കാറുകളും അവയെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങളും ഇവിടെയുണ്ട്:

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്

പ്രതീക്ഷിക്കുന്ന വില - 10 ലക്ഷം രൂപ മുതൽ

കിയ സെൽറ്റോസ് കോംപാക്റ്റ് SUV-യിൽ നാല് വർഷത്തെ വിൽപ്പനയ്‌ക്ക് ശേഷം ആദ്യത്തെ പ്രധാന അപ്‌ഡേറ്റ് ലഭിക്കും. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമുള്ള ഡ്യുവൽ 10.25 ഇഞ്ച് സ്ക്രീനുകൾ, പനോരമിക് സൺറൂഫ്, റഡാർ അധിഷ്ഠിത ADAS ടെക്നോളജി എന്നിങ്ങനെ നിരവധി പുതിയ ഫീച്ചർ കൂട്ടിച്ചേർക്കലുകളോടെ പുതുക്കിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ ഇതിലുണ്ടാകും. അതേ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ തുടരുമ്പോൾ, പുതിയ 160PS 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും ഇതിൽ അവതരിപ്പിക്കും.

മാരുതി ഇൻവിക്റ്റോ

പ്രതീക്ഷിക്കുന്ന വില - 19 ലക്ഷം രൂപ മുതൽ

മാരുതി ഇൻവിക്റ്റോ ജൂലൈ 6-ന് ലോഞ്ച് ചെയ്യും, ബ്രാൻഡിന്റെ ലൈനപ്പിലെ ഏറ്റവും വിലകൂടിയ മോഡലാണിത്. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പാണ് ഇൻവിക്‌റ്റോ MPV,എന്നാൽ അതിനെ വേറിട്ട് നിർത്താൻ ചെറിയ സ്‌റ്റൈലിംഗ് മാറ്റങ്ങൾ വരും. പനോരമിക് സൺറൂഫ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, പവേർഡ് രണ്ടാം നിര ഓട്ടോമൻ സീറ്റുകൾ, ഡ്യുവൽ സോൺ AC, ADAS എന്നിവയോടുകൂടിയ പ്രീമിയം ഉൽപ്പന്നമായിരിക്കും ഇത്. ഹൈക്രോസിലെ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോയ്ക്കും കരുത്തേകുന്നത്, ഇത് 23.24kmpl ക്ഷമത അവകാശപ്പെടുന്നു.

ഹ്യുണ്ടായ് എക്സ്റ്റർ

പ്രതീക്ഷിക്കുന്ന വില - 6 ലക്ഷം രൂപ മുതൽ

ഹ്യുണ്ടായ് എക്‌സ്‌റ്റർ കാർ നിർമാതാക്കളുടെ എൻട്രി ലെവൽ SUV-യും ടാറ്റ പഞ്ചിന്റെ എതിരാളിയുമായിരിക്കും, ഇത് ജൂലൈ 10-ന് ലോഞ്ച് ചെയ്യും. മാനുവൽ, AMT ട്രാൻസ്മിഷനുകളുടെ ചോയ്സിനൊപ്പം 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന മൈക്രോ SUV-യായിരിക്കും ഇത്. ഇതിന്റെ CNG പതിപ്പും വിൽപ്പനയ്‌ക്കെത്തും. ഫീച്ചറുകളുടെ കാര്യത്തിൽ, ഇതിൽ ഇലക്ട്രിക് സൺറൂഫ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ആറ് എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവ ലഭിക്കുന്നു.

ഹോണ്ട എലിവേറ്റ്

പ്രതീക്ഷിക്കുന്ന വില - 12 ലക്ഷം രൂപ മുതൽ

കോംപാക്റ്റ് SUV രംഗത്തേക്ക് പ്രവേശിക്കുന്ന ഒമ്പതാമത്തെ മോഡൽ ഹോണ്ട എലിവേറ്റ് ആയിരിക്കും. സിറ്റിയുടെ 121PS 1.5-ലിറ്റർ i-VTEC എഞ്ചിൻ ഉപയോഗിക്കുന്ന പെട്രോൾ മാത്രമുള്ള ഉൽപ്പന്നമാണിത്. ഇതിൽ സ്ട്രോങ് ഹൈബ്രിഡ് എഞ്ചിൻ ഉണ്ടാകില്ല, എന്നാൽ അതിന്റെ EV പതിപ്പ് 2026-ഓടെ അരങ്ങേറ്റംകുറിക്കും. ഇലക്‌ട്രിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആറ് എയർബാഗുകൾ, ADAS എന്നിവ ഇതിലുള്ള ഫീച്ചറുകളിൽ ഉൾപ്പെടും.

സിട്രോൺ C3 എയർക്രോസ്

പ്രതീക്ഷിക്കുന്ന വില - 9 ലക്ഷം രൂപ മുതൽ

ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയ്ക്കുള്ള മറ്റൊരു എതിരാളിയായിരിക്കും സിട്രോൺ C3 എയർക്രോസ്. ഇന്ത്യ കേന്ദ്രീകൃതമായ C3 എയർക്രോസ് മൂന്ന്-വരി SUV-യായിരിക്കും, ഈ കോം‌പാക്റ്റ് SUV-കൾക്ക് എതിരെ മത്സരരൂപത്തിലുള്ള വില ഈടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 110PS 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിക്കും, കൂടാതെ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS എന്നിവ സുഖവും സൗകര്യവും നൽകും.

ഹ്യുണ്ടായ് i20 ഫേസ്‌ലിഫ്റ്റ്

പ്രതീക്ഷിക്കുന്ന വില - 7.60 ലക്ഷം രൂപ മുതൽ

പ്രീമിയം ഹാച്ച്ബാക്കിൽ വരും മാസങ്ങളിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കും, കാരണം ഇത് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി ഇതിനകം തന്നെ കണ്ടിട്ടുണ്ട്. ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യൂണ്ടായ് i20-യിൽ ഇന്റീരിയർ തീമിൽ ചില മാറ്റങ്ങൾ വരുത്തിയതിനൊപ്പം, പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ ഉണ്ടായിരിക്കും. ഡ്യുവൽ ക്യാമറ ഡാഷ്-ക്യാം അല്ലാതെ, ഫീച്ചറുകളുടെ പട്ടികയിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ കാണാൻ സാധ്യതയില്ല. മാനുവൽ, ഓട്ടോമാറ്റിക് ചോയ്സിനൊപ്പം 1.2-ലിറ്റർ പെട്രോൾ, 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടെയുള്ള പവർട്രെയിനുകളും സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോഴ്സ് ഗൂർഖ 5-ഡോർ

പ്രതീക്ഷിക്കുന്ന വില - 16 ലക്ഷം രൂപ

ഫോർസ് ഗൂർഖയുടെ അഞ്ച് ഡോർ പതിപ്പ് അടുത്ത ആറ് മാസത്തിനുള്ളിൽ വിൽപ്പനയ്‌ക്കെത്താൻ വളരെയധികം സാധ്യതയുണ്ട്. ഇത് ത്രീ-ഡോർ പതിപ്പിന് സമാനമായി കാണാം, എന്നാൽ നീട്ടിയ റിയർ പ്രൊഫൈൽ ആണുള്ളത്. ഒന്നിലധികം സീറ്റിംഗ് കോൺഫിഗറേഷനുകളിൽ ഇത് നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ അതേ 90PS 2.6-ലിറ്റർ ഡീസൽ എഞ്ചിനാണ് കൂടുതൽ പ്രായോഗികമായ ഗൂർഖയ്ക്ക് കരുത്തേകുന്നത്.

BYD സീൽ

പ്രതീക്ഷിക്കുന്ന വില - 60 ലക്ഷം രൂപ

BYD-യുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് കാർ ആയ സീൽ, 2023 സെപ്റ്റംബർ-ഒക്ടോബർ കാലയളവിനുള്ളിൽ അരങ്ങേറ്റം കുറിച്ചേക്കാം. പ്രീമിയം സെഡാനിൽ 700 കിലോമീറ്റർ വരെ റേഞ്ച് അവകാശപ്പെടുന്ന 82.5kWh ബാറ്ററി പായ്ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കറങ്ങുന്ന 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, റഡാർ അധിഷ്‌ഠിത ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എന്നിവയാണ് ഇതിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ.

ടാറ്റാ പഞ്ച് EV

പ്രതീക്ഷിക്കുന്ന വില - 12 ലക്ഷം രൂപ മുതൽ

പഞ്ചിൽ CNG പതിപ്പ് മാത്രമല്ല ലഭിക്കുന്നത്, മറിച്ച് EV-യും ലഭിക്കുന്നുണ്ട്, ഒരുപക്ഷേ ഈ വർഷം തന്നെ അത് ലഭ്യമാകും. ടിയാഗോയും നെക്‌സോൺ EV-യും പോലെ, 350 കിലോമീറ്റർ വരെ ക്ലെയിം ചെയ്യുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്തേക്കും. മൈക്രോ SUV-യുടെ ഇലക്‌ട്രിക് പതിപ്പ് ഇതിനകം കുറച്ച് തവണ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്, സ്റ്റൈലിംഗ് മാറ്റങ്ങൾ വളരെ പ്രാധാന്യമുള്ളതായിരിക്കില്ലെന്ന് ഇത് കാണിക്കുന്നു. ഫീച്ചറുകളുടെ പട്ടികയും ICE പതിപ്പിന് സമാനമായിരിക്കും. ടാറ്റ EV ലൈനപ്പിലെ ടിയാഗോ EV-ക്കും ടൈഗോർ EV-ക്കും മുകളിലായിരിക്കും ഇത് സ്ഥാനം പിടിക്കുക.

നിസാൻ X-ട്രെയിൽ

പ്രതീക്ഷിക്കുന്ന വില - 40 ലക്ഷം രൂപ

കാർ നിർമാതാക്കൾ നിലവിൽ പൂർണ്ണ വലുപ്പത്തിലുള്ള SUV പരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാൽ ഈ വർഷം അവസാനത്തോടെ നിസാൻ X-ട്രെയിലിന്റെ ലോഞ്ച് നമുക്ക് കാണാനാകും. ടൊയോട്ട ഫോർച്യൂണർ, MG ഗ്ലോസ്റ്റർ തുടങ്ങിയ വാഹനങ്ങളുടെ എതിരാളിയായിരിക്കും ഇത്. X-ട്രെയിലിന് കരുത്തേകുന്നത് 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് ടർബോ-പെട്രോൾ എഞ്ചിനോ AWD ചോയ്സ് ഉള്ള സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനോ ആകാം. ഇംപോർട്ട് റൂട്ടിലൂടെ വിൽക്കുന്ന പ്രീമിയം, ഫീച്ചർ സമ്പന്നഉൽപ്പന്നമായിരിക്കും ഇത്.

(എല്ലാ വിലകളും എക്സ്-ഷോറൂം ആണ്)

Share via

Write your Comment on Kia സെൽറ്റോസ്

M
muthusundari
Jun 26, 2023, 11:23:56 AM

The Maruti Invicto looks impressive! Consider getting a paint protection film in Chennai, Porur to safeguard its stunning exterior

M
muthusundari
Jun 26, 2023, 11:22:26 AM

Thank you to know this

explore similar കാറുകൾ

ഹ്യുണ്ടായി എക്സ്റ്റർ

പെടോള്19.4 കെഎംപിഎൽ
സിഎൻജി27.1 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

കിയ സെൽറ്റോസ്

പെടോള്17.7 കെഎംപിഎൽ
ഡീസൽ19.1 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ