ടാറ്റ ഒരു സബ് 2.0 ലിറ്റർ എഞ്ചിൻ വികസിപ്പിക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
ഒരു മാസത്തിനു മുൻപ് സുപ്രീം കോടതി ഏർപ്പെടുത്തിയ ഡീസൽ ബാൻ ചെറുത്തു നിൽക്കുവാന വേണ്ടി ടാറ്റ പുതിയ വഴികൾ തേടുന്നു. അതിലൊന്നാണ് അവരുടെ വാഹനങ്ങളിൽ ഒരു സബ് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ കൊണ്ട് വരണോ വേണ്ടയൊ എന്നത്. എക്‌സെനോൺ, സഫാരി ഡികോർ, സഫാരി സ്റ്റോം, ആര്യ എന്നിവയാണ് നിലവിൽ 2,179 സി സി എഞ്ചിൻ ഉപയോഗിക്കുന്നത്, സുമോ ഗോൾഡിന് അതിലും വലുതായ 2,956 സി സി എഞ്ചിനാണുള്ളത്.
മൂന്ന് മാസത്തേക്കാണ് ഡൽഹിയിൽ 2,000 സി സിക്ക് മുകളിലുള്ള വാഹനങ്ങൾ കോടതി നിരോധിച്ചത്. തലസ്ഥാന നഗരത്തിലെ വായു മലിനീകരണം വർദ്ധിച്ച സാഹചര്യത്തിലായിരുന്നു കോടതി ഉത്തരവ്. ഗവണ്മെന്റ് ഉറച്ച നിലപാടിലായതിനാൽ നിരോധനം തുടരാൻ സാധ്യതയുള്ളതിനാൽ കാർ നിർമ്മാതാക്കൾ മറ്റ് വഴികൾ തേടിത്തുടങ്ങി. നിരോധനത്തിൽ പേടാത്ത 1.99 ലിറ്റർ യൂണിറ്റ് മഹിന്ദ്ര എക്‌സ് യു വി 500 ലും സ്‌കോർപിയോയിലും അവതരിപ്പിച്ചു കഴിഞ്ഞു. തങ്ങളുടെ പ്രധാന വാഹനമായ ഇന്നോവയ്‌ക്ക് പെട്രോൾ വേരിയന്റ്സ് അവതരിപ്പിച്ചുകൊണ്ട് ടൊയോറ്റയും ഇറങ്ങിക്കഴിഞ്ഞു.
മലിനീകരണം അളക്കുവാനുള്ള ഏക ഉപാധിയായി എഞ്ചിൻ കപ്പാസിറ്റി കണക്കിലെടുത്തതിനാൽ ഒരുപാട് വിവാദങ്ങൾ ഉയർത്തിയിരുന്നു ഡൽഹിയിലെ ബാൻ. ജാഗ്വർ പോലുള്ള വാഹന നിർമ്മാതാക്കൾ പറയുന്നത് പുതിയ മികച്ച സങ്കേതികതയുടെ സഹായത്താൽ തങ്ങളുടെ വാഹനങ്ങൾ ഡൽഹി എൻ സി ആർ റീജിയണിലെ വായു മലിനമാക്കുന്നതിന് പകരം ശുദ്ധമാക്കുകയാണെന്നാണ്. മറ്റ് വാഹന നിർമ്മാതാക്കളും നിരോധനത്തിന് പിന്നിലെ ലോജിക്കിനെ ചോദ്യം ചെയ്‌തു. എഞ്ചിൻ കപ്പാസിറ്റിയേക്കാളുപരി പുറത്തുവിടുന്ന വിഷാംശത്തിന്റെ അളവായിരുന്നു നിരോധനത്തിനടിസ്ഥാനമാക്കേണ്ടതെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം.