Login or Register വേണ്ടി
Login

Tata Punch EV ലോംഗ് റേഞ്ച്: മൂന്ന് ഡ്രൈവ് മോഡുകളിലും യഥാർത്ഥ സാഹചര്യങ്ങളിലെ പ്രകടനം പരീക്ഷിച്ചു!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
24 Views

പഞ്ച് EV ലോംഗ് റേഞ്ച് വേരിയൻ്റിന് മൂന്ന് ഡ്രൈവ് മോഡുകളാണ് ഓഫറിൽ ഉള്ളത്: ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിവ. ഞങ്ങളുടെ ആക്സിലറേഷൻ ടെസ്റ്റുകൾ ഇക്കോ, സിറ്റി മോഡുകൾ തമ്മിലുള്ള ചെറിയ വ്യത്യാസങ്ങൾ വെളിപ്പെടുത്തിയിരുന്നു

ടാറ്റ പഞ്ച് EV 2024 ൻ്റെ തുടക്കത്തിലായിരുന്നു , രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്തു കൊണ്ട് പുറത്തിറക്കിയത്: 25 kWh (ഇടത്തരം റേഞ്ച്), 35 kWh (ലോംഗ് റേഞ്ച്). ലോംഗ് റേഞ്ച് പതിപ്പിന് മൂന്ന് ഡ്രൈവ് മോഡുകളാണ് ഉള്ളത്: ഇക്കോ, സിറ്റി, സ്‌പോർട്ട്. വ്യത്യസ്ത ഡ്രൈവ് മോഡുകളിൽ അതിന്റെ പ്രകടനം വിലയിരുത്തുന്നതിനായി ഞങ്ങൾ അടുത്തിടെ പഞ്ച് ഇവി ലോംഗ് റേഞ്ച് വേരിയന്റ് പരീക്ഷിച്ചു. ഞങ്ങൾ കണ്ടെത്തിയവസ്തുതകൾ ഇവിടെയിതാ.

പവർട്രെയിൻ

ഞങ്ങൾ ലോംഗ് റേഞ്ച് വേരിയന്റ് പരീക്ഷിച്ചിരുന്നു, ഇതിന്റെ പവർട്രെയിൻ സവിശേഷതകൾ നമുക്ക് നോക്കാം:

ടാറ്റ പഞ്ച EV വേരിയന്റുകൾ

ലോംഗ് റേഞ്ച്

ബാറ്ററി പാക്ക്

35 kWh

ഇലക്ട്രിക് മോട്ടറുകളുടെ എണ്ണം

1

പവർ

122 PS

ടോർക്ക്

190 Nm

ക്ലെയിം ചെയ്ത റേഞ്ച് (MIDC)

421 km

ടാറ്റയുടെ അഭിപ്രായത്തിൽ, ഈ വേരിയൻ്റിന് 9.5 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും 140 കിലോമീറ്റർ വേഗത(പരിമിതപെടുത്തിയ) കൈവരിക്കാനും കഴിയും .

ആക്സിലറേഷൻ ടെസ്റ്റ്

ടെസ്റ്റ്

ടാറ്റ പഞ്ച് EV LR

0-100 kmph

9.05 സെക്കന്റുകൾ (സ്പോർട് മോഡിൽ)

ക്വാർട്ടർ മൈൽ ടെസ്റ്റ്

16.74s at 132.24 kmph

കിക്ക് ഡൌൺ (20-80 kmph)

4.94. സെക്കന്റുകൾ

വലിയ ബാറ്ററി പായ്ക്ക് ഉള്ള പഞ്ച് EV അതിൻ്റെ ക്ലെയിം ചെയ്ത കണക്കിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്തിച്ചേർന്നിരുന്നു, 9.05 സെക്കൻഡിനുള്ളിലാണ് ഈ വേഗതയിലെത്തിയത്. ക്വാർട്ടർ മൈൽ ടെസ്റ്റ് പൂർത്തിയാക്കാൻ അല്പം സമയമെടുത്തെങ്കിലും 20-80 kmph നിന്നുള്ള കിക്ക്ഡൗൺ പെർഫോമൻസിനു 5 സെക്കൻഡിൽ കുറവ് സമയമെടുത്തു.

വ്യത്യസ്ത ഡ്രൈവ് മോഡുകളിൽ 0-100 കിലോമീറ്റർ വേഗതയിൽ പോകാൻ പഞ്ച് EV എത്ര സമയമെടുക്കുമെന്ന് ഇപ്പോൾ നമുക്ക് നോക്കാം.

ഡ്രൈവ് മോഡ്

എടുത്ത സമയം (0-100 kmph)

സ്പോർട്

9.05 സെക്കന്റുകൾ

സിറ്റി

13.10 സെക്കന്റുകൾ

ഇക്കോ

13.31 സെക്കന്റുകൾ

സിറ്റി, ഇക്കോ മോഡുകളിൽ EV എടുക്കുന്ന സമയം സ്‌പോർട്ട് മോഡുമായി താരതമ്യം ചെയ്യുമ്പോൾ, ഇതിന് യഥാക്രമം 4.05 സെക്കൻഡും 4.26 സെക്കൻഡും കൂടുതലാണ്. 'സിറ്റി', 'ഇക്കോ' മോഡുകളിൽ പരീക്ഷിച്ച കണക്കുകൾക്കിടയിൽ നാമമാത്രമായ വ്യത്യസ്തമാണെങ്കിലും, EVയിൽ ലഭ്യമായ ഏറ്റവും വേഗത്തിലുള്ള മോഡുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ വ്യത്യാസമുണ്ടെന്ന് ഇതിനർത്ഥം.

നിരാകരണം: ഡ്രൈവർ, റോഡ് അവസ്ഥ, വാഹനം, ബാറ്ററി എന്നിവയുടെ കണ്ടീഷൻ എന്നിവയെ ആശ്രയിച്ച് EV-യുടെ യഥാർത്ഥ-സാഹചര്യങ്ങളിലെ പ്രകടനം വ്യത്യാസപ്പെട്ടേക്കാം.

ഇതും പരിശോധിക്കൂ: ടാറ്റ നെക്‌സോൺ EV ലോംഗ് റേഞ്ച് vs ടാറ്റ പഞ്ച് EV ലോംഗ് റേഞ്ച്: യഥാർത്ഥ സഹചര്യ പ്രകടന പരിശോധന

ബ്രേക്കിംഗ് ടെസ്റ്റ്

ടെസ്റ്റുകൾ

എടുത്ത ദൂരം

100-0 kmph

44.66m (Wet)

80-0 kmph

27.52m (Wet)

പഞ്ച്യു EV യുടെ ലോംഗ് റേഞ്ച് പതിപ്പിൽ ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകളും 16 ഇഞ്ച് അലോയ് വീലുകളും ലഭ്യമാണ്. നനഞ്ഞ റോഡുകളിൽ ഞങ്ങൾ ബ്രേക്കിംഗ് പരീക്ഷിച്ചപ്പോൾ, 100 കിലോമീറ്റർ വേഗതയിൽ നിന്നും നിർത്താൻ 44.66 മീറ്ററും 80 കിലോമീറ്ററിൽ നിന്ന് പൂർണ്ണമായി നിർത്താൻ 27.52 മീറ്ററും എടുത്തു.

ശ്രദ്ധിക്കുക: പഞ്ച് EV-യുടെ ബ്രേക്കിംഗ് ടെസ്റ്റ് നനഞ്ഞ റോഡ് സാഹചര്യങ്ങളിലാണ് നടത്തിയത്, ഇത് ബ്രേക്കിംഗ് പ്രകടനത്തെ ബാധിച്ചിരിക്കാം.

വിലയും എതിരാളികളും

ടാറ്റ പഞ്ച് ഇവിയുടെ വില 10.98 ലക്ഷം രൂപയിൽ ആരംഭിച്ചു 15.48 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം പാൻ-ഇന്ത്യ) വരെ എത്തിയേക്കാം. MG കോമെറ്റ് EV, ടാറ്റ ടിയാഗോ EV, ടാറ്റ ടൈഗർ EV എന്നിവയ്‌ക്ക് ഇതൊരു പ്രീമിയം ബദലായിരിക്കും കൂടാതെ സിട്രോൺ eC3 യുമായി നേരിട്ട് കിടപിടിക്കുന്നതുമാണ്.

ഏറ്റവും പുതിയ എല്ലാ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കുമായി കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ

കൂടുതൽ വായിക്കൂ: ടാറ്റ പഞ്ച് EV ഓട്ടോമാറ്റിക്

Share via

കൂടുതൽ പര്യവേക്ഷണം ചെയ്യുക on ടാടാ പഞ്ച് ഇവി

ടാടാ പഞ്ച് ഇവി

4.4120 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ