ഭാരത് NCAP ക്രാഷ് ടെസ്റ്റ്: ടാറ്റ പഞ്ച് EV യ്ക്ക് 5 സ്റ്റാർസ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 27 Views
- ഒരു അഭിപ്രായം എഴുതുക
ഞങ്ങളുടെ ഹോംഗ്രൗൺ ക്രാഷ് ടെസ്റ്റ് ഓർഗനൈസേഷൻ പരീക്ഷിച്ച ഏറ്റവും സുരക്ഷിതമായ കാർ കൂടിയാണിത്.
-
അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ (AOP) ഇലക്ട്രിക് മൈക്രോ-SUV 32-ൽ 31.46 പോയിൻ്റും നേടി.
-
ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ (COP) 49 പോയിൻ്റിൽ 45 പോയിന്റാണ് ലഭിച്ചത്.
-
പഞ്ച് EVയുടെ ടോപ്പ്-സ്പെക് വേരിയന്റാണ് ക്രാഷ് ടെസ്റ്റുകൾക്കായി ഉപയോഗിച്ചത്, എന്നാൽ റേറ്റിംഗ് എല്ലാ വേരിയൻ്റുകൾക്കും ബാധകമാണെന്ന് ഫലങ്ങൾ പ്രസ്താവിക്കുന്നു.
-
പഞ്ച് EV-യുടെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ 6 എയർബാഗുകൾ, EBD ഉള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.
-
പഞ്ച് ഇവിയുടെ വില 10.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം)
ഹാരിയറിനും സഫാരിക്കും അതേ കാർ നിർമ്മാതാതാക്കളിൽ നിന്നും ഭാരത് NCAP ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുന്ന ഏറ്റവും പുതിയ കാറായി ടാറ്റ പഞ്ച് EV മാറിയിരിക്കുന്നു. BNCAP ക്രാഷ് ടെസ്റ്റ് ചെയ്ത ആദ്യത്തെ ഇലക്ട്രിക് കാറുകളിലൊന്ന് മാത്രമല്ല, മേൽപ്പറഞ്ഞ ടാറ്റ SUVകളിൽ നിന്നും സ്ഥാനം പിടിച്ച, ഓർഗനൈസേഷൻ ഇതുവരെ പരീക്ഷിച്ച ഏറ്റവും ഉയർന്ന സ്‌കോറിംഗ് ഉള്ള കാറും ഈ മോഡൽ തന്നെയാണ്. എല്ലാ വേരിയന്റുകൾക്കും ബാധകമായ രീതിയിൽ അഡൽറ്റ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP), ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (COP) എന്നിവയിൽ ഇത് 5-സ്റ്റാർ റേറ്റിംഗ് നേടി.
അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ (AOP)
മുൻഭാഗത്തെ ആഘാതം
മുൻവശത്തെ ആഘാതം അളക്കാനുള്ള 64kmph വേഗത്തിലുള്ള ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ, പഞ്ച് EVക്ക് 16-ൽ 15.71 പോയിൻ്റ് ലഭിച്ചു. ടെസ്റ്റിനിടെ ഡ്രൈവറുടെയും യാത്രക്കാരൻ്റെയും തലയ്ക്കും കഴുത്തിനും നല്ല സംരക്ഷണം ലഭിച്ചു, നെഞ്ചിൻ്റെ സംരക്ഷണം ഡ്രൈവർക്ക് നല്ലതും യാത്രക്കാർക്ക് പര്യാപ്തമായതും ആയിരുന്നു.
ഇതും വായിക്കൂ: 2026 സാമ്പത്തിക വർഷത്തോടെ ടാറ്റ മോട്ടോഴ്‌സ് നാല് പുതിയ EV മോഡലുകളുമായി എത്തുന്നു
ഡ്രൈവറുടെയും യാത്രക്കാരൻ്റെയും തുടകൾക്ക് നല്ല സംരക്ഷണം ലഭിച്ചു, യാത്രക്കാരൻ്റെ ടിബിയ അസ്ഥികളിൽ സംരക്ഷണം നല്ലതാണെങ്കിലും, ഡ്രൈവറുടെ ടിബിയകളിൽ പര്യാപ്തമായ രീതിയിലായിരുന്നു. കൂടാതെ ഡ്രൈവറുടെ കാലുകൾക്കും നല്ല സംരക്ഷണം തന്നെ ലഭിച്ചു ഉണ്ടായിരുന്നു.
സൈഡ് ഇംപാക്ട് ടെസ്റ്റ്
50kmph വേഗതയിൽ രൂപഭേദം വരുത്താവുന്ന തടസ്സങ്ങൽ സഹിതമുള്ള സൈഡ് ഇംപാക്ട് ടെസ്റ്റിൽ ടാറ്റയുടെ EV 16-പോയിന്റുകളിൽ 15.74 പോയിൻ്റുകൾ കരസ്ഥമാക്കി. ഡ്രൈവറുടെ തല, അരക്കെട്ട്, ഇടുപ്പ് എന്നിവയ്ക്കുള്ള സംരക്ഷണം മികച്ച രീതിയിലുള്ളതായി റേറ്റുചെയ്‌തു, ഡ്രൈവറുടെ നെഞ്ചിൽ നൽകുന്ന സംരക്ഷണം പര്യാപ്തമായിരുന്നു
സൈഡ് പോൾ ടെസ്റ്റ്
ഈ പരിശോധനയിൽ, ഡ്രൈവറുടെ തല, നെഞ്ച്, അരക്കെട്ട്, ഇടുപ്പ് എന്നിവയ്ക്ക് നൽകിയ സംരക്ഷണം മികച്ചതായിരുന്നു.
ഇതും കാണൂ: 7 ചിത്രങ്ങളിലൂടെ ടാറ്റ ആൾട്രോസ് റേസർ എൻട്രി ലെവൽ R1 വേരിയന്റ് ഇവിടെയിതാ
ഈ മൂന്ന് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, പഞ്ച് EV 32-ൽ 31.46 എന്ന AOP സ്‌കോറും 5-സ്റ്റാർ റേറ്റിംഗും നേടി.
ചൈൽഡ് ഒക്യൂപന്റ് പ്രൊട്ടക്ഷൻ (COP)
18 മാസം പ്രായമുള്ള കുട്ടിയുടെയും 3 വയസ്സുള്ള കുട്ടിയുടെയും സുരക്ഷാ പരിഗണിച്ചുകൊണ്ട് കാര്യത്തിൽ, ചൈൽഡ് റെസ്‌ട്രൈൻറ് സിസ്റ്റം പിന്നിലേക്ക് അഭിമുഖമായി സ്ഥാപിച്ചിരിക്കുന്നു. BNCAP ടെസ്റ്റുകളിൽ വാഗ്ദാനം ചെയ്യുന്ന പരിരക്ഷയുടെ അളവ് സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ല, എന്നാൽ പഞ്ച് EV 49-ൽ 45 പോയിൻ്റുകൾ നേടി. ഈ സ്കോറിലൂടെയാണ് 5-സ്റ്റാർ COP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിച്ചത്.
സുരക്ഷാ സവിശേഷതകൾ
ടാറ്റ പഞ്ച് EV യിൽ 6 എയർബാഗുകൾ, EBD സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPSM), പിൻ പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ എല്ലാ വേരിയന്റുകൾക്കും സജ്ജീകരിച്ചിരിക്കുന്നു. ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360-ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളും ഉയർന്ന വേരിയൻ്റുകൾക്ക് കൂടുതലായി ലഭിക്കും.
വിലയും എതിരാളികളും
ടാറ്റ പഞ്ച് EV രണ്ട് ബാറ്ററി സൈസുകളിലാണ് ലഭിക്കുന്നത് - 25 kWh, 35 kWh, രണ്ടാമത്തെ കോൺഫിഗറേഷനാണ് BNCAP ടെസ്റ്റിന് സ്വീകരിച്ചത് . ഇത് മൂന്ന് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു: സ്മാർട്ട്, അഡ്വഞ്ചർ, എംപവേർഡ് എന്നിവയാണവ. ഇവയുടെ വിലകൾ 10.99 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). പഞ്ച് EV സിട്രോൺ eC3 യുടെ നേരിട്ടുള്ള എതിരാളിയാണ്, ടാറ്റ ടിയാഗോ EV, MG കോമറ്റ് EV എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദലായി ഇതിനെ കണക്കാക്കാം.
കൂടുതൽ വായിക്കൂ: ടാറ്റ പഞ്ച് EV ഓട്ടോമാറ്റിക്
0 out of 0 found this helpful