റ്റാറ്റാ മോട്ടേഴ്സ് ആഗോളപരമായി ആർ&ഡി സ്പെൻഡേഴ്സിന്റെ ടോപ്-50 പട്ടിക തയ്യാറാക്കുന്നു.
ജയ്പൂർ : റ്റാറ്റാ മോട്ടോഴ്സ് ആർഡി (റിസർച്ച് ആന്റ് ഡെവലപ്മെന്റ്) നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ 50 കമ്പനികളുടെ പട്ടിക തയ്യാറാക്കുന്നു. 2014 ലിലെ 104 മത്തെ സ്ഥാനം മുതൽ ഈ വർഷത്തെ 49 മത്തെ സ്ഥാനം വരെ ഇന്ത്യൻ ഓട്ടോ മേജർ അവരുടെ ആർ ഡി നിക്ഷേപത്തിൽ വലിയ മുന്നേറ്റം കാണിച്ചിട്ടുണ്ട്. എന്നാലും ഇതിന്റെ നിക്ഷേപത്തിന്റെ ഭൂരി ഭാഗവും പോയിരിക്കുന്നത് അതിന്റെ യു കെ സബ്സിഡറി ജഗ്വാർ ലാൻഡ് റോവറിലേയ്ക്കാണ്.
യൂറോപ്യൻ കമ്മീഷൻ തയ്യാറാക്കിയ ഈ വർഷത്തെ ഇൻഡസ്ട്രീയൽ ആർ ഡി നിക്ഷേപത്തിന്റെ സ്കോർ ബോർഡ് നോക്കുകയാണെങ്കിൽ ജർമ്മൻ കാർനിർമ്മാതാവ് വോൾക്സ് വാഗണാണ് പട്ടികയിൽ ടോപ് ,തുടർന്ന് സാംസങ്ങ്, മൈക്രോ സോഫ്റ്റ്, ഇന്റൽ, നോവാർട്ടിസ് എന്നിവയാണ് പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങൾ കൈയ്യടക്കിയിരിക്കുന്നത്.
കമ്മീഷന്റെ റാങ്കിങ്ങിൽ ഈ 5 കമ്പനികളും അവരുടെ സ്ഥാനം നിലനിർത്തുമ്പോൾ , ഗൂഗിൾ 9 മത്തെ സ്ഥാനത്തു നിന്ന് 6 മത്തെ സ്ഥാനത്ത് എത്തി, പിഫിസ്സർ കഴിഞ്ഞ വർഷം പതിനഞ്ചാമത്തെ സ്ഥാനാത്തായിരുന്നെങ്കിൽ ഈ വർഷം പത്താം സ്ഥാനത്താണ്. റോഷെ , ജോൺസൺ ജോൺസൺ , ടൊയോട്ട , എന്നിവ യഥാക്രമം 7, 8, 9 സ്ഥാനത്തുണ്ട്.
25,00 ടോപ് കമ്പനികളുള്ള ലിസ്റ്റിൽ 829 എണ്ണവും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നാണ്, ജപ്പാനിൽ നിന്ന് 360 എണ്ണം, ചൈനയിൽ നിന്ന് 301, തായ് വാനിൽ നിന്ന് 114, സ്വിസ്റ്റ്സർ ലാൻഡിൽ നിന്ന് 80, ക്യാനഡ, ഇസ്രേയൽ എന്നിവിടങ്ങളിൽ നിന്ന് 27 വീതം, ഇന്ത്യയിൽ നിന്ന് 26, ഇന്ത്യ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ്. മറ്റു ഇന്ത്യൻ കമ്പനികളിൽ ഡോ. റെഡ്ഡീസ് ലബോട്ടറീസ് , എം എം , റിലയ്ൻസ് ഇൻഡ്സ്ട്രീസ്, ലുപിൻ, സൺ ഫാർമ, സിപ്ലാ എന്നിവ 404, 451, 540, 624, 669, 831 എന്നി സ്ഥാനങ്ങളിൽ ഉണ്ട്, അതുപോലെ ഇൻഫോസിസ് 884 മത്തെ സ്ഥാനത്തുമുണ്ട്.