ടാറ്റ സിക്ക 2016 ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിക്കുന്നു
നടന്നു കൊണ്ടിരിക്കുന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ ടാറ്റ തങ്ങളുടെ പുതിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് പ്രദർശിപ്പിച്ചു. കുറച്ച് ആഴ്‌ച്ചകൾക്കകം തന്നെ വാഹനം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മുഴുവനായും പുതിയ വാഹനത്തിനോടൊപ്പം രണ്ട് പുതിയ എഞ്ചിനും ടാറ്റ അവതരിപ്പിക്കുന്നു. കൂടാതെ ടാറ്റയുടെ പുതിയ ഇംപാക്‌ട് ഫിലോസഫി അനുസരിച്ചുള്ള വാഹനം ആണ് സിക്ക. ഷവർലറ്റ് ബീറ്റ്, ഹ്യൂണ്ടായ് ഐ 10, മാരുതി സുസുകി സെലേറിയൊ എന്നിവയുമായിട്ടായിരിക്കും വാഹനം മത്സരിക്കുക.
കണക്‌ട് നെക്‌സ്റ്റ് ഇൻഫൊടെയിന്മെന്റ് സിസ്റ്റവുമായാണ് ടാറ്റ സിക്കയുടെ വരവ്. ബ്ലൂ ടൂത് കണക്‌ടിവിവ്റ്റി, ട്യൂണർ, യു എസ് ബി, എ യു എക്‌സ് പിന്നെ വലിയ സ്ക്രീൻ ഡിസ്‌പ്ലേ എന്നിവയാണ് അതിന്റെ പ്രത്യേകതകൾ. നിലവിൽ ടാറ്റയുടെ കണക്‌ട് നെക്‌സ്റ്റ് സിസ്റ്റം നാവിഗേഷൻ, ജൂക് ആപ് എന്നീ ആപ്പുകളുമായി സ്‌മാർട്ട് ഫോൺ ഇന്റഗ്രേഷൻ ചെയ്യുവാനും കഴിയും. 4 സ്പീക്കറും 4 റ്റ്വീറ്ററും അടക്കം സെഗ്‌മെന്റിലാദ്യമായി 8 സ്പീക്കർ സിസ്റ്റവും വാഹനത്തിന് ലഭിക്കും. എ ബി എസ് ഇ ബ്ബി സി എസ് സി ( കോർണ്ണർ സ്റ്റബിലിറ്റി കൺട്രോൾ) എന്നിവയോടൊപ്പം ഡ്വൽ എയർ ബാഗുകളും സുരക്‌ഷയ്‌ക്കായുണ്ട്.
ടാറ്റ മോട്ടോഴ്‌സിന്റെ രണ്ട് പുത്തൻ എഞ്ചിനുകളുമായാണ് സിക്കയെത്തുക. ടാറ്റയുടെ പുതിയ റിവോടോർക്ക് ഫാമിലിയിലെ ആദ്യത്തെ എഞ്ചിൻ സിക്കയിലൂടെയാണ് അരങ്ങേറുന്നത്. ഒപ്പം റിവോട്രോൺ പെട്രോൾ സീരീസിലേക്ക് പുതിയ 1.2 ലിറ്റർ മോട്ടോർ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. 1800-3000 ആർ പി എമ്മിൽ പരമാവധി 140 എൻ എം ടോർക്കും 4000 ആർ പി എമ്മിൽ 70 പി എസ് പവറും ഈ പുതിയ 1.05 ലിറ്റർ റിവോടോർക്ക് 3 സ്ലിണ്ടർ ഡീസൽ എഞ്ചിൻ പുറന്തള്ളും. 3500 ആർ പി എമ്മിൽ പരമാവധി 114 എൻ എം ടോർക്കും 6000 ആർ പി എമ്മിൽ 85 പി എസ് പവറുമായിരിക്കും പുതിയ 1.2 ലിറ്റർ റിവോട്രോൺ 3 സിലിണ്ടർ എഞ്ചിൻ പുറന്തള്ളുക. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ് 5 സ്പീഡ് മനുവൽ ട്രാൻസ്മിഷനുമായിട്ടായിരിക്കും എത്തുക.