• English
    • Login / Register

    Tata Curvv എക്സ്റ്റീരിയർ ഡിസൈൻ 7 ചിത്രങ്ങളിൽ വിശദീകരിച്ചിരിക്കുന്നു!

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    42 Views
    • ഒരു അഭിപ്രായം എഴുതുക
    പ്രൊഡക്ഷൻ-സ്പെക്ക് ടാറ്റ Curvv ICE യുടെ പുറംഭാഗം, നിലവിൽ ലഭ്യമായിട്ടുള്ള Nexon, Harrier തുടങ്ങിയ ടാറ്റ എസ്‌യുവികളിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു.

    Tata Curvv exterior detailed in 7 images

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ടാറ്റ കർവ്വ് ഇപ്പോൾ വിപണിയിലെത്താനൊരുങ്ങുന്നു. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയ്‌ക്ക് ഒരു സ്റ്റൈലിഷ് ബദലായി തിരഞ്ഞെടുക്കാവുന്ന മോഡലാണിത്, കൂടാതെ ഇന്ത്യൻ മാർക്യുവിൽ നിന്നുള്ള ആദ്യത്തെ മാസ്-മാർക്കറ്റ് SUV-കൂപ്പേ ഓഫർ കൂടിയാണിത്. ടാറ്റ അതിൻ്റെ ഇൻ്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ICE) കൗണ്ടർപാർട്ടിന് മുമ്പായി വിൽപ്പനയ്‌ക്കെത്താനിരിക്കുന്ന കർവ്വ്-ൻ്റെ ഓൾ-ഇലക്‌ട്രിക് പതിപ്പും പുറത്തിറക്കും. ഈ ലേഖനത്തിൽ, കർവ്വ് ICE യുടെ എക്സ്റ്റീരിയർ 7 ചിത്രങ്ങളിൽ പരിശോധിക്കാം:

    ഫ്രണ്ട് 

    Tata Curvv LED DRL
    Tata Curvv grille

    പുതിയ നെക്‌സോണിലും ഹാരിയർ-സഫാരി ഡ്യുവോയിലും കാണുന്നതുപോലെ മുൻവശത്ത് സ്‌പ്ലിറ്റ്-ലൈറ്റിംഗ് സജ്ജീകരണം, കണക്റ്റഡ്  LED DRL സ്ട്രിപ്പ്, ഗ്രില്ലിലും ബമ്പറിൻ്റെ താഴത്തെ ഭാഗത്തിലും ക്രോം സ്റ്റഡ് ചെയ്ത അലങ്കാരങ്ങൾ എന്നിവയുമായാണ് ഇത് വരുന്നത്. ഗ്രില്ലിൻ്റെ താഴത്തെ പകുതിയിൽ സ്ഥിതിചെയ്യുന്ന മുൻ ക്യാമറയും നിങ്ങൾക്ക് ശ്രദ്ധിക്കാം.

    ഹെഡ്ലൈറ്റുകൾ

    Tata Curvv split-LED headlights

    ലംബമായി അടുക്കിയിരിക്കുന്ന LED ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളും ഓരോ അറ്റത്തും ത്രികോണാകൃതിയിലുള്ള ഹൌസിംഗ് സ്ഥാപിച്ചിരിക്കുന്നു. മികച്ച വായുപ്രവാഹത്തിനും എയറോഡൈനാമിക്‌സിനും വേണ്ടി ഒപ്റ്റിമൈസ് ചെയ്‌തേക്കാവുന്ന ഗ്രൂവുകളോടുകൂടിയ ഇടുങ്ങിയ എയർ കർട്ടനും ടാറ്റ കർവ്വ് ICE-ന് നൽകിയിട്ടുണ്ട്.

    സൈഡ്

    Tata Curvv ORVM-mounted side camera

    ഒരുപക്ഷേ കർവ്വ് ICE-ലെ ഏറ്റവും വലിയ ശ്രദ്ധയാകർഷിക്കുന്ന ഘടകം കൂപ്പെ പോലെയുള്ള റൂഫാണ്, ഇത് അല്പം  ഉയർന്നു നിൽക്കുന്ന പിൻഭാഗത്തേക്ക് ഇഴുകിച്ചേരുന്നു. ടാറ്റ കാറിലും കോംപാക്റ്റ് SUV വിഭാഗത്തിലും ആദ്യമായി സജ്ജീകരിക്കുന്ന ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകളുടെ വ്യവസ്ഥയും നിങ്ങൾക്ക് ഇവിടെ കാണാനാകും. 360-ഡിഗ്രി സജ്ജീകരണത്തിൻ്റെ ഭാഗമായ ORVM-മൌണ്ട് ചെയ്ത സൈഡ് ക്യാമറയും ഇതിലുണ്ട്.

    അലോയ് വീലുകൾ

    Tata Curvv dual-tone alloy wheels

    ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ൽ പ്രദർശിപ്പിച്ച മോഡലിൽ കാണുന്ന അതേ ദളങ്ങൾ പോലെയുള്ള ഡിസൈനിലുള്ള ഡ്യുവൽ-ടോൺ അലോയ് വീലുകളോടുകൂടിയ പ്രൊഡക്ഷൻ-സ്പെക്ക് കർവ്വ് ICE-ൽ ടാറ്റ സജ്ജീകരിച്ചിരിക്കുന്നു. വീൽ ആർച്ചുകൾക്ക് ചുറ്റുമുള്ള ക്ലാഡിംഗിന് ഗ്ലോസി ബ്ലാക്ക് ഫിനിഷുണ്ട്. ഇത് കൂടുതൽ പ്രീമിയം, സ്‌പോർടി അപ്പീൽ നല്കുന്നു

    റിയർ

    The Tata SUV-coupe’s back feels tall and the boot lid is positioned a lot higher than the bonnet, which has likely been done to increase the luggage space on offer (422 litres claimed).

    ടാറ്റ SUV-കൂപ്പിൻ്റെ പിൻഭാഗം ഉയരമുള്ളതായി കാണപ്പെടുന്നു, ബോണറ്റിനേക്കാൾ വളരെ ഉയർന്നതാണ് ബൂട്ട് ലിഡ്, ഓഫർ ചെയ്യുന്ന ലഗേജ് സ്പേസ് വർദ്ധിപ്പിക്കാൻ ഇത് ഉപകാരപ്രദമായേക്കാം (422 ലിറ്റർ ക്ലെയിം ചെയ്യുന്നു).

    ടെയിൽ ലൈറ്റുകൾ

    ഇതിൻ്റെ പ്രധാന സ്‌റ്റൈലിംഗ് വിശദാംശം റാപ്പറൗണ്ടും കണക്റ്റഡ് LED ടെയിൽ ലൈറ്റുകളുമാണ്. ഉയരമുള്ള ബമ്പർ - അടിയിൽ സിൽവർ ഫിനിഷുള്ള ഒരു ഫാക്സ് സ്കിഡ് പ്ലേറ്റ് എന്നിവ സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ് സജ്ജീകരണത്തെ അനുകരിക്കുന്നു, ഇവിടെ റിഫ്ലക്ടറുകളും റിവേഴ്‌സിംഗ് ലാമ്പുകളും ഉപയോഗിക്കപ്പെടുന്നു

    പവർട്രെയിൻ ഓപ്ഷനുകൾ

    ടാറ്റ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം കർവ്വ് ICE വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അവയുടെ സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

    സ്പെസിഫിക്കേഷൻ

    1.2 ലിറ്റർ TGDi (ടർബോ-പെട്രോൾ) എഞ്ചിൻ 1.5 ലിറ്റർ ഡീസൽ

    1.5 ലിറ്റർ ഡീസൽ

    പവർ

    125 PS

    115 PS

    ടോർക്ക്

    225 Nm

    260 Nm

    ട്രാൻസ്മിഷൻ

    6-സ്പീഡ് MT, 7-സ്പീഡ് DCT*

    6-സ്പീഡ് MT

    *DCT- ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

    ഇതും വായിക്കൂ: ടാറ്റ Curvv-ന് ടാറ്റ നെക്‌സോൺ EV കടം വാങ്ങാനും സ്വന്തമാക്കാനും കഴിയുന്ന 10 സവിശേഷതകൾ

    പ്രതീക്ഷിക്കുന്ന ലോഞ്ച്, വില, എതിരാളികൾ

    ടാറ്റ കർവ്വ് ICE 2024 സെപ്റ്റംബറിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, കർവ്വ് EV ആഗസ്റ്റ് 7 ന് വിപണിയിലെത്തിയേക്കാം. കർവ്വ് ICE സിട്രോൺ ബസാൾട്ടിൽ നിന്നുള്ള മത്സരത്തെ നേരിടും, അതേസമയം ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാക്ക് എന്നീ  കോംപാക്റ്റ് SUVകൾക്ക് ബദലായും ഇത്  പ്രവർത്തിക്കും.

    കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോയുടെ  വാട്സ്ആപ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ.

    കൂടുതൽ വായിക്കൂ: ഹ്യുണ്ടായ് ക്രെറ്റ ഓൺ റോഡ് വില

    was this article helpful ?

    Write your Comment on Tata കർവ്വ്

    1 അഭിപ്രായം
    1
    S
    sumeet v shah
    Jul 19, 2024, 6:07:07 PM

    Good Article to read.

    Read More...
      മറുപടി
      Write a Reply

      താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

      * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

      കാർ വാർത്തകൾ

      • ട്രെൻഡിംഗ് വാർത്ത
      • സമീപകാലത്തെ വാർത്ത

      ട്രെൻഡിംഗ് എസ് യു വി കാറുകൾ

      • ഏറ്റവും പുതിയത്
      • വരാനിരിക്കുന്നവ
      • ജനപ്രിയമായത്
      ×
      We need your നഗരം to customize your experience