ടാറ്റ തങ്ങളുടെ പുതിയ സി ഇ ഒ & എം ഡി ആയി ശ്രി ഗുവെന്റെർ ബറ്റ്ഷെക്കിനെ നിയോഗിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
മുൻ എയർബസ് ചീഫ് ഒപറേറ്റിങ്ങ് ഓഫീസർ ഗുവെന്റെർ ബറ്റ്ഷെക്ക് ഇനിമുതൽ ടാറ്റയുടെ ലോക്കൽ ഒപറേഷൻസിന്റെ മാനേജിങ്ങ് ഡയറക്‌ടറും ചീഫ് എക്‌സിക്ക്യൂട്ടീവ് ഒപെറാറ്ററുമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ ദക്ഷിണ കൊറിയ, തായ്‌ലന്റ്, ഇന്തോനേഷ്യ, ദക്ഷിണാ ആഫ്രിക്ക എന്നിവിടങ്ങളിലെ എല്ലാ ഒപറേഷനുകളുടെയും ചുമതല ഇനിമുതൽ ബറ്റ്ഷെക്കിനായിരിക്കും.
ബറ്റ്ഷെക്ക് സ്ഥാനമേല്ക്കുന്നതിലുള്ള സന്തോഷം പങ്കുവയ്‌ക്കവ് ഈറ്റ മോട്ടോഴ്‌സ് ചെയർമാൻ സൈറസ് മിസ്‌ട്രി പറഞ്ഞു, “ വളരെ മികച്ചതും എന്നാൽ വെല്ലുവിളി ഉയർത്തുന്നതുമായ പാതയിലൂടെയാണ് ടാറ്റ മോട്ടോഴ്‌സ് ഇപ്പോൾ കടന്നു പോകുന്നത്, അതിനാൽ ശ്രി ബറ്റ്ഷെക്കിന്റെ സ്ഥാനമേല്ക്കൽ ശരിയായ സമയത്താണ് നടന്നത്. അന്താരാഷ്ട്ര തലത്തിൽ കമ്പനിയെ വളർത്തുന്നതിലും പുതിയ വിപണികൾ കണ്ടെത്തുന്നതിലും മികച്ച പരിചയവുമായാണ് അദ്ധേഹം വരുന്നത്.മികച്ച രീതിയിൽ പെർഫോം ചെയ്യുന്ന ടീമുകളെ നയിക്കുവാൻ ബറ്റ്ഷെക്കിനുള്ള മികവ് ഞങ്ങളെ മികച്ച, നിലനില്ക്കുന്ന ലാഭകരമായ വളർച്ച കൈവരിക്കാൻ സഹായിക്കുമെന്ന് എനിക്കുറപ്പാണ്.”
“ഇന്നുവരെ നേരിട്ടതിൽ വ്ച്ച് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ഉദ്ദ്യമം ചെയ്‌തു തീർക്കാൻ ബറ്റ്ഷെക്കിന് അദ്ധേഹത്തിന്റെ ചൈനയിലെയും ദക്ഷിണ ആഫ്രിക്കയിലെയും അനുഭവ സമ്പത്ത് ഉപയോഗിക്കേണ്ടി വരും. വിപണിയുടെ രീതികളും സ്വീകാര്യതയും മനസ്സിലാക്കുന്നതിനോടൊപ്പം വളരെ വ്യത്യസ്‌തമായ സംസ്‌കാരമുള്ള ഒരു രാജ്യത്തെ കമ്പനിയുടെ സംസ്‌കാരവുമായി യോജിച്ചു പോവുക തുടങ്ങിയവയായിരിക്കും അദ്ധേഹം നേരിടുന്ന പ്രധാന വെല്ലുവിളികൾ. വിഭിന്നമായ ഇന്ത്യൻ വിപണിയുടെ അഭിനന്ദനം നേടുന്നതും വിജയത്തിന് പ്രധാനമായിരിക്കും.” അഡ്വാന്റം അദ്‌വൈസേഴ്‌സ് എൽ എൽ പി എം ഡി വി ജി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ജർമ്മനിയിലെ സ്റ്റുഗ്ഗാർട്ടിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് കോർപറേറ്റ് എഡ്യൂക്കേഷൻ ന്റെ പൂർവ്വ വിദ്ധ്യാർത്ഥിയാണ് ഈ 55 കാരൻ. 25 വർഷത്തോളം പ്രവർത്തി പരിചയമുണ്ട അദ്ധേഹത്തിന് വാഹന നിർമ്മാണ മേഘലയിൽ, അതിൽ തന്നെ കുറേ വർഷം ബെയ്ജിങ്ങ് ബെൻസ് ഓട്ടോമോട്ടീവ് കോ. ലിമിറ്റഡിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. ഡൈംലെർ എ ജി ബൈജിങ്ങ് ഓട്ടോമോട്ടിവ് ഇണ്ഡസ്ട്രിയൽ ഃഓൾഡിങ്ങ് എന്നിവയുടെ സംയോജനമായ ബൈജിങ്ങ് ബെൻസ് ചൈനയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരി 15, 2016 ൽ ശ്രി ബറ്റ്ഷെക്ക് സ്ഥാനമേൽക്കുമെന്ന് പ്രതീക്ഷിക്കാം.
0 out of 0 found this helpful