• English
    • Login / Register

    ദക്ഷിണാഫ്രിക്കൻ Jimny 5-door ഇന്ത്യ-സ്പെക്ക് Maruti Jimnyയെക്കാൾ കൂടുതൽ നിറങ്ങളിൽ!

    നവം 20, 2023 10:05 pm ansh മാരുതി ജിന്മി ന് പ്രസിദ്ധീകരിച്ചത്

    • 20 Views
    • ഒരു അഭിപ്രായം എഴുതുക

    ഇന്ത്യക്ക് പുറത്ത് 5-ഡോർ സുസുക്കി ജിംനി ലഭിക്കുന്ന ആദ്യ വിപണിയായി ദക്ഷിണാഫ്രിക്ക

    Suzuki Jimny 5-door

    • ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഈ യൂണിറ്റുകൾ ഇപ്പോൾ കൂടുതൽ വർണ്ണ ഓപ്ഷനുകൾ ലഭിക്കും.

    • സിൽക്കി സിൽവർ മെറ്റാലിക്, ജംഗിൾ ഗ്രീൻ, ചിഫൺ ഐവറി മെറ്റാലിക് ഡ്യുവൽ ടോൺ എന്നിവയാണ് 3 അധിക നിറങ്ങൾ.

    • ഇന്ത്യ-സ്പെക്ക് പതിപ്പിന് സമാനമായ 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, എന്നാൽ ഔട്ട്പുട്ട് കണക്കുകൾ അനുസരിച്ച് അല്പം കുറവാണ്.

    • 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 6 എയർബാഗുകൾ, ഒരു റിയർവ്യൂ ക്യാമറ എന്നിവ ഫീച്ചർ ചെയ്യുന്നു.  

    ഇന്ത്യയിൽ നിർമ്മിച്ച മാരുതി ജിംനി 5-ഡോർ ദക്ഷിണാഫ്രിക്കയിൽ ലോഞ്ച് ചെയ്തു, സമാനമായ എഞ്ചിൻ ഓപ്ഷനും സവിശേഷതകളും അല്പം കൂടുതൽ വിലയുമായാണ് ഇത് വരുന്നത്. നീളമേറിയ ഓഫ്-റോഡറിന്റെ മിക്ക വിശദാംശങ്ങളും ഇന്ത്യ-സ്പെക്ക് പതിപ്പിന് സമാനമാണെങ്കിലും, ദക്ഷിണാഫ്രിക്കയിൽ ഇതിന് നിറങ്ങൾ ലഭിക്കുന്നു. ഈ വിഷാദശാംശങ്ങൾ നിങ്ങൾക്കിവിടെ കാണാം.

    നിറങ്ങൾ

    മോണോടോൺ നിറങ്ങളിൽ 6 ഓപ്ഷനുകളിലാണ് ഇത് വരുന്നത്

    Suzuki Jimny 5-door Monotone Exterior Colours

    • സെലസ്റ്റിയൽ ബ്ലൂ പേൾ മെറ്റാലിക് (ഇന്ത്യ-സ്പെക്ക് ജിംനിക്കൊപ്പം നെക്സ ബ്ലൂ ആയി ലഭ്യമാണ്.)

    • ആർട്ടിക് വൈറ്റ് പേൾ (ഇന്ത്യ-സ്പെക് പതിപ്പിനൊപ്പം ലഭ്യമാണ്.)

    • സിൽക്കി സിൽവർ മെറ്റാലിക് (പുതിയത്)

    • ബ്ലൂയിഷ് ബ്ലാക്ക് പേൾ (ഇന്ത്യ-സ്പെക്ക് പതിപ്പിനൊപ്പം ലഭ്യമാണ്.)

    • ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക് (ഇന്ത്യ-സ്പെക്ക് പതിപ്പിനൊപ്പം ലഭ്യമാണ്.)

    • ജംഗിൾ ഗ്രീൻ (പുതിയത്)

    • ഈ നിറം (ജംഗിൾ ഗ്രീൻ) ഇന്ത്യയിലെ സൈനിക വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന പച്ച നിറത്തോട് കൂടുതൽ സമാനതയുള്ളതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,                   സാധാരണക്കാർക്ക് ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല.

    3 ഡ്യുവൽ ടോൺ ഷേഡുകളും ലഭ്യമാണ്

    Suzuki Jimny 5-door Dual-tone Exterior Colours

    • ആകർഷകമായ റെഡ് മെറ്റാലിക് ബ്ലൂയിഷ് ബ്ലാക്ക് പേൾ (ഇന്ത്യ-സ്പെക് പതിപ്പിനൊപ്പം ലഭ്യമാണ്.)

    • ചിഫൺ ഐവറി മെറ്റാലിക് ബ്ലൂയിഷ് ബ്ലാക്ക് പേൾ (പുതിയത്)

    • സിൽവർ അല്ലെങ്കിൽ ഗ്രേ നിറത്തേക്കാൾ മികച്ചതും പക്വതയുള്ളതുമായി തോന്നുന്ന ഈ ഷേഡ് (ഷിഫോൺ ഐവറി മെറ്റാലിക്), ഇന്ത്യൻ വാങ്ങുന്നവർക്കിടയിൽ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ ഇവിടെ വാഗ്‌ദാനം ചെയ്തേക്കില്ല.

    • ദക്ഷിണാഫ്രിക്കയിലെ റെഡ് മെറ്റാലിക് കളർ ഓപ്ഷൻ ഡ്യുവൽ-ടോൺ ഷേഡിൽ മാത്രമേ ലഭ്യമാകൂ, അതേസമയം ഇന്ത്യയിൽ ഇത് മോണോടോൺ ഷേഡായി വാഗ്ദാനം ചെയ്യുന്നു.

    ഇതും കാണൂ: പുതിയ സുസുക്കി സ്വിഫ്റ്റ് നിറത്തിന്റെ വിശദാംശങ്ങളിലൂടെ! ഇന്ത്യ-സ്പെക്ക് സ്വിഫ്റ്റിൽ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?

    പവർട്രെയിൻ

    Suzuki Jimny 5-door Low Range Transfer Case

    5-ഡോർ ജിംനിയുടെ ദക്ഷിണാഫ്രിക്കൻ സമാനമായ1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്, 102 PS ,130 Nm- എന്ന പരാമീറ്ററുകളിൽ അൽപ്പം കുറഞ്ഞ ഔട്ട്പുട്ടാണ് നല്കുന്നത്. 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ സമാനമായ ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കുന്നു:

    ഇതും വായിക്കൂ: 2024 മാരുതി സുസുക്കി സ്വിഫ്റ്റിന് ഇനിയൊരു പുതിയ എഞ്ചിൻ, കൂടുതൽ വിശദാംശങ്ങളിലൂടെ!

    ഇന്ത്യൻ പതിപ്പ് പോലെതന്നെ, ദക്ഷിണാഫ്രിക്കയിലെ 5-ഡോർ സുസുക്കി ജിംനി, ലോ-റേഞ്ച് ട്രാൻസ്ഫർ കെയ്‌സും സ്റ്റാൻഡേർഡായ ഫോർ-വീൽ-ഡ്രൈവ് സിസ്റ്റവുമായി വരുന്നു, ഇതിന് 210 mm ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നു.

    സവിശേഷതകളും സുരക്ഷയും

    Suzuki Jimny 5-door Dashboard

    ഇതിന്റെ ഫീച്ചർ ലിസ്റ്റും ഇന്ത്യ-സ്പെക് പതിപ്പിന് സമാനമാണ്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 6 എയർബാഗുകൾ (ഇന്ത്യൻ പതിപ്പിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി വരുന്നു), EBD  സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡും ഡീസന്റ് കണ്ട്രോളും റിയർവ്യൂ ക്യാമറയും സവിശേഷതകളിൽ ഉൾപ്പെടുത്തുന്നു

    ഇന്ത്യയിൽ വരാനിരിക്കുന്ന കാറുകൾ

    വിലകൾ

    Suzuki Jimny 5-door

    ദക്ഷിണാഫ്രിക്കൻ 5-ഡോർ സുസുക്കി ജിംനിയുടെ വില R4,29,900 രൂപ മുതൽ R4,79,900 രൂപ വരെയാണ് (എക്സ്-ഷോറൂം), അതായത് ഏകദേശം 19.65 ലക്ഷം മുതൽ 21.93 ലക്ഷം രൂപ വരെ വരുന്നു. ഇന്ത്യ-സ്പെക്ക് മാരുതി ജിംനി 5-ഡോറിന്റെ വില 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം), ഇത് മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയോട് കിടപിടിക്കുന്നു.

    കൂടുതൽ വായിക്കൂ: മാരുതി ജിംനി ഓൺ റോഡ് വില

    was this article helpful ?

    Write your Comment on Maruti ജിന്മി

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience