• English
  • Login / Register

ക്രെറ്റയ്ക്ക് ഒത്ത എതിരാളിയുമായി സ്കോഡ- ഫോക്സ്‌വാഗൺ; ഡി‌എസ്ജി, ഓട്ടോമാറ്റിക്ക് ഓപ്ഷനുകളിൽ ലഭിക്കും

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 135 Views
  • ഒരു അഭിപ്രായം എഴുതുക

ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ വിഷൻ ഇൻ-അധിഷ്ഠിത കോംപാക്റ്റ് എസ്‌യുവിയ്ക്ക് കരുത്ത് പകരുന്നത് പുതിയ ടർബോ-പെട്രോൾ എഞ്ചിനുകളാണ്.

  • വിഡബ്ല്യു ടൈഗൺ, സ്കോഡ വിഷൻ ഇൻ എന്നിവ 2021 ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് ഉറപ്പായി. 
  • രണ്ട് എസ്‌യുവികളും 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ പങ്കിടും.

  • ടൈഗണിലും വിഷൻ ഇന്നിലും 1.0 ലിറ്റർ ടി‌എസ്‌ഐയോടൊപ്പം 6 സ്പീഡ് എംടി അല്ലെങ്കിൽ 6 സ്പീഡ് എടി തിരഞ്ഞെടുക്കാം.  

  • 1.5 ലിറ്റർ ടി‌എസ്‌ഐ 7 സ്പീഡ് ഡി‌എസ്‌ജി (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) മാത്രമായിരിക്കും നൽകുക. 1.5 ലിറ്റർ ടി‌എസ്‌ഐക്ക് മാനുവൽ ഓപ്ഷനുണ്ടാകാൻ സാധ്യതയില്ല.

Skoda-VW’s Creta Rivals To Offer Both DSG & Automatic Options


ഇന്ത്യയിലെ കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിലേക്കുള്ള സ്‌കോഡയുടേയും ഫോക്‌സ്‌വാഗന്റേയും മോഡലുകൾ 2021 ന്റെ തുടക്കത്തിൽ എത്തും. പുതിയ 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകളാണ് ഇവയ്ക്ക് കരുത്തുപകരുകയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ട്രാൻസ്മിഷൻ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാലും അടുത്തകാലത്ത് പുറത്തിറങ്ങിയ വിഡബ്ല്യു മോഡലുകളുടെ അടിസ്ഥാനത്തിൽ രണ്ട് എഞ്ചിനുകൾക്കും അവയുടേതായ ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭിക്കാനാണ് സാധ്യത. 

1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ബിഎസ്6 പോളോയിലും വെന്റോയിലുമായാണ് ആദ്യം അവതരിപ്പിച്ചത്. ഒപ്പം 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരുന്നു. അതേസമയം, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ പുതിയ ടി-റോക്കിനൊപ്പമാണ് ആദ്യം പുറത്തിറങ്ങിയത്. കൂടാതെ 7 സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് മാത്രമാണ് ട്രാൻസ്മിഷൻ ഓപ്ഷൻ. ഫോക്‌സ്‌വാഗൺ ടൈഗൂണിലും പ്രൊഡക്ഷൻ സ്‌പെക്ക് സ്‌കോഡ വിഷൻ ഐഎനിലും ഇതേ ട്രാൻസ്മിഷൻ ഓപ്ഷനുകൾ ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്. കാരണം രണ്ട് മോഡലുകൾക്കും കരുത്തുപകരുന്നത് ഒരേ എഞ്ചിൻ ഓപ്ഷനുകളാണെന്ന് കാണാം. 

Volkswagen Taigun, Skoda Compact SUV To Get 1.0-litre and 1.5-litre Turbo-petrol Engines

ടൈഗൺ, സ്കോഡ എസ്‌യുവികൾ വിഡബ്ല്യു ഗ്രൂപ്പിന്റെ പ്രാദേശികവൽക്കരിച്ച പ്ലാറ്റ്ഫോമായ എംക്യുബി എ0 ഐഎൻ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്ക് ഡീസൽ എഞ്ചിൻ ഉണ്ടാകില്ല എന്നതും ശ്രദ്ധേയം. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എതിരാളികൾക്ക് വെല്ലുവിളിയാകുന്ന വിലയുമായി വിപണി പിടിയ്ക്കാൻ 6 സ്പീഡ് എടി ഓപ്ഷൻ 1.0 ലിറ്റർ ടർബോ-പെട്രോളിനൊപ്പം കൂടുതൽ താങ്ങാനാവുന്ന ഒരു ഓപ്ഷനായി അവതരിപ്പിക്കുകയാണ് സ്കോഡ-വിഡബ്ല്യു. കൂടാതെ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ കൂടുതൽ കരുത്തുറ്റ 1.5 ലിറ്റർ ടർബോ എഞ്ചിനോടൊപ്പം കൂടുതൽ പരിഷ്കരിച്ചതും നൂതനവുമായ 7 സ്പീഡ് ഡി‌എസ്‌ജി വാഗ്ദാനം ചെയ്യാനും കഴിയും. പുതിയ ക്രെറ്റയിൽ ഹ്യുണ്ടായ് പരീക്ഷിച്ചതും ഇതേ തന്ത്രമാണ്. 115 പിഎസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടൊപ്പം 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ, സിവിടി ഓട്ടോമാറ്റിക് ലഭിക്കുമ്പോൾ 140 പിഎസ് ടർബോ-പെട്രോളിനോടൊപ്പം 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് മാത്രമാണ് ക്രെറ്റയുടെ ഉയർന്ന സ്‌പെസിഫൈഡ് വേരിയന്റുകളിൽ ലഭിക്കുക.

2021 Volkswagen Taigun Revealed, Will Take On Hyundai Creta & Kia Seltos

ഇതുവരെ പോളോയിലും വെന്റോയിലും 110 പി‌എസ് / 175 എൻ‌എം കരുത്താണ് 1.0 ലിറ്റർ ടി‌എസ്‌ഐ ഉല്പാദിപ്പിച്ചിരുന്നത്. അതേസമയം, ടി-റോക്കിലെ 1.5 ലിറ്റർ ടിഎസ്ഐയ്ക്ക് 150 പിഎസ് പവറും 250 എൻഎം ടോർക്കുമാണ് റേറ്റിംഗ്. ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ വിഷൻ ഇൻ-ഡെറൈവ്ഡ് എസ്‌യുവി എന്നിവ രണ്ട് എഞ്ചിൻ ഓപ്ഷ്നുകളിലും ഒരേ പ്രകടനം കാഴ്ചവക്കുമെന്ന്  പ്രതീക്ഷിക്കാം. കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിലെ പ്രീമിയം മോഡലുകളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, റെനോ കാപ്റ്റർ എന്നിവയുമായി കൊമ്പുകോർക്കാൻ 2021 ന്റെ ആദ്യ പാദത്തിൽ ഈ രണ്ട് മോഡലുകളും എത്തും. 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് വിഡബ്ല്യു, സ്‌കോഡ കോംപാക്റ്റ് എസ്‌യുവിയുടെ വില പ്രതീക്ഷിക്കുന്നത്. 

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Skoda kushaq

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience