• English
    • Login / Register

    ക്വിഡിന്റെ നിർമ്മാണം 50 % കൂടി വർദ്ധിപ്പിക്കാൻ റെനൊ

    <തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

    • 11 Views
    • ഒരു അഭിപ്രായം എഴുതുക

    Renault Kwid

    ജയ്‌പൂർ: റെനൊ ക്വിഡിന്റെ നിർമ്മാണം 10,000 യൂണിറ്റുകളായി വർദ്ധിപ്പിക്കുവാനൊരുങ്ങുന്നു!

    നേരത്തെ ഇന്ത്യൻ വിപണിയിൽ ചലനമുണ്ടാക്കാൻ റെനൊ കഷ്ട്ടപ്പെട്ടിരുന്നു. എന്നാൽ 2015 സെപ്റ്റംബർ 24 ന്‌ ക്വിഡ് ലോഞ്ച് ചെയ്തതോടെ എല്ലാം മാറി. ഉപഭോഗ്‌താക്കളുടെ ഇടയിൽ തരംഗമായ വാഹനത്തിന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്. ഒക്‌ടോബർ ആദ്യ വാരത്തോടെ 25,000 ബുക്കിങ്ങ് കടന്ന വാഹനം മാസാവസനത്തോടെ 50,000 ബുക്കിങ്ങ് നേടി. ഇതിന്റെ ഫലമായി കാലതാമസം 2 മാസമായി കൂടുകയും റെനോയുടെ നവംബറിലെ വളർച്ച 144% ആയി ഉയരുകയും ചെയ്‌തു. നിലവിൽ ഒരു മാസം ഉൽപ്പാതിപ്പിക്കുന്ന 6,000 യൂണിറ്റുകൾ പോരാതെ വന്നപ്പോൾ ഉൽപ്പാദനം 8,000-10,000 ആക്കി ഉയർത്താനാണ്‌ നിർമ്മാതാക്കളുടെ ശ്രമം, ഏതാണ്ട് 50 ശതമാനം ( ഏകദേശം) വർദ്ധനവാണിത്.

    Renault Kwid

    ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് 2016 മുതൽ ഈ നിർമ്മാണ വർദ്ധനവ് നടപ്പിലാകും. റെനൊ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്‌ടർ സുമിത് ഷേണായി പറഞ്ഞു “ ക്വിഡ് വലിയ വിജയമായി കഴിഞ്ഞു, ആവശ്യകതയ്‌ക്കനുസരിച്ച് ഉൽപ്പാതനം വർദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ്‌ ഞങ്ങൾ. 98 ശതമാനവും പ്രദേശീയ സാമഗ്രികളുമായി ഞങ്ങളുടെ കരാറുകാരും ഞങ്ങളും ഉൽപ്പാതനം കൂട്ടാനുള്ള ശ്രമത്തിലാണ്‌. ചെന്നൈയിലെ മഴ പ്രതികൂലമായി ബാധിച്ചുവെങ്കിലും വാഹനത്തിന്റെ ആവശ്യകത മറികടക്കാൻ ഞങ്ങൾ അധിക സമയം ജോലി ചെയ്യുകയാണിപ്പോൾ. ”

    വിജയത്തിൽ മുങ്ങിക്കൊണ്ട് റെനൊ ഡിസംബറിലെ ആഘോഷ ഓഫറുകളിൽ നിന്നും ക്വിഡിനെ ഒഴിച്ചു നിർത്തിയിരിക്കുകയാണ്‌. എന്നാൽ മാരുതി ഹ്യൂണ്ടായ് പോലുള്ള നിർമ്മാതാക്കൾക്ക് മത്സരത്തിൽ പിടിച്ചു നിൽക്കാൻ സെഗ്‌മെന്റിലെ വാഹനങ്ങൾക്ക് ഓഫറുകൾ നൽകേണ്ടി വന്നു.

    was this article helpful ?

    Write your Comment on Renault ക്വിഡ് 2015-2019

    ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience