• English
    • Login / Register
    Discontinued
    • റെനോ ക്വിഡ് 2015-2019 front left side image
    • റെനോ ക്വിഡ് 2015-2019 grille image
    1/2
    • Renault KWID 2015-2019
      + 6നിറങ്ങൾ
    • Renault KWID 2015-2019
      + 22ചിത്രങ്ങൾ
    • Renault KWID 2015-2019
    • Renault KWID 2015-2019
      വീഡിയോസ്

    റെനോ ക്വിഡ് 2015-2019

    4.31.4K അവലോകനങ്ങൾrate & win ₹1000
    Rs.2.67 - 4.94 ലക്ഷം*
    last recorded വില
    Th ഐഎസ് model has been discontinued
    buy ഉപയോഗിച്ചു റെനോ ക്വിഡ്

    പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ റെനോ ക്വിഡ് 2015-2019

    എഞ്ചിൻ799 സിസി - 999 സിസി
    power53.3 - 67 ബി‌എച്ച്‌പി
    torque72 Nm - 91 Nm
    ട്രാൻസ്മിഷൻമാനുവൽ / ഓട്ടോമാറ്റിക്
    മൈലേജ്23.01 ടു 25.17 കെഎംപിഎൽ
    ഫയൽപെടോള്
    • digital odometer
    • ബ്ലൂടൂത്ത് കണക്റ്റിവിറ്റി
    • touchscreen
    • central locking
    • air conditioner
    • കീലെസ് എൻട്രി
    • rear camera
    • rear seat armrest
    • റെനോ ക്വിഡ് 2015-2019 പിന്നിലെ സീറ്റിലെ ആം റെസ്റ്റ് - പിന്നിലെ യാത്രക്കാർക്ക് പ്രീമിയം ഫീലും കംഫോർട്ടും നൽകുന്നു.

      പിന്നിലെ സീറ്റിലെ ആം റെസ്റ്റ് - പിന്നിലെ യാത്രക്കാർക്ക് പ്രീമിയം ഫീലും കംഫോർട്ടും നൽകുന്നു.

    • റെനോ ക്വിഡ് 2015-2019 ക്യാബിനുള്ളിലെ സ്റ്റോറേജ് സംവിധാനങ്ങൾ - വലിയ സെന്റർ കൺസോൾ സ്റ്റോറെജും സെഗ്‌മെന്റിലെ തന്നെ മികച്ച 300-ലിറ്റർ ബൂട്ട് സ്‌പേസും. ഒരു സാധാരണ ദീർഘയാത്രയിൽ കൊണ്ടുപോകേണ്ട ലഗേജുകൾ അനായാസേന സൂക്ഷിക്കാം.

      ക്യാബിനുള്ളിലെ സ്റ്റോറേജ് സംവിധാനങ്ങൾ - വലിയ സെന്റർ കൺസോൾ സ്റ്റോറെജും സെഗ്‌മെന്റിലെ തന്നെ മികച്ച 300-ലിറ്റർ ബൂട്ട് സ്‌പേസും. ഒരു സാധാരണ ദീർഘയാത്രയിൽ കൊണ്ടുപോകേണ്ട ലഗേജുകൾ അനായാസേന സൂക്ഷിക്കാം.

    • റെനോ ക്വിഡ് 2015-2019   ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ - മീറ്റർ വ്യക്‌തതയോടെ അനായാസേന വായിക്കുവാൻ സാധിക്കും  

        ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ - മീറ്റർ വ്യക്‌തതയോടെ അനായാസേന വായിക്കുവാൻ സാധിക്കും  

    • റെനോ ക്വിഡ് 2015-2019 ഈ സെഗ്‌മെന്റിൽ തന്നെ ആദ്യമായി റിവേഴ്`സ് പാർക്കിങ്ങ് ക്യാമറയുമായി��ട്ടാണ്‌ ക്വിഡ് എത്തുന്നത്.

      ഈ സെഗ്‌മെന്റിൽ തന്നെ ആദ്യമായി റിവേഴ്`സ് പാർക്കിങ്ങ് ക്യാമറയുമായിട്ടാണ്‌ ക്വിഡ് എത്തുന്നത്.

    • റെനോ ക്വിഡ് 2015-2019 ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 7-ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റവും സെഗ്മെന്റിൽ ആദ്യമാണ്‌.

      ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 7-ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റവും സെഗ്മെന്റിൽ ആദ്യമാണ്‌.

    • key സ്പെസിഫിക്കേഷനുകൾ
    • top സവിശേഷതകൾ
    • വേറിട്ടുനിൽക്കുന്ന സവിശേഷതകൾ

    റെനോ ക്വിഡ് 2015-2019 വില പട്ടിക (വേരിയന്റുകൾ)

    following details are the last recorded, ഒപ്പം the prices മെയ് vary depending on the car's condition.

    ക്വിഡ് 2015-2019 0.8 വീണ്ടും ലോഡുചെയ്‌തു(Base Model)799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.2.67 ലക്ഷം* 
    ക്വിഡ് 2015-2019 എസ്റ്റിഡി799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.2.83 ലക്ഷം* 
    ക്വിഡ് 2015-2019 ര്ക്സി ഓപ്ഷണൽ799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.3.07 ലക്ഷം* 
    റസ്‌ലി 02 വാർഷിക പതിപ്പ്799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.3.43 ലക്ഷം* 
    ക്വിഡ് 2015-2019 ര്ക്സി799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.3.53 ലക്ഷം* 
    ക്വിഡ് 2015-2019 1.0 റസ്‌ലി999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.3.54 ലക്ഷം* 
    ക്വിഡ് 2015-2019 വീണ്ടും ലോഡുചെയ്‌തു 1.0999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.3.58 ലക്ഷം* 
    ക്വിഡ് 2015-2019 റസ്റ്799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.3.61 ലക്ഷം* 
    1.0 റസ്‌ലി 02 വാർഷിക പതിപ്പ്999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.3.64 ലക്ഷം* 
    റസ്റ് 02 വാർഷിക പതിപ്പ്799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.3.76 ലക്ഷം* 
    ക്വിഡ് 2015-2019 റസ്‌ലി799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.3.83 ലക്ഷം* 
    ക്വിഡ് 2015-2019 1.0999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.3.84 ലക്ഷം* 
    ക്വിഡ് 2015-2019 1.0 അംറ് റസ്‌ലി999 സിസി, ഓട്ടോമാറ്റിക്, പെടോള്, 24.04 കെഎംപിഎൽRs.3.84 ലക്ഷം* 
    ക്വിഡ് 2015-2019 എ‌എം‌ടി 1.0 വീണ്ടും ലോഡുചെയ്‌തു999 സിസി, ഓട്ടോമാറ്റിക്, പെടോള്, 24.04 കെഎംപിഎൽRs.3.88 ലക്ഷം* 
    1.0 റസ്റ് 02 വാർഷിക പതിപ്പ്999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.3.98 ലക്ഷം* 
    ക്വിഡ് 2015-2019 റസ്റ് അംറ്799 സിസി, ഓട്ടോമാറ്റിക്, പെടോള്, 25.17 കെഎംപിഎൽRs.3.98 ലക്ഷം* 
    ക്വിഡ് 2015-2019 റസ്റ് ഓപ്ഷണൽ799 സിസി, മാനുവൽ, പെടോള്, 25.17 കെഎംപിഎൽRs.3.98 ലക്ഷം* 
    ക്വിഡ് 2015-2019 റിനോ KWID 1.0 RXT999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.4.03 ലക്ഷം* 
    ക്വിഡ് 2015-2019 1.0 റസ്റ് ഓപ്ഷണൽ999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.4.21 ലക്ഷം* 
    ക്വിഡ് 2015-2019 1.0 റസ്റ് optional അടുത്ത്999 സിസി, ഓട്ടോമാറ്റിക്, പെടോള്, 23.01 കെഎംപിഎൽRs.4.30 ലക്ഷം* 
    ക്വിഡ് 2015-2019 സൂപ്പർ സോൾഡിയർ 1.0 മെട്രിക് ടൺ999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.4.34 ലക്ഷം* 
    ക്വിഡ് 2015-2019 ഇറാൻ മാന് 1.0 മറ്റ്999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.4.34 ലക്ഷം* 
    ക്വിഡ് 2015-2019 ഇറാൻ മാന് 1.0 അംറ്999 സിസി, ഓട്ടോമാറ്റിക്, പെടോള്, 23.01 കെഎംപിഎൽRs.4.34 ലക്ഷം* 
    ക്വിഡ് 2015-2019 ക്യാപ്റ്റൻ അമേരിക്ക 1.0 എം.ടി.999 സിസി, മാനുവൽ, പെടോള്, 24.04 കെഎംപിഎൽRs.4.34 ലക്ഷം* 
    ക്വിഡ് 2015-2019 മലകയറ്റം 1.0 മെട്രിക് ടൺ999 സിസി, മാനുവൽ, പെടോള്, 23.01 കെഎംപിഎൽRs.4.46 ലക്ഷം* 
    ക്വിഡ് 2015-2019 1.0 അംറ് റസ്റ്999 സിസി, ഓട്ടോമാറ്റിക്, പെടോള്, 24.04 കെഎംപിഎൽRs.4.50 ലക്ഷം* 
    ക്വിഡ് 2015-2019 മലകയറ്റം 1.0 എ.എം.ടി.999 സിസി, ഓട്ടോമാറ്റിക്, പെടോള്, 24.04 കെഎംപിഎൽRs.4.75 ലക്ഷം* 
    ക്വിഡ് 2015-2019 അദൃശ്യമായ 1.0 അംറ്999 സിസി, മാനുവൽ, പെടോള്, 24.04 കെഎംപിഎൽRs.4.94 ലക്ഷം* 
    ക്വിഡ് 2015-2019 ക്യാപ്റ്റൻ‌ അമേരിക്ക 1.0 എ‌എം‌ടി(Top Model)999 സിസി, ഓട്ടോമാറ്റിക്, പെടോള്, 24.04 കെഎംപിഎൽRs.4.94 ലക്ഷം* 
    മുഴുവൻ വേരിയന്റുകൾ കാണു

    റെനോ ക്വിഡ് 2015-2019 അവലോകനം

    Overview

    2014 ലെ ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ച ചെറിയ ഒരു കൺസപ്റ്റ് മോഡലിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള ഒരു ബഡ്‌ജറ്റ് ഹാച്ച്ബാക്ക് വാഹനങ്ങളിലൊന്നായി റെനോ ക്വിഡ് വളർന്നിരിക്കുന്നു. കുറഞ്ഞ ബഡ്‌ജറ്റീലുള്ള വാഹനങ്ങളിലും മികച്ച സവിശേഷതകൾ ഉൾപ്പെടുത്താൻ കഴിയും എന്ന് ഈ ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ റെനോ ക്വിഡിലൂടെ അടിവരയിട്ട് തെളിച്ചിരിക്കുന്നു. ഇത്രയും വർഷങ്ങൾക്കിടയിൽ മാരുതി ഓൾട്ടോ 800 നൊപ്പം മത്സരിച്ച് പിടിച്ചു നില്‍ക്കുവാൻ കഴിഞ്ഞ ആദ്യത്തെ വാഹനം കൂടിയാ ക്വിഡിന്റെ അനപ്രീതി ഇന്ത്യയിൽ ഇപ്പോഴും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. 

    ഒരു എസ് യു വി യുടേതിനു സമാനമായ രൊപ്പവും ഉയർന്ന യാത്രാ സുഖവും ഒപ്പം ടച്ച്സ്‌ക്രീൻ ഇൻഫൊടെയിൻഎന്റ് സിസ്റ്റവുമായിരുന്നു വിപണിയിൽ ആദ്യം അവതരിപ്പിച്ചപ്പോൾ ആളുകളെ ആകർഷിച്ചതെങ്കിലും ഇപ്പോൾ വാഹനം 1.0 ലിറ്റർ എഞ്ചിൻ, എ എം ടി ഓപ്‌ഷനുകൾ എന്നിവ കൂടിചേർന്നതോടെ കൂടുതൽ ആകർഷകവും സൗകര്യരദവുമായ പക്കേജ് ആയി. നിങ്ങൾ സ്വന്തമാക്കുവാനാഗ്രഹിക്കുന്ന വാഹനത്തിനു വേണ്ട സൗകര്യങ്ങൾ റെനോയിലുണ്ടോ? വരു നമുക്ക് നോക്കാം!

    ഈ സെഗ്‌മെന്റിലെ ഏറ്റവും യുവത്വം തുളുമ്പുന്ന വാഹനം തന്നെയാണ്‌ റെനോ ക്വിഡ്. രണ്ട് സെഗ്‌മെന്റിനു മുകളിലു വാഹനങ്ങൾക്ക് സമാനമായ സവിശേഷതകൾ പോലും ഈ വാഹനത്തിൽ ഉൾപ്പെട്ത്തിയിട്ടുണ്ട്, ഒപ്പം മികവുറ്റ രൂപഭംഗിയും ഇന്ധനക്ഷമതയും. 

    കൂടാതെ 2018 ലെ അപ്‌ഡേറ്റിൽ അൽപ്പം കൂടി ഉപയോഗപ്രദമായ സംവിധാനങ്ങളായ റിവേഴ്‌സ് ക്യാമറ, എ എം ടി ക്രീപ്, റിട്രാക്‌റ്റബിൾ റിയർ സീറ്റ് ബെൽറ്റുകൾ എന്നിവ കൂടി ഉൾപ്പെടുത്തി നിങ്ങളുടെ ബഡ്‌ജറ്റിനിണങ്ങുന്ന ഒരു മികവുറ്റ ചെറു സിറ്റി വാഹനമായി ക്വിഡ് മാറി. ഇതിനുപുറമെ, വാഹനത്തിന്റെ വിലയിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടും ഇല്ല. ചുരുക്കി പറഞ്ഞാൽ, നിങ്ങൾ ക്വിഡ് വാങ്ങുവാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഇപ്പോൾ പണ്ടത്തേക്കാൾ മികച്ച പക്കേജ് അതേ വിലയിൽ ലഭ്യമാണ്‌.

    കാർദേഖോ എക്‌സ്പേർട്ടുകൾ;

    2018 അപ്‌ഡേറ്റോഡ് കൂടി റെനോ ക്വിഡിൽ കുറെക്കൂടി സൗകര്യപ്രദമായ ഫീച്ചറുകളായ റിവേഴ്‌സ് ക്യാമറ, എ എം ടി ക്രീപ്, റിട്രാക്‌റ്റബിൾ റിയർ സീറ്റ് ബെൽറ്റുകൾ എന്നിവകൂടി കടന്നുവന്നിട്ടുണ്ട്. പോരാത്തതിന്‌ വിലയിൽ കാര്യമായ മാറ്റങ്ങളിൽ ഇല്ലതാനും. അതുകൊണ്ട് തന്നെ നിങ്ങൾ ക്വിഡ് വാങ്ങുവാൻ ആലോചിക്കുകയാണെങ്കിൽ ഇപ്പോൾ പണ്ടത്തേക്കാൾ നല്ല സമയവും പക്കേജുമാണ്‌. 

    പുറം

    ബഡ്‌ജറ്റ് കാറുകളുടെ സെഗ്‌മെന്റിൽ നിന്നാണ്‌ വരവെങ്കിലും വ്യത്യസ്ഥതയുടെ കാര്യത്തിൽ റെനോ മുന്നിൽ തന്നെയാണ്‌. കാഴ്‌ചയിൽ ഒരു എസ് യു വി യുടേതിന്‌ സമാനമായ രൂപഭംഗ്യുള്ള ആദ്യത്തെ എൻട്രി ലെവൽ ഹാച്ച് ബാക്കാണ്‌ ക്വിഡ്. പഴയ ഡെസൈനായ ഓൾട്ടോയുമായി ത്താരതമ്യം ചെയ്യുമ്പ്ൾ ഈ വാഹനം കൂടുതൽ പുതുമയുതാണ്‌. 

    മുൻവശത്ത് ഗ്രില്ലിന്‌ ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ആണ്‌ കൊടുത്തിരിക്കുന്നത്. റെനോയുടെ ഡയമണ്ട് ലോഗോ മാത്രമാണ്‌ മുന്നിലേ ഏക ക്രോം പൂശിയ ഭാഗം. നിങ്ങൾക്ക് ക്രോം ഇഷ്ട്ടമാണെങ്കിൽ ഹണിക്കോമ്പ് മുഴുവൻ കസ്റ്റമൈസ് ചെയ്യുവാനുള്ള ഓപ്‌ഷനും റെനോ തരുന്നുണ്ട്. നിരത്തിലെ നിങ്ങളുടെ വാഹനം മറ്റുവാഹനങ്ങളിൽ നിന്ന്‌ വ്യത്യസ്ഥമാക്കാൻ ഈ കസ്റ്റമൈസേഷൻ മതിയാകും. 

    ബമ്പറിൽ അവിടവിടെയായി ചെറിയ തടിപ്പുകളും വട്ടത്തിലുള്ള ഫോഗ് ലാംപും ഉൾപ്പെടുത്തിയിരിക്കുന്നു. അടിയിലുള്ള ചെറിയ എയർ ഡാമിനും ഗ്രില്ല്ലിന്റെ അതേ സ്റ്റൈൽ നൽകിയിരിക്കുന്നു. 

    അത്രയധികം ഉയരമില്ലാത കാറിന്‌ വലിയ വിൻഡൊകളും കുറച്ച് ഉയരത്തിലു വിൻഡോലൈനുമാണ്‌ നൽകിയിരിക്കുന്നത്. താഴ്`ഭാഗത്തുള്ള കറുത്ത സ്ലാറ്റുകൾ പ്ലാസ്റ്റിക് പോലുമല്ല, പകരം വിനൈൽ സ്റ്റിക്കറാണ്‌. നിങ്ങളുടെ ഡീലറുമായി ബന്ധപ്പെട്ട് അനായാസം ഇത് പ്ലാസ്റ്റിക് ക്ലാഡിങ്ങിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്‌. 

    വാഹനത്തിന്റെ ടയറിന്‌ 155 മി മി വലിപ്പവും റിമ്മിന്‌ 13 ഇഞ്ച് വലിപ്പവുമാണുത്. ഇത് തമ്മിൽ ബന്ധിപ്പിക്കുവാനായി വെറും 3 നട്ടുകളാണ്‌ ഘടിപ്പിച്ചിരിക്കുന്നത്. ഇയോൺ ഇതേ ടയർ കോംബിനേഷൻ തന്നെയാണ്‌ വാഗ്‌ദാനം ചെയ്യുന്നത് എന്നാൽ ഓൾട്ടോയും നാനോയും അൽപ്പം കൂടി കട്ടി കുറഞ്ഞ 12 ഇഞ്ച് റിമ്മും 135& 145 ടയറുകളുമാണ്‌ ഉപയോഗിക്കുന്നത്. 2018 ലെ അപ്‌ഡേറ്റോഡ് കൂടി റെനോ ക്വിഡിന്റെ ആർ എക്‌സ് എൽ വേരിയന്റ് മുതൽ ഫുൾ വീൽ കവറുകളും ഫോഗ് ലാംപുകളും ലഭ്യമാണ്‌. അതോടുകൂടി വാഹനം മധ്യനിര വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോലും മികവുറ്റതാവുന്നു.

    പുറത്തെ മിററും ഡോർ ഹാൻഡിലുകളും പരമ്പരാഗത ശൈലിയിൽ കറുത്ത  നിറത്തിയാണ്‌ ഒരുക്കിയിരിക്കുന്നത്. ഈണ്ട കാത്തിരിപ്പിനു ശേഷമെത്തിയ 2018 ലെ അപ്‌ഡേറ്റിലും പ്ലാസ്‌റ്റിക്കിന്റെ നിലവാരം അൽപ്പം താഴെയാണ്‌. മിററുകൾ ഉൾവശത്ത് നിന്ന് ക്രമീകരിക്കുവാനു സംവിധാനം ഇല്ല, എന്നാൽ ഓൾട്ടൊ 800 ൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. സൈഡ് ഇൻഡിക്കേറ്ററുകൾ മുന്നിലെ വീൽ ആർക്കുകളിലാണ്‌ ഘടിപ്പിച്ചിരിക്കുന്നത്. പിന്നിലെ വിൻഡോയ്‌ക്ക് പുറകിലായി ഒരു വശത്ത് വേരിയന്റ് ഏതാണെന്ന് മനസ്സിലാക്കാനുള്ള ബാഡ്‌ജും ഘടിപ്പിച്ചിരിക്കുന്നു. 

    പിന്നിലെ ബാഡ്‌ജുകൾ സാധാരണ രീതിയിൽ മിതത്വത്തോടെ ക്രമീകരിച്ചിരിക്കുന്നു. ടെയിൽ ലാമ്പുകളും അടിസ്ഥാന നിലവാരത്തിലുള്ളതാണ്‌. പിൻവശത്തിന്റെ മധ്യഭാഗത്താണ്‌ റെനോയുടേയും ക്വിഡിന്റെയും ബാഡ്‌ജുകൾ നിറഞ്ഞു നിൽക്കുന്നത്. കൂടാതെ ഒരു ചെറിയ റെനോ ബാഡ്‌ജ് ഇടതു വശത്തും ഘടിപ്പിച്ചിരിക്കുന്നു. ബംബറിന്റെ താഴ്‌ഭാഗത്ത് കറുത്ത നിറത്തിലുള്ള ക്ലാഡിങ്ങ് സ്റ്റാൻഡാർഡ് ഓപ്‌ഷനായി ലഭിക്കുന്നു. 

    മുകൾ വശത്ത് യു ഷേപ്പിലുള്ള ഡിസൈനാണ്‌ സ്വീകരിച്ചിരിക്കുന്നത്. കട്ടി​‍ൂറഞ്ഞ ലോഹ പാളികളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ്‌ ഈ ഡിസൈൻ സ്വീകർച്ചത്. എല്ലാ വേരിയന്റുകളിലും ഒരു റൂഫ് സ്പോയിലറും ഘടിപ്പിച്ചിരിക്കുന്നു, വാഹനത്തിന്‌ ഒരു സവിശേഷ സൗന്ദര്യം നൽകുന്നതിന്‌ ഇതുപകരിക്കുന്നു. ഇതിനോടൊപ്പം ഒരു നീണ്ട എഫ് എം ആന്റീനയും ഘടിപ്പിച്ചിരിക്കുന്നു. ഡീലർഷിപ്പിലുള്ള ആസസറി സ്റ്റോറിൽ നിന്ന്‌ റൂഫ് റെയിലുകൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്‌. 

    ക്വിഡിന്റെ മുൻവശത്ത് ഒറ്റ വൈപ്പർ മാത്രമാണുത്, പിൻവശത്ത് ഘടിപ്പിക്കുവാനുള്ള ഓപ്‌ഷനും ലഭ്യമല്ല. ചില കുറയ്ക്കുവാൻ കണ്ടെത്തിയ സംവീധാനമാണെങ്കിലും വിൻഡ്ഷീൽഡിന്റെ ഭൂരിഭാഗവും ഈ വൈപ്പർ കൊണ്ട് അനായാസേന തുടയ്ക്കാൻ കഴിയും. മിസ്റ്റ് ഫങ്ങ്ഷൻ ഏറ്റവും ഉയർന്ന വേരിയന്റായ ആർ എക്‌സ് ടി യിൽ മാത്രമേ ലഭ്യമാകു. കഴുകുവാനുപയോഗിക്കുന്ന ദ്രാവകത്ത്തെ പതയാക്കുന്നതിനു പകരം എല്ലായിടത്തും എത്തുന്ന രീതിയിൽ സ്പ്രേ ചെയ്യുകയായിരിക്കും ചെയ്യുക, ശേഷം വൈപ്പർകൊണ്ട് തുടച്ച് മാറ്റാം. ഈ സെഗ്‌മെന്റിലെ മറ്റൊരു വാഹനവും ഈ ഫങ്ങ്ഷൻ വാഗ്‌ദാനം ചെയ്യുന്നില്ല. 

    അളവുകളുടെ കാര്യം നോക്കിയാൽ, 3679 മി മി വലിപ്പവുമായി ഈ സെഗ്‌മെന്റിലെ മറ്റേത് വാഹനത്തേക്കാളും നീളമേറിയതാണ്‌ ക്വിഡ്. കൂടാതെ 180 മി മി ഉള ഗ്രൗണ്ട് ക്ലിയറൻസും സ്പീഡ് ബ്രേക്കറുകൾക്ക് മുന്നിൽ സഹായകരമാവും. എന്നാൽ ഇത് ചിലപ്പോൾ കാർ ഉയരമുള്ള എന്തിനെങ്കിലും മുകളിൽ ഇരിക്കുകയാണ്‌ എന്ന തോന്നൽ ഉണ്ടാക്കിയേക്കാം. വീൽ ബേസ് 2422 മി മി ആണ്‌, ഇത് ഇയോണിനേക്കാളൂം ഓൾട്ടോയേക്കാളും അധികമാണ്‌. 660 കി ഗ്രാം മാത്രമാണ്‌ വാഹനത്തിന്റെ കെർബ് വെയ്‌റ്റ്, ഇത് നാനോയേക്കാൾ 50 കി മി കുറവാണ്‌. 300 ലിറ്ററുള്ള ബൂട്ട് സ്പെയ്‌സ്ം ഈ സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ചതാണ്‌. 

    ക്വിഡിന്റെ സമീകൃതമായ അളവുകളും അഗ്രസീവ് സ്റ്റൈലും നമുക്കെല്ലാം ഇഷ്ട്ടമാണ്‌. 

    Exterior Comparison

    Datsun GO
    Length (mm) 3788mm
    Width (mm) 1636mm
    Height (mm) 1507mm
    Ground Clearance (mm)
    Wheel Base (mm) 2450mm
    Kerb Weight (kg) 875kg
     

    Boot Space Comparison

    Renault KWID
    Datsun GO
    Volume - -

    ഉൾഭാഗം

    റെനോ ക്വിഡ് ഒരു ബഡ്‌ജറ്റ് കാർ ആയതിനാൽ സാധരണഗതിയിൽ കാബിനിൽ ചില വിട്ടു വീഹ്‌ചകൾ ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഈ വാഹനത്തിൽ ചിലവ് കുറയ്‌ക്കുവാൻ നടത്തിയിരിക്കുന്ന ശ്രമങ്ങൾ പ്രത്യക്ഷത്തിൽ അനുഭവപ്പെടാത്തതിനാൽ വാഹനം മികവുറ്റ അനുഭവം സമ്മാനിക്കുന്നു. ഡ്രൈവറിൻ` നിത്യേന ഉപയോഗിക്കേണ്ട യാതൊരു സംവിധാനങ്ങളിൽ വിട്ടു വീഴ്‌ചകൾ ചെയ്യാതിരിക്കാൻ ഡിസൈനർമ്മാർ ശ്രദ്ധിചിട്ടുണ്ട്. എന്നിരുന്നാലും പ്ലാസ്റ്റിക്കിന്റെ നിലവരക്കുരവ് ഒരു പോരായ്‌മ തന്നെയാണ്‌. 

    ക്വിഡിനുള്ളിലേക്ക് കയറുമ്പോൽ തന്നെ നിങ്ങളുടെ കണ്ണില്പ്പെടുക ഡസ്റ്ററിൽ നിന്ന് കടമെടുത്തിട്ടുള്ള 7 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും. ഒറ്റ നിറത്തിലുള്ള ഗ്രേ കളർ ഡാഷ്ബോഡിനു പകരം ക്രോമും പിയാനോയുടെ കറുപ്പ് നിറവും ചേർന്ന ഡാഷ്ബോർഡാണ്‌ സിസ്റ്റത്തിനു ചുറ്റും ഒരുക്കിയിരിക്കുന്നത്. ഈ സിസ്റ്റം നിങ്ങൾക്ക് നാവിഗേഷൻ, യു എസ് ബി, ഓക്‌സ്, ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി മുതലായ സംവിധാനങ്ങൾ ഒരുക്കുന്നു. ഇൻ ബിൽഡ് ആയി ഇൻഫൊടെയിൻമെന്റ് സിസ്റ്റം നൽകുന്ന ഈ സെഗ്‌മെന്റിലെ ഏക വാഹനമാണിത്. 

    എയർ കോൺ ഫങ്ങ്ഷനുകളെല്ലാം തന്നെ ഇൻഫൊടെയിൻമെന്റ് സിസ്റ്റത്തിന്‌ താഴെയായാണ്‌ ഒരുക്കിയിരിക്കുന്നത്, നോബുകൾക്കെല്ലാം തന്നെ ഒരു ക്രോം ഫിനിഷ് ഉത് കഴ്‌ചയിലും ഉപയോഗത്തിലും മികച്ച അനുഭവം നൽകുന്നു. ഇരു വശത്തുമു എയർ വെന്റുകളിലും ക്രൊമിയത്തിന്റെ ടച്ച് കാണുവാൻ സാധിക്കും, പോരാത്തിന്‌ നടുവിലുള്ള ചതുരത്തിലുള്ളവയിലും ക്രോമിയം പൂശിയിട്ടുണ്ട്. ഓരോ വെന്റുകളും ആവശ്യാനുസരണം പ്രത്യേകം അടയ്‌ക്കുവാനും തുറയ്ക്കുവാനും സാധിക്കുന്നതാണ്‌. ഏറ്റവും താഴെയുള്ള വേരിയന്റിൽ മാത്രം എയർ കണിഷനിങ്ങ് ഉൾപ്പെടുത്തിയിട്ടില്ല. 

    ഹസാർഡ് ലൈറ്റുകൾ, പവർ വിൻഡൊകൾ, സെണ്ട്രൽ ലോക്കിങ്ങ് തുടങ്ങിയവയുടെ ബട്ടണുകൾ താഴെയാണ്‌ ഘടിപ്പിച്ചിരിക്കുന്നത്. ഒരു മികച്ച ചിലവുചുരുക്കൽ ഡിസൈൻ തന്നെയാണിത്, കാരണം ഡ്രൈവറിനും യാത്രക്കാരനും ഒരുപോലെ കൈയ്യെത്തിക്കാവുന്നതിനാൽ രണ്ട് പേർക്കും പ്രത്യേകം ബട്ടണുകൾ ഘടിപ്പിക്കേണ്ട ആവശ്യമില്ല. 

    ഈ കൺസോളിന്‌ താഴെയായി ഗീയറിന്‌ മുകളിലായ് കപ്‌ഹോൾഡറുകളും ഒരു 12 വോ ചാർജിങ്ങ് പോയിന്റും ഒരുക്കിയിരിക്കുന്നു. ഹാൻഡ്ബ്രേക്കിനും ഗീയർസ്റ്റിക്കിനും ഇടയിലായി സാധരണ നൽകാരു ചെറിയ  സ്‌പെയ്‌സും യഥാക്രമം ഒരുക്കിയിട്ടുണ്ട്. 

    ഡ്രൈവറിന്റെ കാഴ്‌ച്ചപ്പാടിൽ നോക്കിയാൽ ഒരു മികച്ച ചെറിയ സ്റ്റീയറിങ്ങ് വീലാണ്‌ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. കാണുവാൻ മനോഹരവും സ്റ്റൈലിഷുമായ സ്റ്റീയറിങ്ങ് വീൽ കൈയ്യിൽ ഒതുങ്ങുന്നറ്റും ഹാൻഡിൽ ചെയ്യാൻ എളുപ്പമുള്ളതുമാണ്‌. കീ ഇഗ്‌നിഷനിലിട്ട് തിരിക്കുന്നതോടെ വാഹനതിന്റെ മികവുറ്റ ഇന്റീരിയറിനെ അതിന്റെ മുഴുവൻ മനോഹാരിതയിൽ കാണുവാൻ സാധിക്കും. ഓറഞ്ച് കളറിൽ തെളിഞ്ഞിരിക്കുന്ന ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ ഈ ക്ലസ്സിനേക്കാൽ തന്നെ മുകളിലാണ്‌. വേഗതയറിയാനുള്ള ഒരു ചെറിയ മീറ്ററും പിന്നെ മറ്റു മീറ്ററുകളു ഒരു ചെറിയ സ്ട്രൈപ്പും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓഡോമീറ്റർ, ഡിസ്‌റ്റൻസ് ടു എംറ്റി, ഒരു ട്രിപ് മീറ്റർ, റിയൽ ടൈം ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, യാത്ര ചെയ്ത ദൂരം, യാത്രയിൽ ഉപയോഗിച്ച ഇന്ധനത്തിന്റെ അളവ്, ശരാശരി വേഗത എന്നിങ്ങനെ ആവശ്യത്തിനുവേണ്ട എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ധന സൊജകത്തിന്റെ അടുത്തായി ഘടിപിച്ചിരിക്കുന്ന റി സെറ്റ് ബട്ടൺ ഉപയോഗിച്ച് ഈ മീറ്ററുകൾ എല്ലാം തന്നെ ആവശ്യാനുസരണം ക്രമീകരിക്കുവാൻ സാധിക്കും. 

    ഹെഡ്‌ലൈറ്റ്ന്റെ ഇൻഡിക്കേറ്ററിന്റെയും സ്വിച്ചുകൾ സ്റ്റീയറിങ്ങ് വീലിൽ നിന്ന് അനായാസം കൈയ്യെത്തിക്കുവാൻ സാധിക്കും. ഇതിൽ ലെയ്‌ൻ മാറുവാനുള്ള ഒരു സംവിധാനം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്ന് ചെറുതായി തൊട്ടാൽ ഇൻഡികേറ്റർ ഒന്ന് ചെറുതായി മിന്നുകയും തുറ്റർന്ന് ഓട്ടോമാറ്റിക് ആയി ഓഫ് ആകുകയും ചെയ്യും. 

    യാത്രക്കാരുടെ വശത്ത് രണ്ട് ഗ്ലവ് ബോക്‌സ് ഉണ്ട്. മുകളിലുതിൽ വാട്ടർ ബോട്ടിലുകൾ സൂക്ഷിക്കുവാൻ വേണ്ടി ഒരു ചെറിയ ചാലും ഒരുക്കിയിട്ടുണ്ട്. താഴെയുള ഗ്ലവ് ബോക്‌സും വലിപ്പത്തിന്റെ കാര്യത്തിൽ പിന്നിലല്ല, പോരാത്തതിന്‌ രണ്ടിനുമിടയിൽ ഒരു തുറന്ന ഷെൽ-ഫും ഒരുക്കിയിട്ടുണ്ട്. 

    മുന്നിലെ സ്പീക്കറുകൾ ഘടിപ്പിച്ചിരിക്കുന്നത് ഡാഷിന്റെ ഇരുവശങ്ങളിലുമായാണ്‌. ശബ്‌ദ നിലവാരം ശരാശരി എന്നേ പറയാൻ കഴിയു. ബസ്സ് കൂറ്റുതലുള്ള സംഗീതം നന്നായി ആസ്വത്തിക്കാൻ ഇത് പോരാതെ വരും. സംഗീതത്തിൽ അത്രയ്ക്ക് താൽപ്പര്യമുള്ളവർ ഇത് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. 

    മുന്നിലെ സീറ്റുകൾക്ക് ചുവപ്പ്, കറുപ്പ്, ചാരനിരം എന്നിവ ഇടകലർത്തിയൊരുക്കിയ അപ്‌ഹോൾസ്റ്ററിയാന്‌ ഒരുക്കിയിരിക്കുന്നത്. ഹെഡ്‌റെസ്റ്റുകൾ അഡ്‌ജസ്റ്റ് ചെയ്യുവാൻ സാധിക്കുന്നവയല്ല. സീറ്റുകൾ ഓൾട്ടോയേക്കാൾ സൗകര്യപ്രദമാണ്‌ കൂടാതെ കൊടുതൽ സ്ഥലസൗകര്യവും സപോർട്ടും കൂടി നൽകുന്നു. 

    പിൻഭാഗത്തെത്തുമ്പോൾ വാഹനം ഇയോണിനെയും ൾട്ടോയെയ്യൂ വളരെ ദൂരം പിന്നിലാക്കുന്നു. ഉയരമുള്ള യാത്രക്കാർക്ക് തേ സെഗ്‌മെന്റിലെ മറ്റേത് വാഹനത്തേക്കാളും സൗകര്യപ്രദമാണ്‌ ഇതിന്റെ ബാക്ക് സീറ്റ്. മൂന്ന് പേർക്ക് ഇരിക്കാമെങ്കിലും അൽപ്പം ബുദ്ധിമുട്ട് അനുഭവ്ച്ചേക്കാം. എന്നാൽ രണ്ട് പേർക്ക് അനായാസേന ഇരിക്കുവാൻ സാധിക്കുകയും ചെയ്യും. പിന്നിലെ സീറ്റുകൾക്കും മുന്നിലെ സീറ്റുകളുടേതിൻ സമാനമായ രീതിയിൽ മൂവർൺനത്തിലുള്ള അപ്‌ഹോൾശ്റ്ററിയാണ്‌ ഒരുക്കിയിരിക്കുന്നത്. മികച്ച കുഷ്യനുകൾ ഉല്ല സീറ്റുകളിൽ കൊണ്ടുർ ലൈനുകൽ ഒഴിവാക്കിയിട്ടുണ്ട്. അൽപ്പം ഉയർന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിറ്റമായതിനാൽ യാത്രക്കാർക്ക് മികച്ച പുറം കാഴ്‌ചയും വാഹനം പ്രദാനം ചെയ്യുന്നു. 

    2018 ക്വിഡ് എത്തിയത് അൽപ്പം സന്തോഷവാർത്തകളുമായാണ്‌. പിൻ സീറ്റുകൾക്കായി സ്റ്റാൻഡേർഡ് എമർജൻസി ലോക്കിങ്ങ് റിട്രാക്‌റ്റർ (ഇ എൽ ആർ) കൂട്ടിച്ചേർത്ത സംവിധാനങ്ങളിൽ ഒന്നാണ്‌. ഇ എൽ ആർ സുരക്ഷാ സംവിധാനം സീറ്റ് ബെൽറ്റിൻപ്പം നീളാനും ചുരുങ്ങുവാനും സഹായിക്കുന്നു. കൂടാതെ പെട്ടെന്ന്ന് ബ്രെക്ക് പിട്ക്കുമ്പോൾ യാത്രക്കാർ മുന്നിലേക്ക് വീഴാതിരിക്കുവാനു ലോക്കിങ്ങും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പഴയ നോൺ റിട്രാക്‌റ്റബിൾ സീറ്റ് ബെൽറ്റുകളുമായി താരതമ്യം ചെയ്യുമ്പ്പോൽ ഈ സംവിധാനം വളരെ സൗകര്യപ്രദവും സുരക്ഷിതവുമാണ്‌. പ്രാത്തതിന്‌ ഊർന്ന് വീഴുന്ന പഴയ സീറ്റ് ബെൽറ്റുകളാണെങ്കിൽ ഡൊർ അടയ്ക്കുന്നതിന്‌ മുൻപ് എപ്പോഴും നിങ്ങൾക്ക് അത് പിന്നിലേക്ക് നീക്കി വയ്‌ക്കേണ്ടതായി വന്നേനെ. ദൗർഭാഗ്യവശാൽ ഏറ്റവും ഉർന്ന വേരിയന്റായ ആർ എക്‌സ് ടി (ഒ) ഇൽ പോലും പിൻ സീറ്റ് വിൻഡൊകൾക്ക് മാനുവൽ റോളറാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. 

    പിന്നിലേക്ക് വരുമ്പോൾ ബൂട്ട് സ്പേസ്  ഉപയോഗിക്കുവാനായി മുൻ സീറ്റിനു താഴെയുള്ള നോബോ താക്കോലോ ഉപയോഗിക്കേണ്ടി വരും. ബൂട്ട് സ്പേസ് വളരെ വലുതാണ്‌! ഈ 300- ലിറ്റർ ബൂട്ട് സ്‌പേസ് എണ്ട്രി ലെവൽ സെഗ്‌മെന്റിൽ മാത്രമല്ല ഇതിന്‌ മുകളിലുള്ള സെഗ്മെന്റുകളുമായി താരതമ്യം കെയ്താൽ പോലും ഏറ്റവും മികച്ചതാണ്‌. ഇനി, ഇത് പോരാതെ വന്നാൽ പിൻ സീറ്റുകൾ മടക്കി വെച്ച് വീണ്ടും സ്റ്റോറേജ് പരിഹി ഉയർത്താവുന്നതാണ്‌. 

    ഇന്റീരിയറിനെപ്പറ്റിയു ഞങ്ങളുടെ അഭ്പ്രായം: കൊടുക്കുന്ന പണത്തിന്‌ നിങ്ങൾക്ക് വളരെയധികം ഫീച്ചേഴ്‌സ് ലഭിക്കുന്നു! റെനോ ഇന്റീരിയർ മികവുറ്റ രീതിയിൽ തന്ന് ഒരുക്കിയിരിക്കുന്നു (ഒർ ബഡ്‌ജസ്റ്റ് കാറെന്ന് നിലയിൽ). വാഹനത്തിങ്കത്ത് നിങ്ങൾ ചിലവിടുന്ന സമയം ഇന്റീരിയറിന്റെ പോരായ്മകൊണ്ട് എന്തായാലും മോശമാവില്ല. 

    സുരക്ഷ

    റെനോ ക്വിഡിന്റെ സുരക്ഷാ സംവിധാനങ്ങൾ 2018 ൽ പുതുക്കിയെങ്കിലും ഇനിയും ഒട്ടേറെ കാര്യങ്ങൾ ബാക്കി ഉൻഡെന്ന് പരയേണ്ടി വരും. ഏറ്റവും ഉയർന്ന വേരിയന്റ് ആയ ആർ എക്‌സ് ടി (ഒ) ൽ ഡ്രൈവർ സൈഡ് എയർ ബാഗ് ലഭ്യമാണെങ്കിലും പാസഞ്ചർ സൈഡ് എയർ ബാഗ് ഒരു വേരിയന്റിലും ഓപ്‌ഷനായി പോലും ലഭ്യമല്ല. കൂടാതെ അന്റി ലോക്ക് ബ്രേക്ക് (എ ബി എസ്) ഇല്ലാത്തതും സുരക്ഷയിലെ രു പോരായ്‌മ തന്നെയാണ്‌. റിയർ ക്യാമറയും പിൻ സീറ്റുകളിലുള്ള ഇ എൽ ആർ ക്യാമറയുമാണ്‌ 2018 ലെ അപ്‌ഡേറ്റിൽ സുരക്ഷയ്‌ക്ക് വേണ്ടി കൂട്ടി ചേർത്തിട്ടുള്ളത്. ക്രാഷ് ടെസ്റ്റുകളിൽ കൂടുതൽ സ്‌കോർ ചെയ്യണം എന്നുണ്ടെങ്കിൽ ഋറെനോ ക്വിഡ് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. 

    പ്രകടനം

    പെട്രോൾ

    0.8എസ് സി ഇ

    റെനോ ക്വിഡിലുള്ള ഈ എഞ്ചിൻ പുതിയ 800 സി സി യൂണിറ്റ് ആണ്‌. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ, ക്വിഡ് വികസിപ്പിച്ചെടുക്കുവാൻ ചിലവായ തുകയുടെ 50% ഉം ചിലവഴിച്ചത് ഈ എഞ്ചിൻ വികസിപ്പിക്കുവാനാണ്‌. അത്രയധികം തുകയ്ം ശ്രദ്ധയും എഞ്ചിൻ നിർമ്മാണത്ത്ൻ നൽകിയതിന്റെ ഫലമായി ഇന്ത്യയിലെ തന്നെ ഏറ്റവും ഇന്ധനക്ഷമതയു ഒരു എഞ്ചിനാണ്‌ റെനോ വികസിപ്പിച്ചെടുത്തത്! എ ആർ എ ഐ റേറ്റിങ്ങ് 25.17 കി മി/ലിറ്റർ ആണ്‌. താരതമ്യം നോക്കുകയാണെങ്കിൽ ഓൾട്ടോയുടെ എ ആർ എ ഐ റേറ്റിങ്ങ് 22.74 കി മി /ലിറ്ററും ഇയോനിന്റേത് 21.1 കി മി /ലിറ്ററും ആണ്‌

    ഈ മൂന്ന് സിലിണ്ടർ യൂണിറ്റ് 54 പി എസ് പവറും 72 എൻ എം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു, ഈ എഞ്ചിൻ ഒരു 5- സ്പീഡ് മാനുവൽ ഗീയർ ബോക്‌സിനോടൊപ്പം മാത്രമാണ്‌ ലഭ്യമാവുക. ഒന്നോ രണ്ടോ യാത്രക്കാർ മാത്രമാണെങ്കിൽ എഞ്ചിൻ സുഗമമായി കൈകായം ചെയ്യും എങ്കിലും യാത്രകാരുടെയും ലഗേജിന്റെയ്ം എണ്ണം കൂടുന്നതോറ്റെ എഞ്ചിൻ കുറേശ്ശെ ബുദ്ധിമുട്ടി തുടങ്ങും. നഗരത്തിലെ ഉപയോഗം മുന്നിൽ കണ്ട് വികസിപ്പ്ച്ച് എഞ്ചിൻ ആയതിനാൽ പെട്ടെന്ന് ഉള്ള മികവുറ്റ ഒരു പെർഫോമൻസ് പ്രതീക്ഷിക്കരുത്. ഒരാളെ പോയിന്റ് എ യിൽ നിന്ന് പോയിന്റ് ബി യിലേക്ക് അധികം ബുദ്ധിമുട്ടില്ലാതെ എത്തിക്കുന്നതിന്‌ ഈ എഞ്ചിൻ ധാരാളം മതിയാകും. 

    മോശം ഭാഗം? ഈ എഞ്ചിൻ ഈ സെഗ്‌മെന്റിലെ അത്ര മികവുറ്റ രീതിയിൽ റിഫൈൻ ചെയ്‌ത മോട്ടർ അല്ല. ഈ 3 -  സിലിണ്ടർ എഞ്ചിൻ അതിന്റെ പ്രവർത്തനം തുടങ്ങുന്നതേ ശബ്‌ദം പുറപ്പെടുവിച്ച് കൊണ്ടാണ്‌. വാഹനത്തിന്റെ വേഗത ശരാശരിയിലും കൂടുന്നതോറ്റെ ഇത് കൂടുതൽ പ്രകടമാവുന്നു. മറുവശത്ത് ഓൾട്ടോയും ഇയോണും താരതമ്യേന കുറച്ച് ശബ്‌ദം മാത്രമേ പുറപ്പെടുവിക്കു.

    1.0 എസ് സി ഇ

    ഈ 1.0 ലിറ്റർ മോട്ടർ ഏറ്റവും ഉയർന്ന വേരിയന്റുകളായ ആർ എക്‌സ് ടി ആർ എക്‌സ് ടി (ഒ) എന്നിവയോട് ഒപ്പം മാത്രം ആകും ലഭ്യമാകുക. ഈ എഞ്ചിന്റെ രൂപഘടന 0.8 ലിറ്റർ യൂണിറ്റെന്റേതിന്‌ സമാനമാണ്‌. കൊറ്റുതൽ ഡിസ്‌പ്ലേസ്മെന്റ് ലഭിക്കുവാൻ വേണ്ടി എഞ്ചിന്റെ ബോറും സ്‌ട്രോക്കും റെനോ കാര്യമായി തന്നെ ഉയർത്തിയിട്ടുണ്ട്, ഒപ്പം ഡ്രൈവ് ഷാഫ്‌റ്റിന്റെ കരുത്ത് കൂട്ടി പവരും വാർദ്ധിപ്പിച്ചിട്ടുണ്ട്. 14 പി എസ് പവറിന്റെ വർദ്ധന ഒരുപക്ഷേ ആദ്യത്തെ റൈഡിൽ തന്നെ പ്രകടമായിക്കൊള്ളണമെന്നില്ല. എന്നാൽ ഈ എഞ്ചിനോടൊപ്പം ക്വിദ് വേഗത കൂടുന്തോരും അൽപ്പം കൂടി ആയാസമുതായി നിങ്ങൾക്ക് അനുഭവപ്പെടും. പ്രത്യേകിച്ച് ഹൈ വേ യാത്രകളിൽ, മൂന്നക്ക വേഗതയിൽ പോലും എഞ്ചിൻ കഷ്ട്ടപ്പെടാതെ അനായാസ്സം വാഹനത്തെ മുന്നോട്ട് വലിക്കുന്നു. എന്നിരുന്നാലും ശബ്`ദത്തിന്റെയും വൈബ്രേഷന്റെയും കാര്യത്തിൽ ഈ എഞ്ചിനും 0.8 ലിറ്റർ എഞ്ചീൽ നിന്ന് കാര്യമായി മുന്നേറാൻ കഴിഞ്ഞിട്ടില്ല. ശക്‌തമായി ഓടിക്കുമ്പോൾ വാഹനം പരുക്കനും താരതമ്യേന ശബ്ദമേറിയതും ആണ്‌. 

    0.8 ലിറ്റർ എഞ്ചിൻ തരുന്ന ശക്`തി എപ്പോഴും നിങ്ങൾക്ക് ഒരു പോരായ്‌മയായി തൊന്നിയേക്കാം, എന്നാൽ 1.0 ലിറ്റർ ഈ കാര്യത്തിൽ ഏതണ്ട് പഴുതുറ്റതാണ്‌. 0-100 കി മി /മ വേഗത ഐവരിക്കാൻ വാഹനത്തിന്‌ വേണ്ടത് 13.90 സെക്കന്റ് ആണ്‌, ഏറ്റവും മികവുറ്റതിൽ നിന്നും വളരെ അകലെയാണെങ്കിലും ഇതിന്റെ എതിരാൾകളെയും എന്തിന്‌ തൊട്ട് മുകളിലെ സെഗ്`മെന്റിൽ ഉ വാഹനങ്ങളായ മാരുതി സുസുക്കി ഡിസയർ, ഫോർഡ് ഫ്രീ സ്റ്റൈൽ എന്നിവയുമായി താരതമ്യം ചെയ്‌താൽ ഇത് ഒപ്പത്തിൻപ്പം നിൽക്കും. ക്വിഡിന്റെ ഭാരം കുറഞ്ഞ നിർമ്മാണം കൊണ്ടല്ല ഈ പ്രകടന മികവ്. ഈ എഞ്ചിൻ ക്വിഡിന്റെ സിറ്റി ഡ്രൈവിങ്ങിന്റെ കാര്യക്ഷമത ഗണ്യമായി ഉയർത്തുന്നു അതുകൊണ്ട് തന്നെ ഞങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ചോയ്‌സ് ഈ എഞ്ചിനാണ്‌. പൊരാത്തതിന്‌ ഈ എഞ്ചിൻ 0.8 ലിറ്റർ എഞ്ചിനേക്കാൾ വളരെയധികം പവർ ഉള്ളതാണെങ്കിലും മൈലേജിന്റെ കാര്യത്തിൽ അത്ര അധികം പിന്നിലല്ല, നഗരത്തിനുള്ളിൽ 20 കി മി /ലിറ്ററും ഹൈ വേയിൽ 23.02 കി മി / ലിറ്റർ മൈലേജും ഈ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്നു. 

    1.0 എസ് സി ഇ എ എം ടി

    മാരുതി സുസുക്കി കെ 10 എ ഇ എസ് വേരിയന്റുമായി മത്സരിക്കുവാൻ വേണ്ടിയാണ്‌ റെനോ ക്വിഡ് എ എം ടി വേരിയന്റ് അവതരിപ്പിച്ചത്. ഈ രണ്ട് പെഡൽ വേർഷൻ ഇതിന്റെ മാനുവൽ വേർഷനേക്കാൾ എതാണ്ട് 30,000 രൂപ വിലയേറിതാണ്‌. എന്നിരുന്നാലും ക്വിഡ് ഈസി ആർ വേർഷൻ വാഗ്‌ദാനം ചെയ്യുന്ന സൗകര്യങ്ങളുമായി താരതമ്യ ചെയ്യുമ്പോൽ ഈ തുക അത്ര വലുതായി കാണുവാൻ സാധിക്കില്ല. 

    ബഡ്‌ജറ്റ് വാഹനങ്ങളിലെതന്നെ ഏറ്റവും മികച്ച എ എം ടി യാണ്‌ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നത്. ഗീയർ ഷിഫ്റ്റ് ഷോക്കുകളും താരത്മ്യേന കുറവാണ്‌. ത്രോട്ടിലിന്റെ മാറ്റങ്ങൾ കൃത്യമായി തന്നെ ഗീയർ ബോക്‌സ് ഒപ്പിയെടുത്ത് യഥാ സമയം തന്നെ ഗീയർ മാറുന്നുണ്ട്. ആദ്യം ലോഞ്ച് ചെയ്തപ്പോൾ ഈ ട്രാൻസ്‌മിഷൻ ഏറ്റവും ആവശ്യമുള്ള ക്രീപ് ഫങ്ങ്ഷൻ ഉൾക്കൊള്ളിച്ചിരുന്നുല്ല. എന്നാൽ 2018 അപ്‌ഡേറ്റ്ല് ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. റെനോ ഇതിന്‌ നൽകിയിരിക്കുന്ന പേർ “ട്രാഫിക് അസിസ്റ്റ് എന്നാണ്‌”. ഈ സംവിധാനം (ഡാറ്റ്സൺ റെഡിഗോ എ എം ടി യി​‍ൂം ഇതേ സംവിധാനം ലബ്യമാണ്‌) ട്രാഫിക്കിൽ വാനം പതിയെ പതിയെ മുന്നോട്ട് നിരക്കു​‍ാൻ സഹായ്ക്കുന്നു, ആക്‌സിലറേറ്ററിൽ കൂടെ കൂടെ അമർത്തി ബുദ്ധിമുട്ടണം എന്നില്ല. എന്നിരുന്നാലും അത്യാവശ്യ സമയത്ത് ഗീയറിങ്ങിന്റെ നിയന്ത്രണം ഡ്രൈവർന്‌ ഏറ്റെടുക്കുവാൻ സാദ്ക്കുന്ന തരതിലുള്ള ഒരു മാനുവൽ മോഡ് ഇതിൽ ലഭ്യമല്ല. ഇത് അത്ര വലിയ ഒരു പോരായ്‌മയായി ഞങ്ങൾ കണക്കാക്കുന്നില്ല കാരണം ഈ മികച്ച ഗീയർ ബോക്‌സ് എല്ലാ സമയത്തും യഥാക്രമം വേണ്ട ഗീയർ കൃത്യമായി മാറുന്നതിനാൽ നിത്യേനെയു ഉപയോഗത്തിൽ മാനുവൽ കൺട്രോളിന്റെ ആവശ്യം വരാൻ സാധ്യതയില്ല. 

    Performance Comparison (Petrol)

    Datsun GO Renault KWID Hyundai EON
    Power 67.05bhp@5000rpm 53.26bhp@5600rpm 55.2bhp@5500rpm
    Torque (Nm) 104Nm@4000rpm 72Nm@4250rpm 74.5Nm@4000rpm
    Engine Displacement (cc) 1198 cc 799 cc 814 cc
    Transmission Manual Manual Manual
    Top Speed (kmph) 135 Kmph
    0-100 Acceleration (sec) 19 Seconds
    Kerb Weight (kg) 859kg 675 860
    Fuel Efficiency (ARAI) 19.02kmpl 20.71kmpl 21.1kmpl
    Power Weight Ratio 78.05bhp/ton - -

    എന്നിരുന്നാലും റെനോ ക്വിഡ് മാനുവൽ ട്രാൻസ്‌മിഷനുമായി താരത്മ്യം ചെയ്യുമ്പ്പോൾ 0-100 കി മി /മ വേഗത കൈവരിക്കുവാൻ വേണ്ട സമയത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. ഈ വേർഷൻ 17.44 സെക്കന്റുകൾ എടുക്കുന്നുന്റ് ഈ വേഗത കൈവരിക്കാൻ, മാനുവലിനേക്കാൾ 3.5 സെക്കന്റ് പിന്നിൽ. ഈ വ്യത്യാസം ഇന്ധനക്ഷമതയിലും പ്രകടമാണ്‌, ക്വിഡ് എ എം ടി 16.28 കി മി/ലിയർ മൈലേജ് നഗരത്തിൽ വാഗ്‌ദാനം ചെയ്യുമ്പ്പോൽ ഹൈ വേയിൽ അത് 19.09 കി മി /ല്റ്റർ ആണ്‌. രണ്ട് പാതയിലും മാനുവലിനേക്കാൾ ഏതാണ്ട് 4 കി മി കുറവ്. 

    റൈഡും ഹാൻഡ്‌ലിങ്ങും

    ഡസ്റ്ററിന്റെയും ലോഡ്‌ജിയുടേയും മികച്ച റൈഡും ഹാൻഡ്‌ലിങ്ങിന്റെയും പേരിൽ റെനോ പ്രസിദ്ധമാണ്‌. ഈ മികവ് ക്വിഡിലും പ്രകടമാണ്‌. നഗരത്തിലെ ഉപയോഗം മുന്നിൽ കണ്ട് നിർമ്മിച്ച വാഹനമായതിനാൽ കാറിന്റെ സസ്‌പെൻഷൻ മൃതുത്വമുള്ളതാണ്‌. റോഡിൽ സാധാരണ കണ്ടുവരുന്ന കുണ്ടും കുഴിയുമെല്ലാം അനായസേന കൈകാര്യമ ചെയ്യുവാൻ ഇതിന്‌ കഴിയും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് മൂലം ഇടുങ്ങിയ വളവുകളിൽ ബോഡി റോളിന്‌ സാധ്യതയുണ്ട്. വാഹനത്തിന്റെ പ്പൊരായ്‌മ എന്ന് പറയാവുന്നത് അതിന്റെ 5 മി ടേണിങ്ങ് റേഡിയസ് ആണ്‌. എതിരാളിയായ ഓൾട്ടോയുടേത് 4.6 മീറ്റർ ആണ്‌. ചെറിയ ഇടുങ്ങിയ വഴിക​‍ൂടെ ക്വിഡുമായി പോകുന്നാതിന്‌ അല്പ്പം കൂടുതൽ പ്രയത്നിക്കേണ്ടി വന്നേക്കാം. 

    വാഹനത്തിന്റെ ബ്രേക്കുകൾ മികവുറ്റതാൺ`, പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും ഇലാതെ തന്നെ വാഹനം നിർത്തുവാൻ ഇവ ധാരാളമാണ്‌. എന്നിരുന്നാലും ക്വിഡ് റിലാക്‌സ് ആയിട്ടുള്ള ഡ്രൈവിങ്ങിനാണ്‌ കൂടുതൽ ഇണങ്ങുക. എ ബി എസ് ഇല്ലാത്തതിനാൽ വളരെ ശക്‌തിയിൽ ബ്രേക്ക് ചെയ്യുന്നത് മുന്നിൽ വീലുകൾ ജാം ആകുവാൻ ചിലപ്പോൾ കാരണമായേക്കാം.

    സ്റ്റീയറിങ്ങിന്റെ കാര്യം നോക്കുകയാണെങ്കിൽ, കുറഞ്ഞ വേഗതയിൽ ഭാരം കുറഞ്ഞ സ്റ്റീയറിങ്ങ് വേഗത കൂടുന്നതനുസരിച്ച് ഭാരം കൂടാത്തത് ഒരു പോരായ്‌മയായി തോന്നിയേക്കാം. 

    മൊത്തത്തിൽ നോക്കിയാൽ സിറ്റി ഡ്രൈവിങ്ങിനും 100 കി മി /മ ൽ താഴെയുള്ള വേഗതയിലും നിങ്ങൾക്ക് പരയാൻ ഒരു പറാതിയും ഉൻഡാവില്ല. 

    വേരിയന്റുകൾ

    ക്വിഡ് മൊത്തം 5 വേരിയന്റുകളിലാണ്‌ ലഭ്യമാകുക - എസ് ടി ഡി, ആർ എക്സ് ഇ, ആർ എക്‌സ് എൽ, ആർ എക്‌സ് ടി (ഒ), ക്ലൈംബർ എന്നിവയാണവ. മറ്റ് മൂന്നും 0.8 എഞ്ചിൻ ഓപ്‌ഷനുമായി മാത്രം ലഭ്യമാകുമ്പോൾ ആ എക്‌സ് ടി (ഒ) ഇൽ 0.8 ലിറ്റർ എഞ്ചിനു 1.0 ലിറ്റർ എഞ്ചിനും ഓപ്‌ഷണലായി തിരഞ്ഞെടുക്കാം. കൂടാതെ ആർ എക്‌സ് ടി (ഒ) യും ക്ലൈംബറും ഓട്ടൊമേറ്റഡ് മാനുവൽ റ്റ്രാൻസ്‌മിഷനോട് ഒപ്പവും ലഭ്യമാണ്‌ (എ എം ടി).

    വാഹനത്തിന്റെ ബേസ് വേരിയന്റിൽ ( എസ് ടി ഡി) അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ്‌ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്പീക്കറുകൾ, മ്യൂസിക് സിസ്റ്റമ്പവർ സ്റ്റീയറിങ്ങ്, എ സി എന്നിവ പോലും ബേസ് വേരിയന്റിൽ ലഭ്യമല്ല. ഓപ്പം കറുത്ത ബമ്പറുകളായിരിക്കും ഇതിൽ. ക്വിഡിന്റെ ഈ കുറഞ്ഞ വിലയുടെ റ്റാഗ് ലഭിക്കുവാൻ വേണ്ടി മാത്രം ഉള്ള വേരിയന്റാണിത്. ഈ വേരിയന്റ് വാങ്ങുന്നത് കഴിവതും ഒഴിവാക്കുക എന്നതാണ്‌ ഞങ്ങളുടെ അഭിപ്രായം.

    അടുത വേരിയന്റിൽ ( ആർ എക്സ് ഇ) എ സി, ഫ്രണ്ട് പാസഞ്ചർ സൺ വൈസർ, എഞ്ചിൻ ഇമ്മോബിലൈസർ എന്നീ സംഇധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, അടിസ്ഥന സൗകര്യങ്ങൾക്ക് പുറമെ കാര്യമായ സൗകര്യങ്ങൾ ഒന്നുമില്ലെന്ന പ്രതീതി ഇതിലും നിലനില്ക്കുന്നു. ക്കൂടാതെ പവർ സ്റ്റീയറിങ്ങിന്റെ അഭാവം ഈ വേരിയന്റിലും പ്രകടമാണ്‌, പവർ സ്റ്റീയറിങ്ങ് ഇല്ലാതെ ഡ്രൈവ് ചെയ്യുന്നത് ആയാസം കൂട്ടുമെന്ന് തീർച്ച.

    മദ്ധ്യനിര വേരിയന്റായ ( ആർ എക്‌സ് സി ) ഇൽ ആണ്‌ അൽപ്പം മികച്ച പക്കേജ് ഉള്ളത്. ഒരു ഇലക്ട്രോണിക് പവർ സ്റ്റീയറിങ്ങിനോടൊപ്പം ഈ വേരിയന്റിൽ ഒരു സുഗമമായ യാത്ര ഒരുക്കുന്നതിന്‌ വേണ്ടിയു എല്ലാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ബോഡി കളരിലുള്ള ബംബറുകൾ, വീൽ കാവറുകൾ, ഫ്രണ്ട് പവർ വിൻഡോകൾ, ക്യാബിൻ ലൈറ്റ്, സിംഗിൾ ഡി ഐ എൻ മ്യൂസിക്ക് സിസ്റ്റം ഒപ്പം എ യു എക്‌സ് /യു എസ് ബി / ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി എന്നീ സംവിധാനങ്ങൾ ഈ വേരിയന്റിൽ ഉൾപ്പെടുത്തിര്യിരിക്കുന്നു. 

    ഏറ്റവും കൂടിയ വേരിയന്റ് ആയ ആർ എക്‌സ് ടി (0) വേരിയന്റിൽ മാത്രമേ വാഹനത്തിന്റെ 7 ഇഞ്ച് ൻഫ്ടെയിൻമെന്റ് സിസ്റ്റം ലഭ്യമാകു. ഈ വേരിയന്റിൽ ഡ്രൈവർ സൈഡ് എയർ ബാഗ്, റിവേഴ്‌സ് ക്യാമറ, ഇരു നിറത്തിലുള്ള ഡാഷ്ബോർഡ് എന്നിവയും കൂട്ടിച്ചേർത്തിരിക്കുന്നു. ഈ വേരിയന്റാണ്‌ ഞങ്ങളുടെ അഭിപ്രായഹ്ത്തിൽ ഏറ്റവും മികച്ച ഓപ്‌ഷൻ, രു സാധാരണ വാഹനത്തിന്‌ വേണ്ട എല്ലാ സംവിധാനങ്ങൾക്കും പുറമെ ക്വിഡിന്റെ എല്ലാ എഞ്ചിൻ ഓപ്‌ഷനുകളിലും ട്രാൻസ്‌മിഷൻ ഓപ്‌ഷനുകളിലും ഈ വേരിയന്റ് ലഭ്യമാണ്‌. 

    ക്വിഡിനെ കാഴ്‌ചയിൽ കുറെക്കൂടി ആകർഷകമാക്കുന്ന ചില രൂപ സംവിധാനങ്ങൾ ചേർന്നതാണ്‌ ക്ലൈംബർ. ഓറഞ്ച് നിറത്തിലുള്ള വിങ്ങ് മിററുകൾ, ഫ്രണ്ട് ഡോറിലും പിന്നിലെ വിൻഡ് ഷീൽഡിലും ഉള്ള ക്ലൈംബർ ചിഹ്നം, ഉൾവശത്തെ ഓറഞ്ച് നിറത്തിന്റെ കൂട്ടിച്ചേർക്കലുകൽ എന്നിവയാണ്‌ ഇതിന്റെ പ്രത്യേകതകൾ. ഈ വേരിയന്റിൽ പുതുതായി ഫീച്ചറുകൾ ഒന്നും തന്നെയില്ലെങ്കിലും ത്ട്ട് മുൻപിലത്തെ വെരിയന്റിനേക്കാൾ 25000 രൂപ അധികം നൽകേണ്ടി വരും. ഈ വേരിയന്റിനൊപ്പം 1.0 ലിറ്റർ എഞ്ചിനും  എ എം ടി യും മാനുവൽ ട്രാസ്‌മിഷനും മാത്രമേ ലഭ്യമാകു. കാഴ്‌ചയിലുള്ള മികവ് മാത്രമാണ്‌ ഈ വേരിയന്റിന്റെ മികവ്.

    മേന്മകളും പോരായ്മകളും റെനോ ക്വിഡ് 2015-2019

    ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

    • ക്രീപ് ഫങ്ങ്ഷൻ ട്രാഫിക്കിലെ ഡ്രൈവിങ്ങ് എളുപ്പവും സൗകര്യരദവുമാക്കുന്നു.
    • എസ് യു വി യുടെതിന്‌ സമാനമാന രൂപം. ക്ലാഡ്ഡിങ്ങുകളും തടിച്ച രൂപവും ഈ സെഗ്‌മെന്റിലേ വാഹനങ്ങൾക്കും ഒരുപാട് മുകളിലാണ്‌.
    • പകരം വയ്‌ക്കു​‍ാനില്ലാത്ത 4-വർഷം/1-ലക്ഷം കി മി വാറന്റ്യും 4-വർഷം റോഡ് സൈഡ് അസിസ്റ്റൻസും
    View More

    ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

    • എ സി വെന്റ് ലിഡുകൾ, എ എ ടി ഡയൽ, ഡോർ പാഡുകൾ മുതലായ പ്ലാസ്റ്റിക് ഭാഗങ്ങളിൽ കുറേക്കൂടി നിലവാരം പുലർത്താമ്മായിരുന്നു.
    • ക്രീപ് ഫങ്ങ്ഷൻ ഉണ്ടെങ്കിലും, കയറ്റങ്ങളിൽ വാഹനം താഴേക്ക് ഉരുളുന്നതിനാൽ പലപ്പോഴും ഹാൻഡ് ബ്രേക്ക് ഉപയോഗിക്കേണ്ടി വന്നേക്കാം.
    • ക്വിഡിന്റെ ഭാരം കുറഞ്ഞ ഘടനയും, ചെറിയ വീതി കുറഞ്ഞ ടയറുകളും കാരണം ഹൈ വേകളിൽ ഉയർന്ന സ്‌പീഡിൽ യാത്ര ചെയ്യുമ്പോൾ സ്റ്റീയറിങ്ങ് ഇടക്കിടെ തിരുത്തേണ്ടി വന്നേക്കാം.

    റെനോ ക്വിഡ് 2015-2019 car news

    • ഏറ്റവും പുതിയവാർത്ത
    • Must Read Articles
    • റോഡ് ടെസ്റ്റ്
    • 2018 റിനോൾട്ട് ക്വിഡ് ക്ലൈംബർ എഎംടി: വിദഗ്ദ്ധ റിവ്യൂ
      2018 റിനോൾട്ട് ക്വിഡ് ക്ലൈംബർ എഎംടി: വിദഗ്ദ്ധ റിവ്യൂ

      2018 റിനോൾട്ട് ക്വിഡ് ക്ലൈംബർ എഎംടി: വിദഗ്ദ്ധ റിവ്യൂ

      By nabeelMay 17, 2019
    • റെനോൾഡ് ക്വിഡ് 1.0-ലിറ്റർ മാനുവൽ ആന്റ് എഎംടി: റിവ്യൂ
      റെനോൾഡ് ക്വിഡ് 1.0-ലിറ്റർ മാനുവൽ ആന്റ് എഎംടി: റിവ്യൂ

      റെനോൾഡ് ക്വിഡ് 1.0-ലിറ്റർ മാനുവൽ ആന്റ് എഎംടി: റിവ്യൂ

      By nabeelMay 13, 2019
    • റിനോൾട്ട് ക്വിഡ് 1.0 എഎംടി: ഫസ്റ്റ് ഡ്രൈവ് റിവ്യൂ
      റിനോൾട്ട് ക്വിഡ് 1.0 എഎംടി: ഫസ്റ്റ് ഡ്രൈവ് റിവ്യൂ

      ബെഞ്ചമിൻ ഗ്രാസിയസിന്റെ വാക്കുകൾ വിക്രാന്ത് തീയതി ഫോട്ടോഗ്രാഫി

      By cardekhoMay 17, 2019
    • റിനോൾട്ട് ക്വാഡ് 1.0: ഫസ്റ്റ് ഡ്രൈവ് റിവ്യൂ
      റിനോൾട്ട് ക്വാഡ് 1.0: ഫസ്റ്റ് ഡ്രൈവ് റിവ്യൂ

      റിനോൾട്ട് ക്വാഡ് 1.0: ഫസ്റ്റ് ഡ്രൈവ് റിവ്യൂ  

      By abhayMay 17, 2019
    • റിനോൾ ക്വിഡ് ഫസ്റ്റ് ഡ്രൈവ് റിവ്യൂ
      റിനോൾ ക്വിഡ് ഫസ്റ്റ് ഡ്രൈവ് റിവ്യൂ

      റിനോ ക്യുവാഡ് ഫസ്റ്റ് ഡ്രൈവ് റിവ്യൂ കാണുക

      By abhishekMay 17, 2019

    റെനോ ക്വിഡ് 2015-2019 ഉപയോക്തൃ അവലോകനങ്ങൾ

    4.3/5
    അടിസ്ഥാനപെടുത്തി1.4K ഉപയോക്തൃ അവലോകനങ്ങൾ
    ജനപ്രിയ
    • All (1355)
    • Looks (445)
    • Comfort (305)
    • Mileage (381)
    • Engine (223)
    • Interior (170)
    • Space (278)
    • Price (271)
    • More ...
    • ഏറ്റവും പുതിയ
    • സഹായകമാണ്
    • Verified
    • Critical
    • S
      srikiran b on Jan 09, 2025
      3.5
      Superm Of The Year
      Nice car with best mileage around 20+kmpl but 1 thing is cabin noice and small space with less ac chill best car of the year for me it's dream of middle class people.
      കൂടുതല് വായിക്കുക
      11 1
    • N
      namish on Dec 23, 2024
      3.5
      We've Owned The Kwid Rxt
      We've owned the kwid rxt amt since 2018 and in the period of 6 years we've had bad experiences from renault service centre and the car is not at all comfortable especially for tall passengers but it offers great mileage
      കൂടുതല് വായിക്കുക
      15 3
    • R
      raj on Dec 08, 2024
      5
      Good Condition
      Good condition and compact vehicle for family. Well maintained vehicle with regular servicing track record. New tyres and complete servicing for the year had been completed. Overall good condition vehicle to buy. Thank you
      കൂടുതല് വായിക്കുക
      4 1
    • I
      indrajeet singh on Aug 02, 2024
      4.2
      Average is good look good comfort average cost is low
      Average is good look good comfort average cost is low, safety excellent ground clearance v.good..maintenance almost satisfactory
      കൂടുതല് വായിക്കുക
      2
    • S
      swastikpandey on Jul 21, 2024
      5
      Car Experience
      Best car in the range of 1 lakh and nice in feature and so much stylish but small and doesn't have a family car
      കൂടുതല് വായിക്കുക
      5 1
    • എല്ലാം ക്വിഡ് 2015-2019 അവലോകനങ്ങൾ കാണുക

    ക്വിഡ് 2015-2019 പുത്തൻ വാർത്തകൾ

    ഏറ്റവും പുതിയ വാർത്ത: റെനോ ക്വിഡിന്റെ ഫീച്ചേഴ്‌സിന്റെ ലിസ്റ്റ് വീണ്ടും പുതുക്കി. ഇപ്പോൾ എയർബാഗ്, എ ബി എസ്, ഓവർ സ്പീഡ് അലർട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നീ സംവിധാനങ്ങൾ സ്റ്റാൻഡാർഡ് ഓപ്‌ഷനായി തന്നെ ലഭ്യമാകും. കൂടാതെ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഇൻഫൊടെയിൻമെന്റ് സിസ്റ്റവും നിർമ്മാതാക്കൾ ക്വിഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി കൂടുതൽ വായിക്കു..

    റെനോ ക്വിഡിന്റെയും വേരിയന്റുകളുടെയും വില നിലവാരം: റെനോ ക്വിഡിന്റെ വില 2.67 ലക്ഷം മുതൽ 4.63 ലക്ഷം രൂപവരെയാണ്‌ (എക്‌സ് ഷോറൂം ഡെൽഹി). സ്റ്റാൻഡാർഡ്, ആർ എക്‌സ് ഇ, ആർ എക്‌സ് ഐ, ആർ എക്‌സ് ടി, ക്ലൈംബർ എന്നിങ്ങനെ അഞ്ചു വേരിയന്റിലാണ്‌ റെനോ ക്വിഡ് ലഭ്യമാവുക.

    റെനോ ക്വിഡ് എഞ്ചിനും മൈലേജും: റെനോ ക്വിഡിന്‌ രണ്ട് പെട്രോൾ എഞ്ചിനുകൾ ഓപ്‌ഷനായി ലഭ്യമാണ്‌: 0.8 ലിറ്റർ (54 പി എസ്/72 എൻ എം) എഞ്ചിനും 1.0 ലിറ്റർ (68 പി എസ് /91 എൻ എം എഞ്ചിനും. 0.8 ലിറ്റർ എഞ്ചിനോടൊപ്പം 5-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനാണ്‌ ഘടിപ്പിച്ചിരിക്കുന്നത്, അതേസമയം 1.0 ലിറ്റർ എഞ്ചിനോടൊപ്പം 5-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനോ 5-സ്‌പീഡ് എ എം ടി (ഓട്ടൊമേറ്റഡ് മാനുവൽ ട്രാൻസ്‌മിഷൻ) യോ തിരഞ്ഞെടുക്കുവാനുള്ള.  ഓപ്‌ഷൻ ലഭ്യമാണ്‌. ചെറിയ എഞ്ചിനായ 0.8 ലിറ്റർ 22.7 കി മി/ലിറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുമ്പോൾ 1.0 ലിറ്ററിന്റെ വലിയ എഞ്ചിൻ 22.7 കി മി/ലിറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. 

    റെനോ ക്വിഡ് ഫീച്ചറുകൾ: റെനോ ക്വിഡിനുള്ളീൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള ഒരു 7.0 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, റിവേഴ്‌സ് പാർക്കിങ്ങ് ക്യാമറ, ഡിഗിറ്റൽ സ്പീഡോമീറ്റർ, മാനുവൽ എയർ കോൺ, പവർ സ്റ്റീയറിങ്ങ്, റിയർ സീറ്റ് ആം റെസ്റ്റ്, പിന്നിലെ യാത്രകാർക്ക് വേണ്ടി 12 വോ ചാർജർ, ഫ്രണ്ട് വൈപ്പർ, എന്നീ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഡ്രൈവർ എയർ ബാഗ്, എ ബി എസ്, ഓവർ സ്‌പീഡ് അലേർട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, സെൻട്രൽ ലോക്കിങ്ങ്, പ്രി ടെൻഷണറുകളു ഫ്രണ്ട് സീറ്റ് ബെൽറ്റ്, പിന്നിലെ ഡോറുകൾകായുള്ള ചൈൽഡ് സേഫ്‌റ്റി ലോക്കുകൾ എന്ന്വയാണ്‌ സുരക്ഷയ്ക്ക് വേണ്ടി ഉൾപ്പെടുത്തിയിരിക്കുന്നത്. 

    റെനോ ക്വിഡിന്റെ എതിരാളികൾ: പുതിയ ഹ്യൂണ്ടായ് സാൻട്രോ, മാരുതി സുസുക്കി ഓൾട്ടോ 800, ഓൾട്റ്റോ കെ 10, ഹ്യൂണ്ടായ് ഇയോൺ, ഡാറ്റ്സൺ റെഡിഗോ എന്നിവയുമായിട്ടായിരിക്കും റെനോ ക്വിഡിന്റെ മത്സരം. 

    റെനോ ക്വിഡ് 2015-2019 വീഡിയോകൾ

    • Renault KWID AMT | 5000km Long-Term Review6:25
      Renault KWID AMT | 5000km Long-Term Review
      6 years ago527.7K Views

    റെനോ ക്വിഡ് 2015-2019 ചിത്രങ്ങൾ

    • Renault KWID 2015-2019 Front Left Side Image
    • Renault KWID 2015-2019 Grille Image
    • Renault KWID 2015-2019 Front Fog Lamp Image
    • Renault KWID 2015-2019 Headlight Image
    • Renault KWID 2015-2019 Side View (Right)  Image
    • Renault KWID 2015-2019 Wheel Image
    • Renault KWID 2015-2019 3D Model Image
    • Renault KWID 2015-2019 Exterior Image Image
    space Image

    ചോദ്യങ്ങൾ & ഉത്തരങ്ങൾ

    Santosh asked on 1 Oct 2019
    Q ) Hi, could you please send me the quote for the Renault KWID and also I just want...
    By CarDekho Experts on 1 Oct 2019

    A ) The Renault KWID is priced in the range of Rs.2.76 - 4.75 Lakh*(Ex-Showroom Delh...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answer കാണു
    girish asked on 30 Sep 2019
    Q ) What is the price of Kwid RXT 800 cc silencer?
    By CarDekho Experts on 30 Sep 2019

    A ) We'd request you to connect with the nearest authorized service centre for t...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answer കാണു
    Kaur asked on 29 Sep 2019
    Q ) Renault Kwid has air bag Yes or No?
    By CarDekho Experts on 29 Sep 2019

    A ) Yes, Renault Kwid is offered with a driver airbag.

    Reply on th ഐഎസ് answerമുഴുവൻ Answers (3) കാണു
    Vijay asked on 28 Sep 2019
    Q ) Why only three nuts used in wheels ? is it a three wheeler ? sabse badi kami aur...
    By Budhaman on 28 Sep 2019

    A ) Renault kwid looks nice but because of 3 nuts wheel looks odd, even the light ca...കൂടുതല് വായിക്കുക

    Reply on th ഐഎസ് answerമുഴുവൻ Answers (2) കാണു
    Lokesh asked on 27 Sep 2019
    Q ) Is KWID STD have Air conditioner?
    By CarDekho Experts on 27 Sep 2019

    A ) The Renault KWID STD isn't offered with air conditioner. Stay tuned.

    Reply on th ഐഎസ് answerമുഴുവൻ Answer കാണു

    ട്രെൻഡുചെയ്യുന്നു റെനോ കാറുകൾ

    • ജനപ്രിയമായത്
    • വരാനിരിക്കുന്നവ
    • റെനോ kiger 2025
      റെനോ kiger 2025
      Rs.6 ലക്ഷംEstimated
      ഏപ്രിൽ 21, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • റെനോ ട്രൈബർ 2025
      റെനോ ട്രൈബർ 2025
      Rs.6 ലക്ഷംEstimated
      ഏപ്രിൽ 21, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    view മാർച്ച് offer
    space Image
    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
    ×
    We need your നഗരം to customize your experience