Login or Register വേണ്ടി
Login

MG കോമറ്റ് EV-യുടെ ഉത്പാദനം ആരംഭിച്ചു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
15 Views

ചെറിയ നഗര EV 300 കിലോമീറ്റർ വരെയുള്ള റേഞ്ച് നൽകുമെന്ന് പ്രതീക്ഷിക്കുന്നു

  • കോമറ്റ് EV-യുടെ ആദ്യ യൂണിറ്റ് MG-യുടെ ഗുജറാത്ത് പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി.

  • നാല് പേർക്ക് ഇരിക്കാവുന്ന രണ്ട് ഡോറുകളുള്ള കോംപാക്ട് ഇലക്ട്രിക് ഹാച്ച്ബാക്കാണ് ഇത്.

  • ഇൻഫോടെയ്ൻമെന്റിനും ക്ലസ്റ്ററിനും 10.25-ഇഞ്ച് ഡ്യുവൽ ഡിസ്‌പ്ലേകൾ അവതരിപ്പിക്കുന്നു; പിൻ ക്യാമറയും ESC-യും കൂടി പ്രതീക്ഷിക്കുന്നു.

  • 300 കിലോമീറ്റർ വരെ റേഞ്ച് ഉള്ള രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്തേക്കും.

  • 10 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയുള്ള റേഞ്ചിലാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.

ഗുജറാത്തിലെ ഹാലോൾ പ്ലാന്റിൽ കോമറ്റ് EV-യുടെ വൻതോതിലുള്ള ഉൽപ്പാദനം MG ആരംഭിച്ചു. കാർ നിർമാതാക്കളുടെ ബ്രാൻഡ്-ന്യൂ മൈക്രോ ഇലക്ട്രിക് ഹാച്ച്ബാക്ക് ഏപ്രിൽ 19-ന് അരങ്ങേറും. പ്രീമിയം ഇന്റീരിയർ കാണിക്കുന്ന ഇതിന്റെ ടീസറുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

MG-യുടെ സഹോദര ബ്രാൻഡുകളിൽ നിന്നുള്ള മറ്റ് ആഗോള മോഡലുകൾക്കും അസ്ഥിവാരമിടുന്ന കാർ നിർമാതാക്കളുടെ GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും കോമറ്റ് EV ഉണ്ടാവുക. ചെറിയ വീലുകളും ഒരു ക്വാഡ്രിസൈക്കിളിന്റെ ഫൂട്ട്പ്രിന്റും (ടാറ്റ നാനോയേക്കാൾ ചെറുത്) വെറും രണ്ട് ഡോറുകളും ഉള്ള നാല് പേർക്ക് ഇരിക്കാവുന്ന ഒരു അപ്റൈറ്റ് ഹാച്ച്ബാക്ക് ആണിത്.
ഇതും വായിക്കുക: 2023 Q2-ൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന മികച്ച 10 കാറുകൾ ഇവയാണ്

ഇലക്ട്രിക് ഹാച്ചിന്റെ പ്രീമിയം ക്യാബിനിൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, ഡ്രൈവർ ഡിസ്‌പ്ലേ എന്നിവക്കായുള്ള 10.25 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേകൾ, മാനുവൽ AC, കണക്റ്റഡ് കാർ ടെക്‌നോളജി എന്നിവ അവതരിപ്പിക്കും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവ സുരക്ഷക്കായി ലഭിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.

കോമറ്റ് -EV-യോട് സാമ്യമുള്ളതായി കാണാവുന്ന ഇന്തോനേഷ്യൻ-സ്പെക്ക് വുലിംഗ് എയർ EV-ക്ക് 17.3kWh, 26.7kWh ബാറ്ററി പാക്കുകൾ ഓഫർ ചെയ്യുന്നു, ഇത് യഥാക്രമം 200 കിലോമീറ്ററും 300 കിലോമീറ്ററും ക്ലെയിംചെയ്ത റേഞ്ച് നൽകുന്നു. ഏത് ബാറ്ററി പാക്കാണ് ഇന്ത്യയിൽ നൽകുന്നത് എന്ന് കണ്ടറിയണം. കോമറ്റ് EV-യിൽ 40PS റേറ്റുചെയ്ത സിംഗിൾ റിയർ-മൗണ്ടഡ് മോട്ടോർ ലഭിക്കും.

ഇതും വായിക്കുക: ഇന്ത്യയിൽ ഇനിവരുന്ന ഇലക്ട്രിക് കാറുകൾ

MG കോമറ്റ് EV-യുടെ വില 10 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയുള്ള (എക്സ്-ഷോറൂം) റേഞ്ചിൽ പ്രതീക്ഷിക്കുന്നു, അതിനാൽ ഇത് സിട്രോൺ eC3, ടാറ്റ ടിയാഗോ EV എന്നിവയുടെ പ്രധാന എതിരാളിയാകും. എന്നിരുന്നാലും, ഇത് അതിന്റെ എതിരാളികളേക്കാൾ ചെറിയ ഉൽപ്പന്നമായിരിക്കും.

Share via

Write your Comment on M g കോമറ്റ് ഇവി

കൂടുതൽ പര്യവേക്ഷണം ചെയ്യുക on എംജി കോമറ്റ് ഇവി

എംജി കോമറ്റ് ഇവി

4.3220 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ