റേസിനു പ്രാധാന്യം നൽകി ഒരുക്കിയ കേയ്‌മാൻ ജി ടി 4 ന്റെ വേർഷൻ പോർഷെ അവതരിപ്പിച്ചു
പോർഷെ തങ്ങളുടെ വാഹനമായ കേയ്മാൻ ജി ടി 4 ന്റെ റെസിനുവേണ്ടി നിർമ്മിച്ച വേർഷനുമായെത്തുന്നു. കേയ്‌മാൻ ജി ടി 4 ക്ലബ് സ്പോർട്ട് എന്നു പേര് നല്കിയിരിക്കുന്ന ഈ വേർഷന്റെ എഞ്ചിനും ട്യൂണിങ്ങും മുൻഗാമികളുടേതിനു സമാനമാണ്. കേയ്‌മാൻ ജി ടി 4 ന്റെ 380 ബി എച്ച് പി പവർ തരുന്ന 3.8 എഞ്ചിൻ തന്നെയാണ് ക്ലബ്ബ് സ്പോർട്ടിലും ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ ട്രാക്കിനു വേണ്ടിയൊരുക്കിയിരിക്കുന്ന ഈ വേർഷന് സ്റ്റാൻഡേർഡ് വേർഷനിൽ നിന്ന് വ്യത്യസ്‌തമായി( മാനുവൽ ഗീയർബോക്‌സ്) പോർഷെയുടെ ഡ്വൽ ക്ലച്ച് പി ഡി കെ യൂണിറ്റാണ് ട്രാൻസ്‌മിഷനുവേണ്ടി ഒരുക്കിയിരിക്കുന്നത്. 911 ജി ടി 3 കപ് റേസ് കാറിൽ നിന്നാണ് സസ്‌പെൻഷൻ കടം കൊണ്ടിട്ടുള്ളത്, അത് ഈ റേസ് കാറിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിന്റെ( ഇ എസ് പി) സഹായത്തോടു കൂടിയ 38 മി മി സ്റ്റീൽ ഡിസ്കുകളാണ് വാഹനത്തിന് ബ്രേക്ക് നൽകുന്നത്. നാല് പിസ്റ്റൺ കലിപ്പെറുകൾ അടങ്ങിയ പിൻ ചക്രങ്ങളെക്കാൾ മികച്ച ബ്രേക്ക് ആറ് പിസ്റ്റൺ കാലിപ്പെറുകൾ ഉള്ള മുൻ ചക്രങ്ങളിൽ ലഭിക്കുന്നതായിരിക്കും. ആവശ്യാനുസരണം അഡ്‌ജസ്റ്റ് ചെയ്യാവുന്ന എ ബി എസ്സിന് ആവശ്യാനുസരണം തിരഞ്ഞെടുക്കുന്നതിനായി 12 ട്വീക്കുകളും നൽകിയിട്ടുണ്ട്. പാസഞ്ചർ സീറ്റിനു പകരം ഒരു റോൾ കേജാണ് ഘടിപ്പിച്ചിരിക്കുന്നത്. സാധാരണ ഡ്രൈവർ സീറ്റിനു പകരം ഒരു ബക്കറ്റ് സീറ്റ് ഉപയോഗിച്ചിരിക്കുന്നതിലൂടെ ഡ്രൈവറുടെ സുരക്‌ഷയും വർദ്ധിപ്പിച്ചിരിക്കുന്നു.
ഹോമോലൊഗേഷനുശേഷം പിരെള്ളി വേൾഡ് ചലഞ്ച്, കോണ്ടിനെന്റൽ ടയർ സ്പോർട്സ് കാർ ചലഞ്ച്, പോർഷെ ക്ലബ് അമേരിക്ക നടത്തുന്ന ക്ലബ് റേസുകൾ തുടങ്ങിയവയിൽ വാഹനം ഉപയോഗിക്കാനാണ് പദ്ധതിയെന്നും പോർഷെ പറഞ്ഞു..