718 എന്ന പേരിൽ പുതിയ ജനറേഷൻ പോർഷേ ബോക്സ്റ ്ററും കെയ്മാനും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോർഷേ, 1957 ലെ തങ്ങളുടെ ജനപ്രിയ സ്പോർട്ട്സ് കാറായ `718`ന്റെ പേര് വീണ്ടും ഉപയോഗിക്കുന്നു. 718 ബോക്സ്റ്റർ, 718 കെയ്മാൻ എന്നീ മോഡലുകളെ 2016ൽ പോർഷേ അവതരിപ്പിക്കും.
ജയ്പൂർ: നെക്സ്റ്റ് ജനറേഷൻ 2016 ബോക്സ്റ്റർ, കെയ്മാൻ മോഡലുകൾ 718 എന്ന പേരിൽ ഇറങ്ങുമെന്ന് പോർഷേ പ്രഖ്യാപിച്ചു. ലോകത്താകമാനമായി, നിലവിലെ മോഡലുകൾ നിർത്തലാക്കിക്കൊണ്ട് 718 ബോക്സ്റ്ററും, 718 കെയ്മാനും അടുത്ത വർഷം നിരത്തിലിറങ്ങും. പുതിയ പേരിന് പുറമെ ഇരു വാഹനങ്ങളിലും ഒരുപോലെ പവർഫുളായ പുത്തൻ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ബോക്സർ എൻജിനുകളാണ് ഉപയോഗിക്കുന്നത്! പോർഷേയ്ക്കായി നിരവധി റേസുകൾ വിജയിച്ച 1957ലെ ഫ്ളാറ്റ് ഫോർ സിലിണ്ടർ (ബോക്സർ) എൻജിനോട് കൂടിയ ജനപ്രിയ സ്പോർട്ട്സ് കാറിൽ നിന്നാണ് 718 എന്ന പേര് സ്വീകരി ച്ചിരിക്കുന്നത്.
911 മോഡലുകൾക്ക് സമാനമായി, റോഡ്സ്റ്റർ വേർഷൻ ബോക്സ്റ്ററിന്, കൂപ്പേ കെയ്മാനെക്കാൾ വില കൂടുതലായിരിക്കും എന്നാണ് പോർഷേ പറയുന്നത്. സോഫ്റ്റ് ടോപ് ബോക്സ്റ്ററിന്റെ ഹാർഡ് ടോപ് കൂപ്പേ വേർഷനാണ് കെയ്മാൻ. ഇത് കൂടാതെ, 718 ബോക്സ്റ്ററിനും 718 കെയ്മാനും, കാഴ്ചയിലും സാങ്കേതിക തലത്തിലും മുൻപത്തേക്കാൾ ഏറെ സമാനതകളുണ്ടെന്ന് പോർഷേ പറഞ്ഞു.
പുതിയ ഫ്ളാറ്റ് ഫോർ `ബോക്സർ` എൻജിനുകളെ പറ്റി പറയവേ, ലെ മാൻസ് റേസിൽ വിജയിച്ച 919 ഹൈബ്രിഡ് റേസ് കാറിന്റെ സാങ്കേതികവിദ്യ പ്രൊഡക്ഷൻ-സ്പെക് വാഹനത്തിൽ ഉപയോഗിക്കുന്നതിന്റെ സൂചനകളാണ് പോർഷേ നൽകുന്നത്. ഏറെ കാര്യക്ഷമമായ 2 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് എൻജിനാണ് 919 ഹൈബ്രിഡിനുള്ളത്. 2014ൽ, ലേ മാൻസ് എൻഡ്യൂറൻസ് റേസിലും വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിലും (ഡബ്ള്യൂഇസി) ടോപ് കാറ്റഗറിയിൽ തിരിച്ചെത്താൻ 919 ഹൈബ്രിഡ് റേസ് കാറിലൂടെ എൻജിന് സാധിച്ചുവെന്ന് പോർഷേ പറഞ്ഞു.
0 out of 0 found this helpful