പോർഷേ പനാമെറ ഡീസൽ എഡിഷന്റെ വില 1.04 കോടി രൂപ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
പോർഷേ ഇൻഡ്യ, പനാമെറയുടെ പുതിയ ഡീസൽ എഡിഷൻ ലോഞ്ച് ചെയ്തു. 250 എച്ച്പി 3.01 വി6 ഡീസൽ എഞ്ചിനുള്ള വാഹനത്തിന്റെ അകത്തും പുറത്തുമായി ഒട്ടേറെ പുതിയ ഫീച്ചറുകളുണ്ട്. 1,04,16,000 രൂപയാണ് മഹാരാഷ്ട്രയിൽ ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില.
പോർഷേ ഇൻഡ്യ ഡയറക്ടർ പവൻ ഷെട്ടി, പനാമെറയുടെ പുത്തൻ വേരിയന്റിനെ പറ്റി ഇങ്ങനെ പറഞ്ഞു: “ശ്രേഷ്ഠമായ ഒരു ഡ്രൈവിങ്ങ് അനുഭവം സമ്മാനിക്കുന്ന ഒരു കരുത്തുറ്റ ഫോർ ഡോർ സ്പോർട്ട്സ് കാറാണ് പനാമെറ ഡീസൽ എഡിഷൻ. പോർഷേ ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു ആകർഷക ഉപഹാരമാണ് കൂടുതൽ എക്യുപ്മെന്റ്സും കുറേ സ്റ്റൈലിങ്ങ് അസ്സെന്റ്സുമുള്ള ഈ പനാമെറ മോഡൽ.”
വാഹനത്തിന്റെ എക്സ്റ്റീരിയറിൽ, സ്റ്റാൻഡേർഡ് ഫീച്ചറായി പോർഷേ ഡൈനാമിക് ലൈറ്റ് സിസ്റ്റത്തോട് (പിഡിഎൽഎസ്) കൂടിയ ബൈ-ക്സിനോൺ ഹെഡ്ലാമ്പുകളും, പനാമെറ ടർബോ 2 ഡിസൈൻ 19 ഇഞ്ച് അലോയി വീലുകളുമുണ്ട്. കളേർഡ് പോർഷേ ക്രസ്റ്റോട് കൂടിയ വീൽ ഹബ് കവറുകളും ഇതിനൊപ്പമുണ്ട്. സൈഡ് വിൻഡോകളിലും ഡോർ ഹാൻഡിലുകളിലും ഹൈ-ഗ്ളോസി ബ്ളാക്ക് ട്രിം സ്ട്രിപ്സുള്ള, അതേ കളറിലെ, പോർഷേ എൻട്രി & ഡ്രൈവ് ഓപ്ഷനും ഈ പനാമെറ എഡിഷൻ അവതരിപ്പിക്കുന്നുണ്ട്.
ഇന്റീരിയറിൽ, ബ്ളാക്ക് ലക്സർ ബീജിൽ, പോർഷേ ക്രസ്റ്റ് എംബോസ് ചെയ്ത ഹെഡ് റെസ്റ്റുകളോട് കൂടിയ ബൈ-കളർ പാർട്ട്-ലെതർ അഫോൾസ്റ്ററിയാണുള്ളത്. സ്പോർട്ട് ഡിസൈൻ സ്റ്റിയറിങ്ങ് വീലും, `എഡിഷൻ` എന്ന് രേഖപ്പെടുത്തിയ ഡോർ സിൽ ഗാർഡ്സും ഇതിനോടൊപ്പം കാണുവാൻ കഴിയും. സെവൻ ഇഞ്ച് ടച്ച്സ്ക്രീൻ മോണിറ്ററോട് കൂടിയ സ്റ്റാൻഡേർഡ് ?പോർഷേ കമ്മ്യൂണിക്കേഷൻ മാനേജ്മെന്റ് (പിസിഎം) സിസ്റ്റം?, ഓഡിയോ, നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ ഫീച്ചറുകളെ ഒരുമിപ്പിക്കും. 14 സ്പീക്കറുകളോട് കൂടിയ 585 വാട്ട് ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം, ഓഡിയോ സിസ്റ്റത്തിന് കരുത്തേകും.
പോർഷേ ആക്ടീവ് സസ്പെൻഷൻ മാനേജ്മെന്റോട് (പിഎഎസ്എം) കൂടിയ അഡാപ്റ്റീവ് എയർ സസ്പെൻഷൻ, ഫ്രണ്ട് ആൻഡ് റിയർ പാർക്ക് അസിസ്റ്റ്, റിവേർസിങ്ങ് ക്യാമറ, ഇലക്ട്രിക് സ്ലൈഡ്, റ്റില്റ്റ് സൺറൂഫ്, 4 സോൺ ക്ളൈമറ്റ് കൺട്രോൾ തുടങ്ങിയ അനേകം സ്റ്റാൻഡേർഡ് ഫീച്ചറുകളും പനാമെറ ഡീസൽ അവതരിപ്പിക്കുന്നുണ്ട്.