• English
    • Login / Register

    Mahindra Thar Roxx പേരിനായുള്ള ഇൻസ്റ്റാഗ്രാം പോളിലെ രസകരമായ ഫലങ്ങൾ

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    56 Views
    • ഒരു അഭിപ്രായം എഴുതുക

    ഥാർ റോക്‌സ് എന്ന പേരിനെക്കുറിച്ച്  ഞങ്ങളുടെ അനുയായികൾ എന്താണ് ചിന്തിക്കുന്നതെന്നത് സംബന്ധിച്ച് പോളിലൂടെ  ഒരു ഉൾക്കാഴ്ച നേടാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്, അതേസമയം മഹീന്ദ്ര പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് പേരുകളും ഞങ്ങൾ പരിശോധിക്കുന്നു.

    Poll On Mahindra Thar Roxx name

    മഹീന്ദ്ര ഥാർ 5-ഡോറിന് ഔദ്യോഗികമായി 'ഥാർ റോക്‌സ്' എന്ന് നാമകരണം ചെയ്തത്, ഓട്ടോമോട്ടീവ് വ്യവസായത്തിൽ വലിയ കോളിളക്കത്തിന് കാരണമായിട്ടുണ്ട് . അന്തിമ മോഡലിനായി മത്സരിച്ച മറ്റ് ആറ് പേറ്റൻ്റ് പേരുകളുടെ ഒരു കൂട്ടത്തിൽ നിന്നാണ് ഇത് തിരഞ്ഞെടുത്തത്തത്. പുതിയ പേര് ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിരുന്നു, അതിനാൽ വരാനിരിക്കുന്ന ഥാർ  5-ഡോറിന് 'റോക്സ് ' ആണ് അനുയോജ്യമെന്ന് ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് സമ്മതിക്കുന്നു എന്ന് ചോദിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ ഫോളോവേഴ്‌സിന്റെ അഭിപ്രായം ഇപ്രകാരമായിരുന്നു::

    പൊതുജനാഭിപ്രായം

    പോളിനായി നിർദേശിച്ചത് ഒരു ലളിതമായ ചോദ്യമായിരുന്നു - "ഥാർ റോക്സ് എന്ന പേര് നിങ്ങൾക്ക് ഇഷ്ടമാണോ?", തിരഞ്ഞെടുക്കാൻ രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഫലങ്ങൾ ഇപ്രകാരമായിരുന്നു:

    Poll on is the Thar Roxx name good

    പ്രതികരിച്ചവരിൽ 72 ശതമാനം പേരും പുതിയ ഥാർ 5-ഡോറിൻ്റെ  'റോക്സ്' എന്ന പേര് ഇഷ്ട്ടപ്പെടുന്നവരായിരുന്നു. എന്നാൽ, മറ്റൊരു പേരായിരുന്നു കൂടുതൽ അനുയോജ്യമെന്ന് 28 ശതമാനം പേർ അഭിപ്രായപ്പെട്ടു.

    മഹീന്ദ്ര ട്രേഡ്മാർക്ക് ചെയ്ത മറ്റ് പേരുകൾ ഏതെല്ലാമായിരുന്നു? 

    ഥാർ റോക്സ്-ന് മഹീന്ദ്ര മറ്റൊരു പേര് തിരഞ്ഞെടുക്കുന്നതിലേക്കായി, ഥാർ 5-ഡോർ SUVക്ക് മറ്റ് ആറ് പേരുകൾ ട്രേഡ് മാർക്ക് ചെയ്തിട്ടുണ്ട്. ഈ പേരുകൾ ഇവിടെ വിശദമായി പ്രതിപാദിക്കുന്നു:

    കൂടുതൽ വായിക്കൂ: മഹീന്ദ്ര ഥാർ റോക്സ് vs മഹീന്ദ്ര ഥാർ 3-ഡോർ: 5 പ്രധാന എക്സ്റ്റിരിയർ വ്യത്യാസങ്ങൾ

    ഥാർ റോക്സ് -നെ കുറിച്ച് കൂടുതൽ

    മഹീന്ദ്ര ഥാർ റോക്‌സ് 2024 ഓഗസ്റ്റ് 15-ന് അനാച്ഛാദനം ചെയ്യും. ഥാറിൻ്റെ ഈ നീളമേറിയ പതിപ്പ് 3-ഡോർ മോഡലിന് സമാനമായ സിലൗറ്റ് നിലനിർത്തും, അതേസമയം പുതിയ ഹെഡ്‌ലൈറ്റുകൾ, സി ആകൃതിയിലുള്ള ആന്തരിക ഘടകങ്ങളുള്ള LED ടെയിൽ ലൈറ്റുകൾ, കൂടാതെ രണ്ട് അധിക ഡോറുകളുള്ള നീളം കൂടിയ വീൽബേസ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

    Mahindra Thar Roxx Headlights
    Mahindra Thar Roxx Tail light

    ഉള്ളിൽ, ഥാർ റോക്സിന് കറുപ്പും ബീജ് നിറവും ഉള്ള അപ്ഹോൾസ്റ്ററി ലഭിക്കും, കൂടാതെ ഫീച്ചർ സ്യൂട്ടിൽ രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകളും (ഒന്ന് ടച്ച്‌സ്‌ക്രീനിനും മറ്റൊന്ന് ഡ്രൈവർ ഡിസ്‌പ്ലേയ്ക്കും), ഒരു പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 360-ഡിഗ്രി  ക്യാമറ എന്നിവ ഉൾപ്പെടുത്തിയേക്കാം.. സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ട് എന്നിവ വാഗ്ദാനം ചെയ്യും.

    Mahindra Thar Roxx cabin spy shot

    ഹുഡിന് കീഴിൽ 132 PS 2.2 ലിറ്റർ ഡീസൽ, 150 PS 2-ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ ഥാർ 3-ഡോർ മോഡലിൻ്റെ എഞ്ചിനുകൾക്കൊപ്പം ഥാർ റോക്സ് വരാനുള്ള സാധ്യതയുണ്ട്. 6-സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

    Mahindra Thar Roxx Expected Engine

    പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

    മഹീന്ദ്ര ഥാർ റോക്‌സിൻ്റെ എക്‌സ് ഷോറൂം വില 15 ലക്ഷം രൂപ മുതലാണ് പ്രതീക്ഷിക്കുന്നത്. മാരുതി ജിംനിക്ക് ബദലായ ഇത് ഫോഴ്‌സ് ഗൂർഖ 5-ഡോറിനെ നേരിടും.

    മഹീന്ദ്ര ഥാർ റോക്‌സിൻ്റെ പേരിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ചുവടെയുള്ള കമന്റുകളിലൂടെ ഞങ്ങളോട് പറയൂ.

    ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് ഇൻസ്റ്റന്റ് അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ പിന്തുടരൂ.

    കൂടുതൽ വായിക്കൂ: മഹീന്ദ്ര ഥാർ ഓട്ടോമാറ്റിക്

    was this article helpful ?

    Write your Comment on Mahindra താർ ROXX

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience