ഔഡി ക്യു 7 ഫേസ് ലിഫ്റ്റ് ഇന്ന് ലോഞ്ച് ചെയ്യും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 12 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: ഇന്ന് ഔഡി ക്യു 7 ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും, തുടക്കം സി ബി യു റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന വാഹനം 2016 പകുതിയോടെ ഇന്ത്യയിൽ നിർമ്മിച്ചു തുടങ്ങും. പഴയ വേർഷനേക്കാൾ ഭാരം കുറഞ്ഞതും വേഗതയേറിയതുമാണ് ഈ പുതിയ എസ് യു വി, ഒപ്പം കാഴ്‌ചൽ കൂടുതൽ മനോഹരം. കൂടാതെ പുതിയ വാഹനം പഴയതിനേക്കാൾ അൽപ്പം ചെറുതുമാണ്, നീളത്തിൽ 37 മിമി ഉം വീതിയിൽ 15 മി മി യും കുറവാണ് പുതിയ വാഹനത്തിന്. വാഹനം ഇപ്പോഴും മത്സരിക്കുക മെഴ്‌സിഡസ് ബെൻസ് ജി എൽ ഇ ക്ലാസ്സ്, ബി എം ഡബ്ല്യൂ എക്‌സ് 5, വോൾവൊ എക്‌സ് സി 90 എന്നിവയോടായിരിക്കും, എന്നാൽ നിലവിലെ വാഹനത്തേക്കാൾ വില അൽപ്പം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
44 എൻ എം ടോർക്കിൽ 333 ബി എച്ച് പി പവർ പുറന്തള്ളുന്ന 3.0 സൂപ്പർചാർജഡ് വി 6 ബ്ലോക്ക് ആയിരിക്കും വാഹനത്തിന് കരുത്തു നൽകുക. ഇതെത്തുന്നത് 8 - സ്പീഡ് ടിപ്ടോണിക് ട്രാൻസ്‌മിഷനുമായി സംയോജിപ്പിച്ചായിരിക്കും. വാഹനത്തെ 6.3 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കി മി വേഗതയിലെത്തിക്കാൻ ഇത് സഹായിക്കും. പഴയ ക്യു 7 നേക്കാൾ 1.6 വേഗതറിയതാണ് പുതിയ വാഹനം. പഴയതിനേക്കാൾ 300 കി ഗ്രാം ഭാരം കുറവായതുകൊണ്ടായിരിക്കാം ഈ വമ്പൻ കാർ 2015 കി മി യോളം വേഗതയും കൈവരിക്കും.
താരതമ്യം ചെയ്യുകയാണെങ്കിൽ പുതിയ ഔദി ക്യു 7 ന് നവീകരിച്ച ഹെഡ്‌ലാംപുകൾക്കിടയിൽ അൽപ്പം കൂടി ബോൾഡ് ആയ ഗ്രില്ലാണുള്ളത്. പുതിയ ചതുരത്തിലുള്ള എൽ ഇ ഡി ടെയിൽ ലാംപ് ക്ലസ്റ്ററും സ്വാഗതാർഹമായ പരിഷ്കാരമാണ് കാരണം ഇത് വാഹനത്തിന് പിന്ന് നിന്ന് മനോഹരമായ ലുക്ക് നൽക്കുന്നു. മുന്നിലും പിന്നിലും പുതിയ ബംപറുകൾ കൂടി ചേരുമ്പോൾ വാഹനത്തിന് പുതുമ നിറഞ്ഞ സൗന്ദര്യം കൈവരുന്നു. ഇന്റീരിയരിൽ പോലും മാറ്റങ്ങളുണ്ട്, എസ് യു വി യുടെ ഗീയർ ലിവറിൽ ഇപ്പോൾ ഒരു മീഡിയ സെന്റർ പിടിയും ലഭിച്ചിട്ടുണ്ട്.ഇതിനെല്ലാം പുറമെ പുതിയ ഔഡി ക്യു 7 ഫേസ്‌ലിഫ്റ്റിന് ലഭിച്ചിട്ടുള്ളത് ബോസ് ഓഡിയൊ സിസ്റ്റവുമായി കണക്‌ട് ചെയ്തിട്ടുള്ളാ പുത്തൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഇലക്‌ട്രിക് അഡ്‌ജസ്റ്റ്മെന്റോടു കൂടിയ പുതിയ ലെതർ സീറ്റുകൾ, പനോരമിക് സണ്രൂഫ്, 4 ശോൺ ക്ലൈമറ്റ് കൺട്രോൾ, ടച്ച്പാഡ്, 360 ഡിഗ്രി ക്യാമറ, മട്രിക്‌സ് എൽ ഇ ഡി ഹെഡ്‌ലാംപുകൾ, ഔഡിയുടെ വിർച്ചൽ കോക്‌പിറ്റ് പിന്നെ മുഴുവനായും ദിജിറ്റലായ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ്.