• login / register

പുതുതലമുറ ഫോർഡ് എൻ‌ഡോവറിന് സ്പൈഡ് ടെസ്റ്റിംഗ്, 2022 ഓടെ ഇന്ത്യയിൽ അവതരിപ്പിക്കും

പ്രസിദ്ധീകരിച്ചു ഓൺ mar 14, 2020 11:20 am വഴി sonny for ഫോർഡ് എൻഡവർ

  • 29 കാഴ്ചകൾ
  • ഒരു അഭിപ്രായം എഴുതുക

അകത്തും പുറത്തും ഒരുപോലെ അഴിച്ചുപണികൾക്ക് ശേഷമാണ് എൻഡോവറിന്റെ വരവ്. 

  • പുതുതലമുറ എൻ‌ഡോവർ‌ ചൈനയിലാണ് സ്പൈഡ് ടെസ്റ്റിംഗ് നടത്തിയത്. 

  • ഡിസൈൻ‌ വിശദാംശങ്ങൾ‌ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ടെസ്റ്റ് നടത്തിയ മോഡലിന് പൂർ‌ത്തിയാകാത്ത ഗ്രിൽ‌ ഉണ്ടായിരുന്നു. 

  • പുതിയ എൻഡോവർ അതിന്റെ പ്രൊഫൈൽ നിലനിർത്തുമെന്നാണ് സൂചന. 2021 ൽ അരങ്ങേറ്റം
  • കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

New-gen Ford Endeavour Spied Testing, India Launch By 2022

ഫോർഡ് എവറസ്റ്റ് എന്ന പേരിൽ മറ്റ് ഏഷ്യൻ വിപണികളിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷത്തിനു ശേഷം 2016 ലാണ് നിലവിലെ ഫോർഡ് എൻ‌ഡോവർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഈ ഫോർഡ് എസ്‌യുവിയുടെ അടുത്ത തലമുറ മോഡൽ ചൈനയിൽ സ്പൈഡ് ടെസ്റ്റിംഗ് നടത്തിയിരിക്കുനു. 

എൻഡോവറിന്റെ ഈ അടുത്ത തലമുറ മോഡലിന്റെ പ്രോട്ടോടൈപ്പ് ഗ്രിൽ‌ ഡിസൈൻ‌ ഒഴികെ ബാക്കിയെല്ലാം മറച്ചായിരുന്നു സ്പൈഡ് ടെസ്റ്റിംഗ്. ഉപയോഗിച്ച് ചാരപ്പണി നടത്തി. സൈഡ് പ്രൊഫൈലിൽ നിന്നുള്ള കാഴ്ചയിൽ ഈ പുതിയ അനുപാതങ്ങൾ നിലവിലെ മോഡലിന് തുല്യമാണെന്ന് തോന്നുമെങ്കിലും, ഇത് ഒരു പുതിയ മോഡലാണ്. തിരിച്ചറിയാതിരിക്കാൻ മറച്ചിട്ടും പുനർ‌രൂപകൽപ്പന ചെയ്ത മുൻ‌ഭാഗവും പിൻ‌ഭാഗവും ശ്രദ്ധേയമാണ്. ബോണറ്റ് ലൈനിനൊപ്പം സ്റ്റൈലൈസ്ഡ് ഡി‌ആർ‌എല്ലുകളും സ്‌പോർട്ടിയർ ഫ്രണ്ട് എയർ ഡാമും ഉപയോഗിച്ച് ഹെഡ്‌ലാമ്പുകൾ ബമ്പറിലേക്ക് ഇറങ്ങിയതായി തോന്നുന്നു. താൽക്കാലിക ടൈലാമ്പുകളുള്ള വലിയ ചക്രങ്ങളിൽ ഇത് താഴേക്കിറങ്ങുന്നു എന്ന തോന്നലും ഉണ്ടാകുന്നു. എന്നാൽ ഈ രൂപകൽപ്പന അന്തിമമല്ലെന്നാണ് സൂചനകൾ. പുതിയ തലമുറ മോഡലിൽ എന്തെല്ലാമാണ് പ്രതീക്ഷിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശ ചിത്രം ഈ രൂപം തരുന്നു

New-gen Ford Endeavour Spied Testing, India Launch By 2022

ടെസ്റ്റ് ചെയ്യപ്പെട്ട മോഡലിന് പരിഷ്കരിച്ച ഡാഷ്‌ബോർഡ് ലേഔട്ടിനൊപ്പം അപ്‌ഡേറ്റു ചെയ്‌ത ഇന്റീരിയർ സവിശേഷതകളുമുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുള്ള സെൻട്രൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴേക്ക് നീങ്ങിയാണ് സെൻ‌ട്രൽ എയർ വെന്റുകളുടെ സ്ഥാനം. പുതിയ എൻ‌ഡോവറിന് പുതിയ സ്റ്റിയറിംഗ് വീലും ലഭിച്ചിരിക്കുന്നു. ഇതിന്റെ സെൻ‌ട്രൽ കൺസോൾ ഇപ്പോഴും വികസന ഘട്ടത്തിലാണെങ്കിലും പരമ്പരാഗത ഡ്രൈവ്-സെലെക്ട് ലിവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

New-gen Ford Endeavour Spied Testing, India Launch By 2022

നിലവിലുള്ള തലമുറ മോഡലിന്റെ മിഡ്-ലൈഫ് പുതുക്കലിന്റെ ഭാഗമായി ആഗോളതലത്തിൽ അടുത്തിടെ അവതരിപ്പിച്ച 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ അതേ 2.0 ലിറ്റർ ഇക്കോബ്ലൂ ഡീസൽ എഞ്ചിനാ‍ണ് പുതിയ എൻഡോവറിന് ലഭിക്കുന്നത്. മാത്രമല്ല ഫോർഡിന്റെ ഇന്ത്യൻ എസ്‌യു‌വികളിൽ ആദ്യമായി ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനും ഉണ്ടാകാൻ സാധ്യതയുണ്ട്. പുതുതലമുറ ഫോർഡ് എൻ‌ഡോവർ 2021 ൽ ആഗോളതലത്തിലും 2022 ഓടെ ഇന്ത്യയിലും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 

ഇമേജ് സോർസ് 

കൂടുതൽ വായിക്കാം: എൻ‌ഡോവർ ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്

Write your Comment ഓൺ ഫോർഡ് എൻഡവർ

Read Full News
വലിയ സംരക്ഷണം !!
ലാഭിക്കു % ! find best deals ഓൺ used ഫോർഡ് cars വരെ
കാണു ഉപയോഗിച്ചത് <MODELNAME> <CITYNAME> ൽ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

Ex-showroom Price New Delhi
  • ട്രെൻഡിംഗ്
  • സമീപകാലത്തെ
×
നിങ്ങളുടെ നഗരം ഏതാണ്‌