മിസ്‌ത്‌ബുഷി ഇന്ത്യ ലിമിറ്റഡ് എഡിഷൻ പജിറോ സ്‌പോർട്ട് അവതരിപ്പിക്കുന്നു.
ജനുവരി 27, 2016 04:02 pm raunak മിസ്തുബുഷി പജീറോ ന് പ്രസിദ്ധീകരിച്ചത്
- 17 Views
- 2 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
പുതിയ എൻഡവർ ലോഞ്ച് ചെയ്‌തതിന് പകരമായി മിസ്‌ത്ബുഷി ഇന്ത്യ ലിമിറ്റഡ് എഡിഷൻ പജിറൊ സ്‌പോർട്ട് എസ് യു വി രാജ്യത്ത് പുറത്തിറക്കി. ഈ ലിമിറ്റഡ് എഡിഷൻ ഓട്ടോമാറ്റിക് വേരിയന്റിനകത്തും പുറത്തും എഞ്ചിനിലും കാര്യമായ നവീകരണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് പുതിയ കളർ ഷേഡുകൾ കൂടി ഈ ലിമിറ്റഡ് എഡിഷൻ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിൽ ടൊയോറ്റ ഫോർചൂണറിൽ ചെയ്‌തതുപോലെ ടൈറ്റാനിയം ഗ്രേ അലോയ് ആണ് ഇത്തവണ മിസ്ത്‌ബുഷി വാഗ്‌ദാനം ചെയ്യുന്നത്. പുറക്കിലെ ലിമിറ്റഡ് എഡിഷൻ ലേബലിനൊപ്പം 3ഡി പജിറോ സ്‌പോർട്ട് സ്റ്റിക്കറുകളും വശങ്ങളിൽ ഉണ്ട്. ഹെഡ്‌ലൈറ്റുകൾ, ടൈൽലാംപുകൾ, ഡോർ ഹാൻഡിലുകൾ, സൺ വൈസറുകൾ എന്നിവയിലെല്ലാം ക്രോം കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഫേസ്‌ലിഫ്റ്റ് ചെയ്‌ത മോഡലിലെ എല്ലാ മാറ്റങ്ങളും ഇത്തവണ നില നിർത്തിയിട്ടുണ്ട്. നിലവിലുള്ള രണ്ട് നിറങ്ങൾക്കൊപ്പം സ്വർണം പൂശിയ ചാരനിറം, ബ്രൗൺ എന്നിവയായിരിക്കും കൂടുതലുണ്ടാകുക.
5 - സ്പീഡ് ഓട്ടോമാറ്റിക് ഗീയർ ബോക്‌സും പാഡിൽ ഷിഫ്‌റ്റേഴ്‌സുമായി എത്തുന്ന ഒട്ടോമാറ്റിക് വേരിയന്റിൽ ഇപ്പോൾ 4 ഡബ്ല്യൂ ഡി യും ഉണ്ട്. നേരത്തെ 4*2 ലേയൗട്ടിൽ മാത്രമായിരുന്നു ഓട്ടോ ട്രിം ലഭ്യമായിരുന്നത്. ഇതിനു പുറമെ വാഹനത്തിന് മെക്കാനിക്കാലി മാറ്റങ്ങളൊന്നും ഇല്ല. മാനുവൽ ട്രാൻസ്മിഷനുമായി സംയോജിപ്പിക്കുമ്പോൾ 400 എൻ എം ടോർക്കിൽ 178 പി എസ് പവർ പുറന്തള്ളുന്ന 2.5 ലിറ്റർ എഞ്ചിൻ ഓട്ടോമാറ്റിക് വേരിയന്റിൽ 350 എൻ എം ടോർക്കും തരും.