മിസ്‌ത്ബുഷി മോട്ടോഴ്‌സ് ജപ്പാനിൽ 3.7 ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
ടൊയോറ്റ 2.9 മില്ല്യൺ വാഹനങ്ങൾ തിരിച്ച് വിളിച്ചതിന് പിന്നാലെ മറ്റൊരു ജപ്പാൻ നിർമാതാക്കൾ വാഹനങ്ങൾ തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നു. ഇത്തവണ അത് മിസ്‌തുബുഷിയാണ്, ഏകദേശം 3.7 ലക്ഷം വാഹനങ്ങളാണ് അവർക്ക് തിരിച്ചു വിളിക്കേണ്ടി വന്നത്. ടൊയോറ്റയുടേത് ലോകത്താകമാനെയുള്ള വാഹനങ്ങൾ ഉൾപ്പെടുമെങ്കിൽ ഇത് ജപ്പാനിലുള്ള വാഹനങ്ങൾ മാത്രമാകും. വലതു വശത്തെ ഇൻഡിക്കേറ്റർ സ്വിച്ച് ഘടിപ്പിച്ചതിലുള്ള അപാകതയാണ് തിരിച്ചു വിളിക്കുവാനുള്ള കാരണം.
2005 നും 2014 നും ഇടയിൽ നിർമ്മിച്ച ഔട്ട്‌ലാൻഡർ, ഗലന്റ്, പജീറൊ എന്നീ മോഡലുകളാണ് പ്രധാനമായും തിരിച്ച് വിളിക്കുന്നത്. കൊമേഴ്‌സ്യൽ ഉപയോഗങ്ങൾക്കുപയോഗിക്കുന്ന എം പി വി ആയ മിസ്‌തുബുഷി ഡെലിക്കയ്‌ക്കും കിട്ടി പ്രശ്‌നങ്ങൾ. ഈ വാഹനങ്ങളിൽ പജീറൊ മാത്രമെ ഇന്ത്യയിലേക്കെത്തുന്നുള്ളു. ഇത്ത്വണ ഭാഗ്യം നമ്മളെ കടാക്ഷിച്ചു, തിരിച്ചു വിളിയിൽ ഇന്ത്യയിലെ വാഹനങ്ങൾ ഒന്നും പെടില്ല.
സീറ്റ്‌ബെൽറ്റ് തകരാറിനെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് ടൊയോറ്റ വാഹനങ്ങൾ തിരിച്ചു വിളിച്ചത്. ഒരു കൂട്ടിയിടിനടന്നാൽ യാത്രക്കാർക്ക് ഗുരുതരമായ പരിക്കേറ്റേക്കാം എന്ന സംശയത്തെത്തൂടർന്നായിരുന്നു തിരിച്ചു വിളി. എയർ ബാഗുകളുടെ തകരാർ പരിഹരിക്കുവാൻ ഇതിനു മുൻപൊരിക്കൽ വാഹങ്ങൾ അവർ തിരിച്ചു വിളിച്ചിരുന്നു. ടൊയോറ്റയ്‌ക്ക് എയർബാഗുകൾ നൽകുന്ന ടക്കാട്ടയുടെതായിരുന്നു തകരാർ. തിരിച്ചു വിളിച്ച വാഹങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമില്ല, ഡീലർക്ക് ഏറിയാൽ ഒരു മണിക്കൂർ കൊണ്ട് പരിഹരിക്കാവുന്ന തകരാർ ആയിരിക്കും ഇത്.
സുരക്‌ഷാ സംവിധാനങ്ങൾ വാഹനത്തിൽ ഘടിപ്പിക്കുന്ന കാര്യത്തിൽ വാഹന നിർമ്മതാക്കൾ ഇപ്പോൽ അതീവ ശ്രദ്ധയാണ് കൊടുക്കുന്നത്. കൂടിവരുന്ന ഗുരുതര അപകടങ്ങളും അതിനൊപ്പം എത്തുന്ന കേസുകളും കണക്കിലെടുത്തുകൊണ്ടാണ് ഈ മാറ്റം. ഇന്ത്യയിൽ പോലും എയർ ബാഗ് നിർബന്ധമാക്കുവാൻ ഗവണ്മെന്റ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ കമ്പനികൾ കൂറ്റിയ വേരിയന്റുകൾക്ക് മാത്രമേ എയർ ബാഗ് നൽകാറുള്ളു, കാരണം ഇന്നത്തെ വിപണിയിൽ മത്സരയോഗ്യമായ വിലയിൽ വാഹനം എത്തിക്കേണ്ടേ. ഇത് സുരക്ഷിതമല്ലാത്ത വാഹനങ്ങളുടെ നിർമ്മാണത്തിലേക്കാണ് വഴി തെളിക്കുന്നത്, ഒരു അപകടമുണ്ടായാൽ യാത്രക്കാരന്റെ സുരക്‌ഷ ഇത്തരം വാഹനങ്ങളിൽ വളരെ കുറവാണ്.
0 out of 0 found this helpful