2015 ലോസ് ഏഞ്ചലസ് ഓട്ടോഷോ: പുത്തന്‍ ഫീച്ചറുകളുമായി 2016 മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ട്
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ചെന്നൈ:
പജീറോ സ്‌പോര്‍ട്ടിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കാര്യമായ ബിസിനസ് കണ്ടെത്തിയിലെങ്കിലും, ആഗോള വിപണിയില്‍ മിറ്റ്‌സുബിഷി സജീവമാണ്. സ്റ്റൈലിലും ഫീച്ചറുകളിലും പുത്തന്‍ മാറ്റങ്ങള്‍ വരുത്തിയ 2016 ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ട് മിറ്റ്‌സുബിഷി അനാവരണം ചെയ്തിരിക്കയാണ്. മിറ്റ്‌സുബിഷിയുടെ ''ഡൈനാമിക് ഷീല്‍ഡ്'' ഫ്രണ്ട് ഡിസൈന്‍ കസെപ്റ്റ്, കമ്പനിയുടെ ബെസ്റ്റ് സെല്ലിങ് സിയുവിയുടെ എക്സ്റ്റീരിയറിന് ഒരു ബോള്‍ഡ് ലുക്ക് നല്‍കിയിരിക്കയാണ്. എല്‍ഇഡി ടേ ഇന്‍ഡിക്കേറ്ററോട് കൂടിയ പവര്‍ ഫോള്‍ഡിങ് സൈഡ് മിററുകള്‍, വീല്‍ ലിപ് മോള്‍ഡിങ്‌സ്, ഹോംലിങ്കോട് കൂടിയ ഓട്ടോ ഡിമ്മിങ് റിയര്‍ വ്യൂ മിറര്‍, പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയി വീല്‍ തുടങ്ങിയ പുത്തന്‍ ഫീച്ചറുകള്‍ 2016 ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ടിനുണ്ട്.
മിറ്റ്‌സുബിഷി മോട്ടോര്‍സ് നോര്‍ത്ത് അമേരിക്ക (എംഎംഎന്‍എ)യുടെ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ സ്വിയറിന്‍ജെന്‍ ഇങ്ങനെ പറഞ്ഞു - ''മിറ്റ്‌സുബിഷി മോട്ടോര്‍സിന്റെ ബ്രാന്‍ഡ് ലീഡറായ ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ടിന്റെ ഏറെ ആകര്‍ഷകമായ 2016 മോഡല്‍
ഇയര്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത്തില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. വാഹനത്തിന്റെ മൂല്യവും, ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസവും എന്നും നിലനിര്‍ത്തിയിട്ടുള്ള ഒരു ഫൺ വെഹിക്കിളാണ് ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ട്. പുത്തന്‍ ഫാമിലി ലുക്കോടെ മിറ്റ്‌സുബിഷി സിയുവി ലൈന്‍അപ്പിനോട് ചേര്‍ന്ന് നില്‍ക്കുന്ന 2016 മോഡല്‍ ഇയറും ഇതില്‍ നിന്ന് വ്യത്യസ്തമാകില്ല.''
പുത്തന്‍ ലൈറ്റ് ഗ്രേ ഇന്റീരിയര്‍ ഓപ്ഷനോട് കൂടിയ 2016 ഔട്ട്‌ലാന്‍ഡര്‍ സ്‌പോര്‍ട്ടില്‍ റീഡിസൈന്‍ ചെയ്ത സ്റ്റിയറിങ് വീല്‍, പുതിയ 6.1'' ഡിസ്‌പ്ലേ ഓഡിയോ, ഹൈ ക്വാളിറ്റി സീറ്റ് ഫാബ്രിക്‌സ് എന്നീ ഫീച്ചറുകളുണ്ട്. നൂതന 7 എയര്‍ ബാഗ് എസ്ആര്‍എസ് സിസ്റ്റം, മിറ്റ്‌സുബിഷിയുടെ പാറ്റന്റ് ചെയ്ത റീഇന്‍ഫോഴ്‌സ്ഡ് ഇംപാക്ട് സേഫ്റ്റി ഇവല്യൂഷന്‍ (റൈസ്) സേഫ്റ്റി സെല്‍ ബോഡി കസ്ട്രക്ഷന്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും വാഹനത്തിലുണ്ട്. കൂള്‍ സില്‍വര്‍, ഡയമണ്ട് വൈറ്റ് പേള്‍, ക്വാര്‍ട്ട്‌സ് ബ്രൗൺ തുടങ്ങിയ മൂന്ന് പുതിയ എക്സ്റ്റീരിയര്‍ കളറുകളും ലഭ്യമാണ്.
എന്‍ജിനെ പറ്റി പുതുതായി ഒും കേള്‍ക്കാത്ത സ്ഥിതിക്ക് നിലവിലെ ഔട്ട്‌ലാന്‍ഡര്‍ എന്‍ജിന്‍ തയൊകും ഈ വാഹനത്തിലും ഉപയോഗിക്കുക. അതായത്, 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓപ്ഷനോട് കൂടിയ 148 എച്ച്പി 2 ലിറ്റര്‍ എന്‍ജിനും 168 എച്ച്പി 2.4 ലിറ്റര്‍ എന്‍ജിനുമാകും 2016 ഔട്ട്‌ലാന്‍ഡറില്‍ ഉണ്ടാകുക.