2024ലെ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ മെഡൽ ജേതാക്കൾക്ക് MG Windsor EV സമ്മാനിക്കും!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 49 Views
- ഒരു അഭിപ്രായം എഴുതുക
യഥാക്രമം ZS EV, കോമെറ്റ് EV എന്നിവയ്ക്ക് ശേഷം ബ്രിട്ടീഷ് കാർ നിർമ്മാതാക്കളുടെ ഇന്ത്യയിലെ മൂന്നാമത്തെ EV ഓഫറായിരിക്കും MG വിൻഡ്‌സർ EV.
നടക്കാനിരിക്കുന്ന പാരീസ് 2024 ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഓരോ ഇന്ത്യൻ താരത്തിനും വരാനിരിക്കുന്ന MG വിൻഡ്സർ EV സമ്മാനമായി നൽകുമെന്ന് JSW ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ ട്വീറ്റിൽ അറിയിച്ചു. MG മോട്ടോർ ഇന്ത്യയും JSW ഗ്രൂപ്പും അവരുടെ സംയുക്ത സംരംഭത്തിൻ്റെ (JV) ഭാഗമായി കായികതാരങ്ങളുടെ നേട്ടങ്ങളെ ഈ സംരഭത്തിലൂടെ ആദരിക്കാനായി ലക്ഷ്യമിടുകയാണ്.
ഒളിമ്പിക്സിൽ ഇന്ത്യ
നിലവിൽ, 2024 ലെ പാരീസ് ഒളിമ്പിക്‌സ് നടന്നുകൊണ്ടിരിക്കുകയാണ്, ഇന്ത്യയിൽ നിന്നുള്ള കായികതാരങ്ങൾ ഇതിനകം മൂന്ന് വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്. ഈ എണ്ണം ഇനിയും വർദ്ധിക്കുമെന്നു ഞങ്ങള് പ്രതീക്ഷിക്കുന്നു കൂടാതെ ഇന്ത്യൻ അത്ലറ്റുകളുടെ കഠിനാധ്വാനത്തിനും വിജയത്തിനുമുള്ള നന്ദിപ്രകടനമായി MG വിൻഡ്സർ EV സമ്മാനിക്കുന്നത് ഉചിതമാണെന്നും ഞങ്ങൾ പരിഗണിക്കുന്നു.
MGയുടെ ക്രോസ്ഓവർ EVക്ക് ഇംഗ്ലണ്ടിലെ വിൻഡ്‌സർ കാസിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'വിൻഡ്‌സർ' എന്ന് നാമകരണം ചെയ്യപ്പെട്ടതിൻ്റെ സമീപകാല വാർത്തയെ തുടർന്നാണ് ഇത്തരമൊരു വാർത്ത കൂടി MG ചെയർമാനും MDയും ട്വീറ്റ് ചെയ്തത്. വിദേശത്ത് വിറ്റഴിക്കുന്ന വുളിംഗ് ക്ലൗഡ് EVയെ അടിസ്ഥാനമാക്കിയുള്ളതാണ് വിൻഡ്‌സർ ഇവി . ഇന്ത്യയിൽ വരാനിരിക്കുന്ന ഈ EVയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ:
ഇതും വായിക്കൂ: വരാനിരിക്കുന്ന MG വിൻഡ്സർ EV-യെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന 5 വസ്തുതകൾ
MG വിൻഡ്‌സർ EV: ഒരു അവലോകനം
ഇന്ത്യയിൽ MGയുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹന ഓഫറാണ് MG വിൻഡ്‌സർ, ഇത് കൂടുതൽ ലാഭകരമായ MG കോമറ്റ് EVക്കും മുൻനിര MG ZS EVക്കും ഇടയിലായിരിക്കും. ഇന്ത്യ-സ്‌പെക്ക് ഓഫറിൻ്റെ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്തോനേഷ്യ-സ്പെക്ക് കൗണ്ടർപാർട്ടിന് സമാനമായ ഇലക്ട്രിക് പവർട്രെയിൻ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
136 PS, 200 Nm ശേഷി ഉത്പാദിപ്പിക്കുന്ന ഒരു മോട്ടോറിനൊപ്പം 50.6 kWh ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും. ചൈന ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ (CLTC) പ്രകാരം ഇന്തോനേഷ്യ-സ്പെക്ക് മോഡലിന് 460 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു. എന്നിരുന്നാലും, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) വാഹന പരിശോധനയ്ക്ക് വിധേയമാകുന്ന ഇന്ത്യയിൽ ഈ കണക്ക് വ്യത്യാസപ്പെടാം.
മറ്റ് MG കാറുകളെപ്പോലെ MG വിൻഡ്‌സറും ഒരുപാട് സവിശേഷതകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിസേഷതകൾ ഇന്ത്യ-സ്പെക് മോഡലിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷാ സജ്ജീകരണങ്ങളിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടാം. ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടും ഇതിന്റെ സവിശേഷതകളിൽ പട്ടികയിൽ ഉൾപ്പെടുത്തിയേക്കാം.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
MG വിൻഡ്സർ EV ഉത്സവ സീസണിൽ വിൽപ്പനയ്‌ക്കെത്തും, വില 20 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം).ഇത് ടാറ്റ നെക്‌സോൺ EV, മഹീന്ദ്ര XUV400 EV എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദലായിരിക്കും. കൂടാതെ MG ZS EV യുടെ കൂടുതൽ ലാഭകരമായ മറ്റൊരു എഡിസഷനുമായും പരിഗണിക്കപ്പെടുന്നു.
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യൂ.